• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വിമതര്‍ തലവേദനയാകില്ല!! മെരുക്കാന്‍ ബിജെപിയുടെ 'പ്ലാന്‍'.. യെഡ്ഡിയുടെ നീക്കങ്ങള്‍ ഇങ്ങനെ

ബെംഗളൂരു: വിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകാനിരിക്കെ കര്‍ണാടകത്തില്‍ അവസാനഘട്ട അനുനയ നീക്കങ്ങള്‍ തകൃതിയാക്കിയിരിക്കുകയാണ് ഭരണപക്ഷം. ആദ്യത്തെ രണ്ട് ദിവസങ്ങളിലും ഭരണുപക്ഷത്തെ 20 എംഎല്‍എമാര്‍ സഭയില്‍ എത്തിയിരുന്നില്ല. കുറഞ്ഞത് 6 വിമതരെയെങ്കിലും മടക്കി കൊണ്ടുവരാന്‍ കഴിഞ്ഞാലേ സഖ്യസര്‍ക്കാരിന് പിടിച്ച് നില്‍ക്കാന്‍ സാധിക്കുകയുള്ളൂ എന്നതാണ് നിലവിലെ സ്ഥിതി.

പ്രചരണം തെറ്റ്; രമ്യ ഹരിദാസിന് ബാങ്ക് വായ്പ ലഭിക്കില്ല; കാരണം വ്യക്തമാക്കി അനില്‍ അക്കരെ

മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി തന്നെ നേരിട്ട് മുംബൈയില്‍ എത്തി വിമതരെ കാണാനുള്ള ശ്രമങ്ങള്‍ നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം തിങ്കളാഴ്ചയോടെ കര്‍'നാടകം' ക്ലൈമാക്സിലെത്തുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. വൈകാതെ തന്നെ സര്‍ക്കാര്‍ രൂപീകരിക്കാനാകുമെന്നും പാര്‍ട്ടി കണക്ക് കൂട്ടുന്നുണ്ട്. സര്‍ക്കാര്‍ രൂപീകരണ വേളയില്‍ വിമത എംഎല്‍എമാര്‍ യെഡ്ഡിക്ക് തലവേദനയാകുമെന്നാണ് ഭരണകക്ഷി ആശ്വസിക്കുന്നത്.എന്നാല്‍ വിമതരെ മെരുക്കാനും ബിജെപി വ്യക്തമായ പദ്ധതികളാണ് ഒരുക്കുന്നത്.

 തീവ്ര ശ്രമങ്ങള്‍

തീവ്ര ശ്രമങ്ങള്‍

കഴിഞ്ഞ വ്യാഴാഴ്ച സഭയില്‍ വിശ്വാസ പ്രമേയം അവതരിപ്പിച്ചെങ്കിലും വിശ്വാസ വോട്ടെടുപ്പ് നീട്ടികൊണ്ടുപോകുകയായിരുന്നു സര്‍ക്കാര്‍. വിഷയത്തില്‍ ഗവര്‍ണറുടെ ഇടപെടല്‍ ഉണ്ടായിട്ടും വഴങ്ങാന്‍ സര്‍ക്കാര്‍ കൂട്ടാക്കിയിരുന്നില്ല. തിങ്കഴാഴ്ച വിശ്വാസ വോട്ടെടുപ്പ് നടന്നേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതിന് മുന്‍പ് ഏത് വിധേനയും വിമതരെ അനുനയിപ്പിക്കാനാണ് ഭരണകക്ഷിയുടെ തീവ്രശ്രമങ്ങള്‍. വിമത ക്യാമ്പില്‍ നിന്നും മടങ്ങിയെത്തിയ കോണ്‍ഗ്രസ് നേതാവ് രാമലിംഗ റെഡ്ഡിയുടെ നേതൃത്വത്തില്‍ മുംബൈയില്‍ തുടരുന്ന മൂന്ന് എംഎല്‍എമാരെ മടക്കി കൊണ്ടുവരാന്‍ ഭരണകക്ഷി ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇതുവരെയും നേതാക്കളെ ഫോണില്‍ പോലും ബന്ധപ്പെടാന്‍ ഭരണപക്ഷത്തിന് കഴിഞ്ഞിട്ടില്ലെന്നാണ് വിവരം.

