കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി; ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ബിജെപിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍. വിമത എംഎല്‍എമാരുടെ നീക്കത്തില്‍ ബിജെപിക്ക് പങ്കില്ലെന്നാണ് രാജ്നാഥ് സിങും യദ്യൂരപ്പയും പറയുന്നതെങ്കിലും ഞങ്ങളുടെ എല്ലാ മന്ത്രിമാരേയും ചാക്കിട്ടുപിടിക്കാന്‍ ബിഎസ് യെദ്യൂരപ്പ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയെയാണ് അയച്ചതെന്നാണ് ഡികെ ശിവകുമാര്‍ ആരോപിക്കുന്നത്.

<strong> ഉപതിരഞ്ഞെടുപ്പ്; ആറില്‍ ആറും നേടാന്‍ യുഡിഎഫ്; ഉണ്ണിത്താനും സതീശനുമടക്കം 12 പേര്‍ക്ക് ചുമതല</strong> ഉപതിരഞ്ഞെടുപ്പ്; ആറില്‍ ആറും നേടാന്‍ യുഡിഎഫ്; ഉണ്ണിത്താനും സതീശനുമടക്കം 12 പേര്‍ക്ക് ചുമതല

കര്‍ണാടക പിടിക്കാന്‍ ബിജെപി ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും ഒരു പോലെ ശ്രമിക്കുകയാണ്. കര്‍ണാടകയില്‍ നടക്കുന്ന വിഷയത്തെ കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നാണ് കഴിഞ്ഞ ദിവസം രാജ്നാഥ് സിങ് പാര്‍ലമെന്‍റില്‍ വ്യക്തമാക്കിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യദ്യൂരപ്പയും ഇത് തന്നെയാണ് ആവര്‍ത്തിക്കുന്നത്. എന്നാല്‍ ഭരണ പക്ഷത്തെ ​എംഎല്‍എമാരേയും മന്ത്രിമാരേയും ചാക്കിട്ടുപിടിക്കാന്‍ യദ്യൂരപ്പയുടെ അടുത്ത അനുയായിയെ തന്നെയാണ് അയച്ചിരിക്കുന്നതെന്നും ശിവകുമാര്‍ അഭിപ്രായപ്പെട്ടു.

 karn

പണവും അധികാരവും ഉപയോഗിച്ച് സഖ്യ സര്‍ക്കാരിനെ താഴെയിടാനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ വിമര്‍ശിക്കുന്നത്. എംഎല്‍എമാരെ ചാക്കിട്ട് പിടിക്കുന്നതിന് വേണ്ടി ബിജെപി ചിലവഴിക്കുന്ന കോടിക്കണക്കിന് പണം എവിടെനിന്നാണെന്ന് ചിന്തിക്കണം. എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ ആണ് അന്തിമതീരുമാനം എടുക്കേണ്ടത്. ഉചിതമായ തീരുമാനം അദ്ദേഹത്തില്‍ നിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.

<strong>തെരഞ്ഞെടുപ്പ് കഴിഞ്ഞു, ഇനി ജനങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ പറ്റില്ല; വില വര്‍ധനവിനെതിരെ ജയശങ്കര്‍</strong>തെരഞ്ഞെടുപ്പ് കഴിഞ്ഞു, ഇനി ജനങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ പറ്റില്ല; വില വര്‍ധനവിനെതിരെ ജയശങ്കര്‍

അതേസമയം, രാജിവെച്ച എംഎല്‍എമാര്‍ക്കെതിരെ അയോഗ്യത നടപടിക്ക് കോണ്‍ഗ്രസ് ശുപാര്‍ശ ചെയ്തു. അയോഗ്യരാക്കിയാല്‍ എംഎല്‍എമാര്‍ക്ക് മന്ത്രിപദവി ഉള്‍പ്പടെ പിന്നീട് വഹിക്കാനാവില്ലെന്ന മുന്നറിയിപ്പും കോണ്‍ഗ്രസ് നല്‍കുന്നു. ഇന്ന് രാവിലെ വിളിച്ചു ചേര്‍ത്ത കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ 18 എംഎല്‍എമാര്‍ പങ്കെടുത്തിരുന്നില്ല. ഇതില്‍ പത്ത് പേര്‍ രാജിവച്ചവരാണ്. പങ്കെടുക്കാത്തവരില്‍ ആറ് പേര്‍ മാത്രമാണ് വിശദീകരണം നല്‍കിയത്. ഇതിന് പിന്നാലെയാണ് രാജിവെച്ചവര്‍ക്കെതിരെ കോണ്‍ഗ്രസ് അയോഗ്യത നടപടി തുടങ്ങിയത്.

English summary
karnataka crisis; Congress leaders criticize BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X