• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കര്‍ണാടക ബിജെപിയില്‍ കൂട്ട രാജി!! 150 പ്രവര്‍ത്തകര്‍ രാജിവെച്ചു, ഭീഷണി മുഴക്കി നേതാക്കളും

ബെംഗളൂരു: ഒരു മാസം നീണ്ട ഒറ്റയാള്‍ ഭരണത്തിന് ഒടുവില്‍ കഴിഞ്ഞ ആഴ്ചയാണ് കര്‍ണാടകത്തില്‍ യെഡിയൂരപ്പ സര്‍ക്കാര്‍ മന്ത്രിസഭാ വികസനം നടത്തിയത്. ഒരു സ്വതന്ത്രന്‍ ഉള്‍പ്പെടെ 17 പേരുടെ മന്ത്രി സഭയാണ് ബിജെപി രൂപീകരിച്ചത്. എന്നാല്‍ നേതൃത്വത്തിന്‍റെ നടപടിക്കെതിരെ പാര്‍ട്ടിയില്‍ അതൃപ്തി പുകയുകയാണ്. സ്ഥാന മോഹികളായ പലരും നേതൃത്വത്തിനെതിരെ ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്.

'മതേതര ശ്രീകൃഷ്ണ ജയന്തി സ്വമേധയാ ഉപേക്ഷിച്ച് ഓടേണ്ടി വന്നു'.. പരിഹസിച്ച് സുരേന്ദ്രന്‍

മന്ത്രി സ്ഥാനത്തിനായുള്ള നേതാക്കളുടെ സമ്മര്‍ദ്ദത്തെ എങ്ങനെ അതിജീവിക്കുമെന്ന ആശങ്ക ബിജെപിക്കുണ്ട്. അതിനിടെ നേതൃത്വത്തിന് മുന്നറിയിപ്പുമായി 150 ഓളം പ്രവര്‍ത്തകര്‍ രാജി വെച്ചിരിക്കുകയാണ്. സുള്യ എംഎല്‍എ എസ് അംഗാരയെ മന്ത്രിയാക്കത്തതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹത്തിന്‍റെ അനുയായികള്‍ രാജിവെച്ചത്. കൂടുതല്‍ പേര്‍ രാജി ഭീഷണിയുമായി രംഗത്തെത്തുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ

 ബിജെപിക്ക് തലവേദന

ബിജെപിക്ക് തലവേദന

അധികാരത്തില്‍ ഏറി ഒരു മാസത്തിന് ശേഷം ഇന്നലെയാണ് കര്‍ണാടകത്തില്‍ ബിജെപി മന്ത്രി സഭ വികസിപ്പിച്ചത്. എന്നാല്‍ 34 മന്ത്രിമാര്‍ വേണ്ടിടത്ത് 17 പേരെ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തത്. ഇതോടെ മന്ത്രിസ്ഥാനം ലഭിക്കാത്തവര്‍ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തി. 12 ഓളം നേതാക്കളാണ് മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ചത്. ഇവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് വിട്ട് നില്‍ക്കുകയും ചെയ്തിരുന്നു.

 രാജിവെച്ച് പ്രവര്‍ത്തകര്‍

രാജിവെച്ച് പ്രവര്‍ത്തകര്‍

മുതിര്‍ന്ന നേതാക്കളായ ബാലചന്ദ്ര ജാര്‍ക്കിഹോളി, മുരുഗേഷ് നിറാനി, ഉമേഷ് കട്ടി എന്നീ നേതാക്കളും അതൃപ്തി വ്യക്കമാക്കി രംഗത്തെത്തിയിട്ടുണ്ട്. അതിനിടെ ബിജെപി നേതൃത്വത്തിന് ശക്തമായ മുന്നറിയിപ്പുമായി സുള്യയില്‍ നിന്നുള്ള 150 പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചു. സുള്യ എംഎല്‍ എസ് അംഗാരയുടെ അനുയായികളാണ് രാജിവെച്ചത്. 5 തവണ എംഎല്‍എയായ നേതാവിന് മന്ത്രി സ്ഥാനം നല്‍കാത്തത് അംഗീകരിക്കാന്‍ ആവില്ലെന്നാണ് പ്രവര്‍ത്തകരുടെ വാദം. പാര്‍ട്ടിക്ക് വേണ്ടി നിലകൊണ്ട തനിക്ക് മന്ത്രി സ്ഥാനം നല്‍കാതിരുന്നത് ഏറെ വേദനിപ്പിച്ചുവെന്ന് അംഗാരയും പറയുന്നു.

 പ്രതിഷേധിച്ച് നേതാക്കള്‍

പ്രതിഷേധിച്ച് നേതാക്കള്‍

2013 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ എട്ട് സീറ്റുകളില്‍ 6 ഉം ബിജെപിക്ക് നഷ്ടപ്പെട്ടപ്പോള്‍ സുള്യ മാത്രമാണ് ബിജെപിക്ക് നിലനിര്‍ത്താന്‍ ആയത്. അംഗാരയുടെ ജനപിന്തുണ മാത്രമാണ് ഈ നേട്ടത്തിന് പിന്നില്‍.

