കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ്; ഇനി കണ്ണുകള്‍ ആ മണ്ഡലങ്ങളിലേയ്ക്ക്...

  • By Desk
Google Oneindia Malayalam News

കര്‍ണാടകയില്‍ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ ജെഡിഎസ് കോണ്‍ഗ്രസ് അധികാരത്തിലെത്തി. എങ്കിലും ഇനി മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും കൂടി തിരഞ്ഞെടുപ്പ് നടാക്കിരിക്കുന്നു.ഈ മണ്ഡലങ്ങളിലെ ഫലവും കര്‍ണാടകയ്ക്ക് നിര്‍ണായകമാണ്.തിരിച്ചറിയല്‍ കാര്‍ഡ് പിടിച്ചെടുത്തതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാറ്റിവച്ച രാജരാജേശ്വരി നഗറില്‍ ഈ മാസം 28നാണ് തിരഞ്ഞെടുപ്പ്. അതുപോലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ നിര്യാണത്തെ തുടര്‍ന്ന് ജയനഗറിലെ തിരഞ്ഞെടുപ്പ് മാറ്റി വച്ചിരുന്നു. ഇവിടെ ജൂണ്‍ 11ന് തിരഞ്ഞെടുപ്പ് നടക്കും.

karnataka

എച്ച്.ഡി കുമാരസ്വാമി രണ്ട് മണ്ഡലങ്ങളില്‍ മല്‍സരിച്ച് ജയിച്ചിരുന്നു. രാമനഗരയിലും ചന്നപ്പട്ടണയിലും. ഇതില്‍ ഏതെങ്കിലും ഒരു മണ്ഡലത്തിലും ഉടന്‍ ഉപതിരഞ്ഞെടുപ്പ് നടക്കും.കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ രാജരാജേശ്വരി നഗര്‍,കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് ജനതാദളും.അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം ഇവിടെ നിര്‍ണായകമാകും. 10 വര്‍ഷമായി ബിജെപിയുടെ സീറ്റാണ് ജയനഗര്‍.

കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് ഇവിടെ എന്തെങ്കിലും മാറ്റമുണ്ടാക്കാനാകുമോ എന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.കഴിഞ്ഞ തവണ 12,000 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു ബിജെപിയ്ക്ക്. രാമനഗര, ചന്നപട്ടണ എന്നിവയില്‍ കുമാരസ്വാമി ഏതൊഴിയുമെന്ന് ഇത് വരെ തീരുമാനമായില്ല. ചന്നപ്പട്ടണ ബിജെപിയ്ക്ക് സ്വാധീനമുള്ള മേഖലയാണ്. ഇവിടെ ദളിന് ഒരുപക്ഷെ കോണ്‍ഗ്രസ് സഹായം തേടേണ്ടി വരും. എന്നാല്‍ രാമനഗര ജനതാദള്‍ കോട്ടയാണ്.

English summary
karanataka election-after karnataka poltical crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X