കന്നഡപോരാട്ടം ഫിനിഷിങ് പോയിന്റിലേയ്ക്ക്...
ബെംഗളൂരു: ആവേശം നിറഞ്ഞ തിരഞ്ഞെടുപ്പ് പ്രചരണത്തിനൊടുക്കം കര്‍ണാടക ശനിയാഴ്ച പോളിങ് ബൂത്തിലേയ്ക്ക്. പാര്‍ട്ടികളെല്ലാം തന്നെ വാശിയും വീറും കാണിച്ച പ്രചാരണത്തിന് വ്യാഴാഴ്ച വൈകിട്ടോടെ തിരശ്ശീല വീണു. ഇനി നിശബ്ദപ്രചാരണത്തിന്റെ മണിക്കൂറുകള്‍. അതു കഴിഞ്ഞ് നാളെ 224 നിയമസഭ മണ്ഡലങ്ങില്‍ 223 എണ്ണത്തില്‍ ജനം വിധിയെഴുതും. ബിജെപി സ്ഥാനാർഥി മരണപ്പെട്ടതിനെ തുടർന്ന് ബെംഗളൂരു ജയനഗറിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്. ഗുജറാത്ത് തിരഞ്ഞെടുപ്പിന് ശേഷം ദേശിയ നേതാക്കളുടെ സാനിധ്യവും ആരോപണവും പ്രത്യാരോപണവും കൊണ്ട് ദേശിയ ശ്രദ്ധ നേടിയ തിരഞ്ഞെടുപ്പാണ് കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ്.
സംസ്ഥാനത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായിരുന്നു പ്രചാരണത്തിലെ ശ്രദ്ധാകേന്ദ്രം. മോദി 19 ഉം രാഹുൽ 17 ഉം തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുത്തു. വിവിധ മണ്ഡലങ്ങളിലായി രാഹുലിെൻറയും സിദ്ധരാമയ്യയുടെയും നേതൃത്വത്തിൽ കോൺഗ്രസും അമിത് ഷായുടെയും ബിഎസ് യെദ്യയൂരപ്പയുടേയും നേതൃത്വത്തില്‍ റാലികളും പ്രചരണങ്ങളും സംഘടിപ്പിച്ചു. കുമാരസ്വാമിയുടെ ജെഡിഎസും പ്രചരണത്തില്‍ ശക്തികാട്ടി. കുറെ കാലമായി കർണാടകയിൽ സർക്കാറുകൾക്ക് ഭരണത്തുടർച്ചയുണ്ടായിട്ടില്ലെന്ന ചരിത്രം തനിക്കെതിരാണെന്നും എന്നാൽ ചരിത്രം സൃഷ്ടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ ട്വിറ്ററിൽ കുറിച്ചു.

പരസ്യപ്രചാരണത്തിെൻറ അവസാന ദിനം കർണാടകയിലുണ്ടായിരുന്നിട്ടും കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി റാലിയിലോ റോഡ്ഷോകളിലോ പെങ്കടുത്തില്ല. രാവിലെ വാർത്താസമ്മേളനം നടത്തിയ രാഹുൽഗാന്ധി കോൺഗ്രസ് അധികാരം നിലനിർത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളുമടക്കം അമ്പതോളം നേതാക്കളെയാണ് വിവിധ മണ്ഡലങ്ങളിലെ റാലികളിലും യോഗങ്ങളിലുമായി ബിജെപി വിന്യസിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രണ്ടാം സീറ്റായ ബദാമിയിലായിരുന്നു അമിത് ഷായുടെ പര്യടനം. ബദാമിയിൽ സംഘടിപ്പിച്ച റോഡ്ഷോയിൽ യെദ്യൂരപ്പയും പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച രാവിലെ 'നമോ ആപ്പി’ലൂടെയാണ് പ്രവർത്തകരെ അഭിസംേബാധന ചെയ്തത്. 224 നിയമസഭാ മണ്ഡലങ്ങളിൽ മുഴുവൻ സീറ്റിലും ബി.ജെപി മത്സരിക്കുന്നുണ്ട്. കോൺഗ്രസ് 222 സീറ്റിലും ജെ.ഡി-എസ് 201 സീറ്റിലും മത്സരിക്കുന്നു












Click it and Unblock the Notifications