Get Updates
Get notified of breaking news, exclusive insights, and must-see stories!

Exit poll karnataka: കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം പിടിക്കും, പ്രവചിച്ച് ടൈംസ് നൗ സര്‍വേ

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രവചിച്ച് ടൈംസ് നൗ ഇടിജി സര്‍വേ. കോണ്‍ഗ്രസിന് 113 സീറ്റുകളാണ് സര്‍വേ പ്രവചിക്കുന്നത്. അതേസമയം ബിജെപിയുടെ സീറ്റ് നില 85 ആയി കുറയുമെന്നാണ് പ്രവചനം. ജെഡിഎസ് 13 സീറ്റിലൊതുങ്ങും. മറ്റുള്ളവര്‍ക്ക് മൂന്ന് സീറ്റും ലഭിക്കും.

അതേസമയം ബിജെപിക്ക് നിര്‍ണായകമായ പല മേഖലകളിലും സീറ്റുകള്‍ നഷ്ടപ്പെടുമെന്നാണ് ടൈംസ് നൗ സര്‍വേ പ്രവചിക്കുന്നത്. മുംബൈ-കര്‍ണാടക മേഖലയില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് മത്സരം. കോണ്‍ഗ്രസിന് ഇവിടെ 27 സീറ്റ് ലഭിക്കും. ബിജെപിക്ക് 323 സീറ്റും ലഭിക്കാമെന്നാണ് സര്‍വേ പ്രവചിക്കുന്നത്.

bjp congress exit polls

അതേസമയം മുംബൈ-കര്‍ണാടകയില്‍ ജെഡിഎസ്സ് വട്ടപൂജ്യമാവുമെന്നും സര്‍വേ പരുന്നു. ഹൈദരാബാദ്-കര്‍ണാടക മേഖലയില്‍ വന്‍ നേട്ടം കോണ്‍ഗ്രസ് ഉണ്ടാക്കുമെന്നാണ് സര്‍വേയുടെ പ്രവചനം. 29 സീറ്റുകള്‍ വരെകോണ്‍ഗ്രസ് നേടാം. അതേസമയം ബിജെപിയുടെ നേട്ടം പത്ത് സീറ്റില്‍ ഒതുങ്ങും. ജെഡിഎസ്സ് ഒരു സീറ്റിലും വിജയിച്ചേക്കാം.

times now exti poll

കോണ്‍ഗ്രസ് ഉറപ്പായും 2018നേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടുമെന്നും സര്‍വേ പ്രവചിക്കുന്നു. കോസ്റ്റല്‍ കര്‍ണാടകയില്‍ ബിജെപി നേട്ടമുണ്ടാക്കും. 16 സീറ്റ് ബിജെപി നേടും. കോണ്‍ഗ്രസ് മൂന്നിലൊതുങ്ങും. സെന്‍ട്രല്‍ കര്‍ണാടകയില്‍ 17 സീറ്റാണ് ബിജെപി നേടുക. കോണ്‍ഗ്രസ് ഒന്‍പത് സീറ്റും നേടുമെന്നും സര്‍വേ പ്രവചിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+