കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് കളി തുടങ്ങി! വിമതര്‍ക്ക് മന്ത്രിസ്ഥാനം!

  • By Aami Madhu
Google Oneindia Malayalam News

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഏത് വിധേനയും അധികാരം കൈക്കലാക്കി കര്‍ണാടകത്തില്‍ നേട്ടം കൊയ്യണമെന്നായിരുന്നു ബിജെപിയുടെ പദ്ധതി. ഇതിനായി പണവും പദവികളും വാഗ്ദാനം ചെയ്ത് ഭരണ പക്ഷത്തെ എംഎല്‍എമാരെ ചാക്കിടാനുള്ള തന്ത്രങ്ങളും ബിജെപി തകൃതിയാക്കി. ഏഴ് ഭരണപക്ഷ എംഎല്‍എമാര്‍ ബിജെപി വിരിച്ച വലയില്‍ വീഴുകയും ചെയ്തു. രണ്ട് പേര്‍ സര്‍ക്കാരിനുള്ള പിന്തുണ കൂടി പിന്‍വലിച്ചതോടെ കര്‍ണാടകത്തില്‍ സര്‍ക്കാര്‍ ഉടന്‍ താഴെ വീഴുമെന്നടക്കം വാര്‍ത്തയായി.

എന്നാല്‍ ബിജെപിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ്. മറുകണ്ടം ചാടിയ എംഎല്‍എമാരെ മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് പക്ഷത്തേക്ക് എത്തിക്കാനുള്ള അനുനയ ചര്‍ച്ചകള്‍ കോണ്‍ഗ്രസ് തുടങ്ങി. 'ഒളിവില്‍' ആയിരുന്ന രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ തിരിച്ചെത്തിയതോടെ കോണ്‍ഗ്രസിന്‍റെ ഈ നീക്കങ്ങള്‍ ഫലം കണ്ട് തുടങ്ങിയെന്നാണ് വിവരം.

 ബിജെപിയുടെ ഓപ്പറേഷന്‍ താമര

ബിജെപിയുടെ ഓപ്പറേഷന്‍ താമര

കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാനുള്ള അവസാന അടവും ബിജെപി പുറത്തെടുത്തതോടെ ഭരണ പക്ഷത്തെ ഏഴ് എംഎല്‍എമാരാണ് ബിജെപിയിലേക്ക് മറുകണ്ടം ചാടാന്‍ തയ്യാറായി നിന്നത്. സഖ്യസര്‍ക്കാരില്‍ പദവി ലഭിക്കാത്തതില്‍ അതൃപ്തിയുള്ള അംഗങ്ങളെ പുറത്തെത്തിക്കുകയായിരുന്നു ബിജെപിയുടെ ലക്ഷ്യം.

 മുംബൈയിലെ ഹോട്ടലില്‍

മുംബൈയിലെ ഹോട്ടലില്‍

അധികാരം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് എംഎല്‍എമാരെ മുംബൈയിലെ ഹോട്ടലിലേക്ക് മാറ്റി.13 പേരെയെങ്കിലും സ്വന്തം പാളയത്തില്‍ എത്തിക്കുകയായിരുന്നു ബിജെപിയുടെ ലക്ഷ്യം. മന്ത്രിസഭാ വികസനത്തില്‍ തഴയപ്പെട്ട രമേശ് ജാര്‍ഖിഹോളിയെ ഉപയോഗിച്ചായിരുന്നു ബിജെപിയുടെ നീക്കം.

പിന്തുണ പിന്‍വലിച്ചു

പിന്തുണ പിന്‍വലിച്ചു

രമേശ് ജാര്‍ഖിഹോളി 14 പേരെ ബന്ധപ്പെട്ടെന്നും ഇവരില്‍ 9 പേര്‍ മുംബൈയിലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.
ഇതില്‍ രണ്ട് സ്വതന്ത്രര്‍ ചൊവ്വാഴ്ചയോടെ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു.

കോണ്‍ഗ്രസിന്‍റെ മറുപണി

കോണ്‍ഗ്രസിന്‍റെ മറുപണി

എച്ച് നാഗേഷും ആര്‍ ശങ്കറുമാണ് പിന്തുണ പിന്‍വലിച്ചത്. രണ്ടാം ഘട്ടത്തില്‍ എട്ട് എംഎല്‍എമാര്‍ പിന്തുണ പ്രഖ്യാപിക്കുമെന്ന വാര്‍ത്ത വന്നതോടെയാണ് കോണ്‍ഗ്രസ് മറുപണി തുടങ്ങിയത്. ഇടഞ്ഞ് നില്‍ക്കുന്ന എംഎല്‍എമാരെ കാണാന്‍ മന്ത്രി ഡികെ ശിവകുമാര്‍ മുംബൈയിലേക്ക് തിരിച്ചു

മൂന്ന് മന്ത്രിമാരും ഡികെയും

മൂന്ന് മന്ത്രിമാരും ഡികെയും

മന്ത്രിമാരുമായി ചര്‍ച്ച നടത്തി മടക്കികൊണ്ടുവരികയെന്ന ലക്ഷ്യവുമായി ഡികെയ്ക്കൊപ്പം മൂന്ന് മന്ത്രിമാരും മുംബൈയിലെത്തി.അതിനിടെ ബിജെപിയുടെ കസ്റ്റഡിയില്‍ ഒളിവിലായിരുന്ന രണ്ട് എംഎല്‍എമാര്‍ കര്‍ണാടകത്തില്‍ തിരിച്ചത്തി.

