ബിജെപിയെ ചതിച്ചത് ബാംഗ്ലൂരിലെ വോട്ടർമാർ.. മെട്രോ വോട്ട് കുത്തിയത് ഇങ്ങനെ.. പണികൊടുത്തവരിൽ മലയാളികളും

Subscribe to Oneindia Malayalam

ബെംഗളൂരു: കപ്പിനും ചുണ്ടിനുമിടയിൽ കർണാടക ഭരണം കൈവിട്ട അവസ്ഥയിലാണ് ബി ജെ പി. കൈവിട്ടു എന്ന് തീര്‍ത്തുപറയാറായിട്ടില്ല. ഏത് നിമിഷവും എന്തും സംഭവിക്കാം എന്ന സ്ഥിതിയിലാണ് സംസ്ഥാനം. ആരും സർക്കാരുണ്ടാക്കാം. ജെ ഡി എസിന് നിരുപാധികം പിന്തുണ കൊടുത്ത് കോൺഗ്രസും ഏറ്റവും വലിയ ഒറ്റകക്ഷി തങ്ങളാണ് എന്ന അവകാശവാദവുമായി ബി ജെ പിയും സർക്കാരുണ്ടാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുകയാണ്. ഇനി ഗവർണർ തീരുമാനിക്കും കർണാടകയിലെ കാര്യങ്ങൾ.

bjp

ഗ്രാമമെന്നോ പട്ടണമെന്നോ വ്യത്യാസമില്ലാതെ കർണാടക ബി ജെ പിക്ക് വോട്ട് കുത്തിയപ്പോൾ മെട്രോ നഗരമായ ബാംഗ്ലൂർ മാത്രം വ്യത്യസ്തത കാണിച്ചു. ഒരു തരത്തിൽ പറഞ്ഞാൽ കർണാടകത്തിൽ ബി ജെ പിയെ അധികാരത്തിൽ എത്തുന്നതിൽ നിന്നും തടഞ്ഞത് ബാംഗ്ലൂരാണ്. 28 മണ്ഡലങ്ങളാണ് ബാംഗ്ലൂരിൽ ഉള്ളത്. ഇതിൽ 13 എണ്ണവും കോൺഗ്രസിനൊപ്പം നിന്നപ്പോൾ ബി ജെ പിക്ക് കിട്ടിയത് 12 മാത്രം. രണ്ടിടത്ത് ജെ ഡി എസ് ജയിച്ചു.

cmsvideo
  Karnataka Verdict 2018 : കർണാടകയിൽ നടക്കുന്ന രാഷ്ട്രീയക്കളികൾ | Oneindia Malayalam

  കർണാടകയിലെ ഇതരഭാഗങ്ങളെപ്പോലെയല്ല ബാംഗ്ലൂരിലെ വോട്ടർമാർ. പല സ്ഥലത്തുനിന്നും കുടിയേറിയവരാണ് അവർ. ഇതിൽ പല ഭാഷക്കാരുണ്ട്. പല സംസ്ഥാനക്കാരുണ്ട്. പല രാഷ്ട്രീയമുള്ളവരാണ്. വോട്ടർമാർക്കിടയിലെ ഈ വൈവിധ്യം തന്നെയാകണം ബി ജെ പിക്ക് മെട്രോ നഗരത്തിൽ വിനയായതും. ബി ജെ പിക്ക് വലിയ ശക്തിയില്ലാത്ത കേരളം, തമിഴ്നാട്, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിലുള്ളവരാണ് സിറ്റിയിലെ വോട്ടർമാരിൽ ഒരു വലിയ പക്ഷവും. മെട്രോ നഗരത്തിൽ മോശമല്ലാത്ത എണ്ണമുള്ള മലയാളികളും കർണാടകത്തിൽ ബി ജെ പിയെ അധികാരത്തിലെത്തുന്നതിൽ നിന്ന് തടഞ്ഞു എന്ന് പറഞ്ഞാലും തെറ്റാകില്ല.

  നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  Karnataka Election Results 2018: How Bangalore stopped BJP from getting the majority?

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more