കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ എംഎല്‍എമാരെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; സംഘര്‍ഷം, നിരോധനാജ്ഞ പ്രഖ്യാപിച്ചു

Google Oneindia Malayalam News

ദില്ലി: കര്‍ണാടകത്തില്‍ വിശ്വാസ വോട്ടെടുപ്പിന് തൊട്ടുമുമ്പ് രണ്ട് സ്വതന്ത്ര എംഎല്‍എമാരെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. എച്ച് നാഗേഷ്, ആര്‍ ശങ്കര്‍ എന്നീ സ്വതന്ത്ര എംഎല്‍എമാരെ നിര്‍ബന്ധിച്ച് നിയമസഭയില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിക്കുകയായിരുന്നു. ഇത് തടയാന്‍ ബിജെപി പ്രവര്‍ത്തകര്‍ എത്തി. സംഘര്‍ഷമായതോടെ പോലീസ് ഇടപെട്ടു. ശേഷമാണ് ബെംഗളൂരുവില്‍ 48 മണിക്കൂര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ചൊവ്വാഴ്ച വൈകീട്ട് ആറ് മണി മുതലാണ് നിരോധനാജ്ഞ നിലവില്‍ വന്നത്. അതേസമയം, വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം പരാജയപ്പെട്ടാലും സഖ്യം തുടരുമെന്ന് കര്‍ണാടകത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ പറഞ്ഞു. കര്‍ണാടകത്തില്‍ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ ഇങ്ങനെ....

മുഖ്യമന്ത്രി പദം ഒഴിയാം

മുഖ്യമന്ത്രി പദം ഒഴിയാം

വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെ നടത്തുമെന്ന സ്പീക്കര്‍ രമേശ് കുമാര്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പദം ഒഴിയാന്‍ തയ്യാറാണെന്ന് കുമാരസ്വാമി സഭയില്‍ പറഞ്ഞു. പരാജയപ്പെട്ടാലും സഖ്യം തുടരുമെന്ന് കെസി വേണുഗോപാലും വ്യക്തമാക്കി. ഇതിനിടെയാണ് സഭയ്ക്ക് പുറത്ത് സംഘര്‍ഷം അരങ്ങേറിയത്.

 എംഎല്‍എമാരെ തട്ടിക്കൊണ്ടുപോകാന്‍...

എംഎല്‍എമാരെ തട്ടിക്കൊണ്ടുപോകാന്‍...

ബെംഗളൂരുവിലെ റേസ് കോഴ്‌സ് റോഡിലെ വീട്ടിലായിരുന്നു സ്വതന്ത്ര എംഎല്‍എമാര്‍. ഇവര്‍ നേരത്തെ സര്‍ക്കാരിനൊപ്പമായിരുന്നു. എന്നാല്‍ രണ്ടാഴ്ച മുമ്പ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇവരെ നിര്‍ബന്ധിച്ച് സഭയിലെത്തിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയതോടെയാണ് പ്രശ്‌നം തുടങ്ങിയത്.

വീടിന് പുറത്ത് സംഘര്‍ഷം

വീടിന് പുറത്ത് സംഘര്‍ഷം

എംഎല്‍എമാര്‍ തമ്പടിച്ച വീടിന് പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തി. തൊട്ടടുത്ത് ബിജെപി പ്രവര്‍ത്തകരുമുണ്ടായിരുന്നു. സംഘം തിരിഞ്ഞ് ഏറ്റുമുട്ടി. ഇതോടെ പോലീസ് ഇടപെട്ടു. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് 48 മണിക്കൂര്‍ 144 പാസാക്കിയതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അലോക് കുമാര്‍ വ്യക്തമാക്കി.

ദുരൂഹ നീക്കങ്ങള്‍ നടത്തുന്നു

ദുരൂഹ നീക്കങ്ങള്‍ നടത്തുന്നു

അതേസമയം, ബിജെപി ദുരൂഹ നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന് ആരോപണം. കോണ്‍ഗ്രസ് നേതാവും ജലവിഭവ മന്ത്രിയുമായ ഡികെ ശിവകുമാര്‍ ആണ് ബിജെപിയുടെത് സംശയം നിറഞ്ഞ നീക്കമാണെന്ന് നിയമസഭയില്‍ പറഞ്ഞത്. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ കുടുക്കാനും ജയിലില്‍ അടയ്ക്കാനും ബിജെപി ശ്രമിക്കുന്നുണ്ടെന്ന് ശിവകുമാര്‍ പറഞ്ഞു.

ഡികെ ശിവകുമാറിനെ ജയിലിലടച്ചേക്കും; മുസ്ലിം നേതാവിനെ സഹായിച്ച കാരണം... സ്പീക്കറുടെ സഹായം തേടിഡികെ ശിവകുമാറിനെ ജയിലിലടച്ചേക്കും; മുസ്ലിം നേതാവിനെ സഹായിച്ച കാരണം... സ്പീക്കറുടെ സഹായം തേടി

English summary
Karnataka Crisis; Section 144 applied in Bengaluru to prevent any untoward incidents
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X