മടങ്ങി വന്നു

മടങ്ങി വന്നു

ഒളിവിലായിരുന്നു ഭീമാ നായിക് എംഎല്‍എയാണ് കര്‍ണാടകത്തിലേക്ക് മടങ്ങിയെത്തിയത്. തന്‍റെ ഫോണ്‍ ഓഫായതിനാലാണ് നേതൃത്വവുമായി ബന്ധപ്പെടാന്‍ കഴിയാതിരുന്നതെന്നായിരുന്നു ഭീമാ നായിക്കിന്‍റെ വിശദീകരണം.

മന്ത്രി സ്ഥാനം നല്‍കി

മന്ത്രി സ്ഥാനം നല്‍കി

അതേസമയം എംഎല്‍എമാരെ അനുനയിപ്പിക്കുന്നതിന്‍റെ ഭാഗമായി അഞ്ച് പേര്‍ക്കും മന്ത്രിസ്ഥാനമാണ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് വിവരം. ഇവര്‍ക്ക് മന്ത്രി പദവി നല്‍കാന്‍ സ്ഥാന ത്യാഗം ചെയ്യാനും മുതിര്‍ന്ന നേതാക്കള്‍ തയ്യാറായിട്ടുണ്ട്.

ഓപ്പറേഷന്‍ താമര ചീറ്റി?

ഓപ്പറേഷന്‍ താമര ചീറ്റി?

മന്ത്രിമാരായ കൃഷ്ണ ബൈര ഗൗഡ, ഡികെ ശിവകുമാര്‍, കെജെ ജോര്‍ജ്ജ്, പ്രീയങ്ക ഖാര്‍ഖെ, സമീര്‍ അഹമ്മദ് ഖാന്‍, എന്നിവരാണ് സ്ഥാന ത്യാഗത്തിന് തയ്യാറായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 13 കോണ്‍ഗ്രസ് എംഎല്‍എമാരെ രാജിവെപ്പിച്ച് രണ്ട് സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണയോടെ കേവല ഭൂരിപക്ഷം തികയ്ക്കുകയായിരുന്നു ബിജെപിയുടെ ലക്ഷ്യം.

കേവല ഭൂരിപക്ഷം

കേവല ഭൂരിപക്ഷം

എന്നാല്‍ കോണ്‍ഗ്രസിന്‍റെ പുതിയ നീക്കത്തോടെ ബിജെപിയുടെ രണ്ടാം ഓപ്പറേഷന്‍ താമരയും ചീറ്റിപ്പോയെന്ന സൂചനയാണ് പുറത്തുവരുന്നത്. നിലവില്‍ 116 പേരുടെ പിന്തുണയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനുള്ളത്. കേവലം ഭൂരിപക്ഷം നേടാന്‍ 106 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്.

സ്വീകരിക്കും

സ്വീകരിക്കും

16 എംഎല്‍എമാരെയെങ്കിലും രാജിവെപ്പിച്ചാല്‍ മാത്രമേ ബിജെപിക്ക് അധികാരം നേടാന്‍ കഴിയുള്ളൂ.നിലവിലെ സ്ഥിതിയില്‍ എംഎല്‍എമാര്‍ കോണ്‍ഗ്രസ് വാഗ്ദാനങ്ങള്‍ സ്വീകരിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ബെംഗളൂരുവിലേക്ക്

ബെംഗളൂരുവിലേക്ക്

എംഎല്‍എമാരുടെ പിന്തുണ ഉറപ്പാക്കാനായി എല്ലാവരേയും ഭരണ പക്ഷ നേതൃത്വം ബെംഗളൂരുവിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ ഇവരെ ബെംഗളൂരുവിലെ റിസോര്‍ട്ടിലേക്ക് മാറ്റാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.

ആത്മവിശ്വാസത്തില്‍ കുമാരസ്വാമി

ആത്മവിശ്വാസത്തില്‍ കുമാരസ്വാമി

അതേസമയം ഓപ്പറേഷന്‍ താമരയെ മറികടക്കാന്‍ ബിജെപി എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ഭരണ പക്ഷം ശ്രമിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി കുമാരസ്വാമി വ്യക്തമാക്കി. തങ്ങളുടെ എംഎല്‍എമാര്‍ ഒപ്പം തന്നെയുണ്ടാകുമെന്നും സര്‍ക്കാരിന് വെല്ലുവിളിയില്ലെന്നും മുഖ്യമന്ത്രി കുമാരസ്വാമി ആവര്‍ത്തിച്ചു.

English summary
Karnataka crisis new developments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X