കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രൊടെം സ്പീക്കര്‍ ആല്ല, 'പ്രോ ദെം' സ്പീക്കര്‍... ബൊപ്പയ്യയുടെ നിയമനത്തിനെതിരെ ആഞ്ഞടിച്ച്; കാരണം..

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: പ്രൊടെം സ്പീക്കര്‍ ആയി കെജി ബൊപ്പയ്യെ നിയമിച്ചിതിനെതിരെ കോണ്‍ഗ്രസ്-ജെഡിഎസ് സംഘം ആഞ്ഞടിക്കുകയാണ്. ഗവര്‍ണര്‍ ബൊപ്പയ്യയെ നിയമിച്ചതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു.

കെജി ബൊപ്പയ്യ പ്രൊടെ സ്പീക്കര്‍ അല്ല, പ്രോ ദെം സ്പീക്കര്‍ ആണ് എന്നാണ് കോണ്‍ഗ്രസ്, ജെഡിഎസ് നേതാക്കളുടെ ആരോപണം. യെദ്യൂരപ്പയുടെ വിശ്വസ്തനായ ബൊപ്പയ്യയെ പ്രൊടെ സ്പീക്കര്‍ ആയി നിയമിച്ചതിന് പിന്നില്‍ വിശ്വാസ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള നീക്കം ആണെന്നും ആരോപണം ഉയരുന്നുണ്ട്.

KG Bopaiah

മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എ ആയ ആര്‍വി ദേശ് പാണ്ഡെയെ മറികടന്നാണ് ഗവര്‍ണര്‍ ബൊപ്പയ്യയെ പ്രൊടെ സ്പീക്കര്‍ ആയി നിയമിച്ചത്. മുമ്പ് 2008 ല്‍ പ്രൊ ടെം സ്പീക്കര്‍ ആയിരുന്നു ബൊപ്പയ്യ. പിന്നീട് 2009 ല്‍ കര്‍ണാടക നിയമസഭ സ്പീക്കര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

യെദ്യരപ്പയുടെ ഏറ്റവും വിശ്വസ്തന്‍ ആയിട്ടാണ് ബൊപ്പണ്ണ അറിയപ്പെടുന്നത്. 2010 ല്‍ ഖനി അഴിമതി കേസില്‍ പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന വിമത സ്വരം നിയമസഭയില്‍ പോലും പ്രതിസന്ധി സൃഷ്ടിച്ചപ്പോള്‍ യെദ്യൂരപ്പയെ സംരക്ഷിച്ചത് സ്പീക്കര്‍ ആയിരുന്ന ബൊപ്പയ്യ ആയിരുന്നു. അന്ന് വിമത സ്വരം ഉയര്‍ത്തിയ 11 ബിജെപി എംഎല്‍എമാരേയും അഞ്ച് സ്വതന്ത്ര എംഎല്‍എമാരേയും അയോഗ്യരാക്കിയായിരുന്നു ഭരണം നിലനിര്‍ത്താന്‍ ബൊപ്പയ്യ സഹായിച്ചത്.

എന്നാല്‍ ഇതിന്റെ പേരില്‍ ബൊപ്പയ്യ ഏറെ വിമര്‍ശനങ്ങള്‍ പിന്നീട് ഏറ്റുവാങ്ങേണ്ടിയും വന്നു. പിന്നീട് സുപ്രീം കോടതി ഇടപെട്ട് ബൊപ്പയ്യയുടെ തീരുമാനം റദ്ദാക്കുന്ന സാഹചര്യവും ഉണ്ടായി. അതേ ബൊപ്പയ്യയെ തന്നെ ഇപ്പോള്‍ പ്രൊ ടെം സ്പീക്കര്‍ ആയി നിയമിക്കുമ്പോള്‍ വിശ്വാസ വോട്ടെടുപ്പില്‍ എന്ത് സംഭവിക്കും എന്നാണ് ഇനി അറിയേണ്ടത്. ബൊപ്പയ്യയുടെ നിയമനം തന്നെ സുപ്രീം കോടതി റദ്ദാക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

English summary
Karnataka Election 2018: Pro tem speaker is pro-them, says Cong-JD(S); wants him out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X