 യെഡ്ഡിയുടെ മുന്നറിയിപ്പ്

യെഡ്ഡിയുടെ മുന്നറിയിപ്പ്

നിലവിലെ സാഹചര്യത്തില്‍ സഖ്യസര്‍ക്കാരിന്‍റെ പതനം ഏറെ കുറെ സുനിശ്ചിതമായിരിക്കുകയാണ്. തിങ്കളാഴ്ചയോടെ 13 മാസം നീണ്ട തീവ്രശ്രമങ്ങള്‍ വിജയിത്തിലേക്ക് അടുക്കുമെന്ന് ബിജെപിയും കണക്ക് കൂട്ടുന്നുണ്ട്. ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചര്‍ച്ചകള്‍ ബിജെപി ക്യാമ്പില്‍ സജീവമായിട്ടുണ്ട്. എന്നാല്‍ 15 വിമതരെ ബിജെപി സര്‍ക്കാരില്‍ ഉള്‍പ്പെടുത്തുമോയെന്ന ആശങ്കയാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ ഇപ്പോള്‍ ഉയര്‍ത്തുന്നത്. സര്‍ക്കാര്‍ രൂപീകരിച്ചാലും മന്ത്രിസ്ഥാനമൊന്നും ബിജെപി നേതാക്കള്‍ സ്വപ്നം കാണേണ്ടതില്ലെന്ന യെഡ്ഡിയുടെ മുന്നറിയിപ്പും നേതാക്കള്‍ക്കിടയില്‍ പൊട്ടലിനും ചീറ്റലിനും കാരണമായിട്ടുണ്ട്.

 കുമാരസ്വാമിയുടെ ഓര്‍മ്മപ്പെടുത്തല്‍

കുമാരസ്വാമിയുടെ ഓര്‍മ്മപ്പെടുത്തല്‍

ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ പല ഡിമാന്‍റുകളും വിമതര്‍ മുന്നോട്ട് വെയ്ക്കുമെന്ന് ബിജെപി നേതാക്കള്‍ കണക്ക് കൂട്ടുന്നുണ്ട്. ചെറിയ ആവശ്യങ്ങള്‍ പരിഹരിക്കാം. എന്നാല്‍ മന്ത്രി സ്ഥാനം ഉള്‍പ്പെടെയാണ് എല്ലാവരും കണ്ണുവെയ്ക്കുന്നതെങ്കില്‍ പാര്‍ട്ടി വിയര്‍ക്കുമെന്ന് മുതിര്‍ന്ന ബിജെപി എംഎല്‍എയും മുന്‍ മന്ത്രിയുമായ നേതാവ് പറഞ്ഞു. മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ വെല്ലുവിളിയും നേതാവ് ഓര്‍മ്മിപ്പിക്കുന്നു. വിമതരെ ഒപ്പം കൂട്ടി സര്‍ക്കാര്‍ രൂപീകരിക്കാനാണ് ബിജെപിയുടെ പദ്ധതിയെങ്കില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ നിന്ന് വ്യത്യസ്തമായിരിക്കില്ല നാളെ ബിജെപിയുടെ സ്ഥിതിയെന്നായിരുന്നു കുമാരസ്വാമി പറഞ്ഞത്.

വിമതരെ മെരുക്കും

വിമതരെ മെരുക്കും

ബിജെപിയുടെ മന്ത്രിസഭാ രൂപീകരണത്തില്‍ ജാതി സമവാക്യങ്ങള്‍ നിര്‍ണായകമാകും. പരിചയ സമ്പന്നരും മുന്‍ മന്ത്രിമാരുമായിരുന്ന സ്ഥാനമോഹികളായ നിരവധി നേതാക്കളും ബിജെപിയില്‍ ഉണ്ട്. ഇവരെ പരിഗണിച്ചില്ലേങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ തമ്മിലടി രൂക്ഷമാകും. അതുകൊണ്ട് തന്നെ വിമതരില്‍ നിന്ന് രണ്ടോ മൂന്നോ പേര്‍ക്ക് മാത്രമാകും മന്ത്രിസ്ഥാനം ലഭിച്ചേക്കുകയെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം വിമത എംഎല്‍എമാരില്‍ പകുതി പേരും മന്ത്രി പദം ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.

 ആശങ്കയില്ല

ആശങ്കയില്ല

സ്വന്തം മണ്ഡലങ്ങളില്‍ കൂടുതല്‍ ഫണ്ടുകള്‍ അനുവദിക്കണമെന്ന ആവശ്യമാണ് നേതാക്കളില്‍ പലരും മുന്നോട്ട് വെച്ചിരിക്കുന്നത്. വിമതരെ കുറിച്ച് തെല്ലും ആശങ്കയില്ലെന്ന് ബിജെപി ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവും വക്താവുമായ എന്‍ രവി കുമാര്‍ പറയുന്നു. ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും. വിമതരെ മെരുക്കാന്‍ ബോര്‍ഡുകളിലേയും കോര്‍പ്പേറേഷനുകളിലേയും ഉന്നത സ്ഥാനം നല്‍കുമെന്നും രവി കുമാര്‍ പറഞ്ഞു.

കർണാടകയിൽ നിന്നും അകലം പാലിച്ച് ബിജെപി ദേശീയ നേതൃത്വം; ഉത്തരവാദിത്തങ്ങൾ യെദ്യൂരപ്പയ്ക്ക്

ഗോവയിലും കര്‍ണ്ണാടകയിലും വിജയം; അടുത്തത് പുതുച്ചേരി, കോണ്‍ഗ്രസിനെ പിളര്‍ത്തി ഭരണം പിടിക്കാന്‍ ബിജെപി

English summary
Karnataka crisis: BJP have some plans for rebels
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X