സുള്യയെ സംവരണ മണ്ഡലമായി പ്രഖ്യാപിച്ചതല്ലാതെ മണ്ഡലത്തിലെ ജനപ്രതിനിധികള്‍ക്ക് സര്‍ക്കാരില്‍ ഒരു പ്രാതിനിധ്യവും ഇതുവരെ ലഭിച്ചിട്ടില്ല. ​എവിടെയാണ് അപ്പോള്‍ സാമൂഹിക സമത്വം? ബിജെപി സുള്യ മണ്ഡലം പ്രസിഡന്‍റ് വെങ്കട്ട് വാലാലാമ്പേ ചോദിക്കുന്നു. അംഗാരയെ മന്ത്രി സഭയില്‍ ഉള്‍പ്പെടുത്തണമെന്നത് കാലങ്ങളായുള്ള ആവശ്യമാണെന്നും എന്ത് കാരണം കൊണ്ടാണ് തഴയപ്പെടുന്നതെന്ന് വ്യക്തമല്ലെന്നും വലാമ്പേ പറഞ്ഞു.

 രാജിവെയ്ക്കുമെന്ന് ഭീഷണി

രാജിവെയ്ക്കുമെന്ന് ഭീഷണി

ദക്ഷിണ കന്നഡയില്‍ നിന്ന് ഒറ്റ നേതാക്കളെ പോലും മന്ത്രി സഭയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. തീരദേശ കര്‍ണാടകയില്‍ നിന്ന് മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിച്ചതാകട്ടെ കോട്ട ശ്രീനിവാസ പൂജാരിക്ക് മാത്രമാണ്. ദക്ഷിണ കന്നഡയില്‍ നിന്നുള്ള എംപി നളിന്‍ കുമാര്‍ കട്ടീലിനെ ബിജെപി സംസ്ഥാന അധ്യക്ഷനായ തിരഞ്ഞെടുത്തെങ്കിലും സംസ്ഥാന രാഷ്ട്രീയത്തില്‍ മേഖലയില്‍ നിന്നുള്ള നേതാക്കള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് നേതാക്കള്‍ പരാതിപ്പെട്ടു. രണ്ടാം ഘട്ട മന്ത്രിസഭാ വികസനത്തിലെങ്കിലും അംഗാരയെ ഉള്‍പ്പെടുത്തിയില്ലേങ്കില്‍ പിന്നീട് പാര്‍ട്ടി നിര്‍ദ്ദേശങ്ങള്‍ പാലിക്കില്ലെന്നും താന്‍ രാജിവെയ്ക്കുമെന്നും വാലാമ്പാലേ പറഞ്ഞു.

 കടുത്ത ആശങ്ക

കടുത്ത ആശങ്ക

സഖ്യസര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച് എംഎല്‍എ സ്ഥാനം രാജിവെച്ച 15 പേരില്‍ 12 പേര്‍ക്ക് നേരത്തെ ബിജെപി മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നു. ഈ എംഎല്‍എമാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ടതിനാലാണ് ബിജെപി നേതാക്കളെ പാര്‍ട്ടി തഴഞ്ഞത് എന്നാണ് കണക്കാക്കപ്പെടുന്നത്. വിമതരെ പിണക്കുന്നത് സര്‍ക്കാറിന്‍റെ നിലനില്‍പ്പിന് തന്നെ ഭീഷണി ഉയര്‍ത്തും എന്നതിനാല്‍ അവരെ കയ്യൊഴിയാന്‍ ബിജെപിക്ക് സാധ്യമല്ല. മന്ത്രിസ്ഥാനത്തിനായി പാര്‍ട്ടിയില്‍ നിന്ന് ഉയരുന്ന സമ്മര്‍ദ്ദങ്ങളും അവഗണിക്കാന്‍ കഴിയില്ല.സുരക്ഷിതമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ പാര്‍ട്ടിക്ക് ശക്തമായ തീരുമാനം എടുക്കാന്‍ കഴിഞ്ഞില്ലേങ്കില്‍ മുന്നോട്ടുള്ള ഭരണം ബിജെപിക്ക് ഏറെ പ്രയാസകരമാകും.

'തുഷാര്‍ജിയുടെ മോചനത്തിനായി ബിജെപിക്കാര്‍ക്ക് വായ അനക്കാന്‍ ഒടുവില്‍ പിണറായി ഇടപെടേണ്ടി വന്നു'

5 വര്‍ഷം കൊണ്ട് അഴിമതിക്കാര്‍ കൂട്ടിലായി...യുനെസ്‌കോയില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ആവേശമായി മോദി!!

English summary
Karnataka crisis; bjp members resigns
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X