Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരുവില്‍ പ്രതിഷേധങ്ങള്‍ക്ക് വിലക്ക്; വിധാന്‍ സൗധയുടെ പരിസരത്ത് നിരോധനാജ്ഞ, നിര്‍ണായക ദിനം

ബെംഗളൂരു: കര്‍ണാടക രാഷ്ട്രീയം ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നില്‍ക്കവെ, വിധാന്‍ സൗധയുടെ പരിസരങ്ങൡ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രതിപക്ഷത്തിന്റെ പ്രതിഷേധവും സുരക്ഷയും കണക്കിലെടുത്താണ് നടപടി. ഇന്ന് സുപ്രധാന നടപടികള്‍ക്ക് കര്‍ണാടകത്തിലെ നിയമസഭാ പരിസരം സാക്ഷ്യം വഹിക്കാന്‍ പോകുകയാണ്. വിധാന്‍ സൗധയുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലാണ് ശനിയാഴ്ച നിരോധനാജ്ഞ. രാവിലെ ആറ് മുതല്‍ രാത്രി 12 വരെയാണ് നിരോധന ഉത്തരവുള്ളത്.

Yeddyurappa

ബിജെപി നേതാവ് കെജി ബൊപ്പയ്യയെ പ്രോടേം സ്പീക്കറായി തിരഞ്ഞെടുത്ത ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഹര്‍ജി കോടതി 10.30ന് പരിഗണിക്കും. ഇക്കാര്യത്തില്‍ സുപ്രീംകോടതിയുടെ തീരുമാനം നിര്‍ണായകമാകും.

ബൊപ്പയ്യയെക്കാള്‍ മുതിര്‍ന്ന അംഗം കോണ്‍ഗ്രസിന് ഉണ്ടായിരിക്കെ ജൂനിയറായ വ്യക്തിയെ പ്രോടേം സ്പീക്കറാക്കിയത് ഭരണഘടനാ വിരുദ്ധമായ നടപടിയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. കോണ്‍ഗ്രസിന് വേണ്ടി അഭിഭാഷകനായ ദേവദത്ത് കാമത്ത് ആണ് കോടതിയില്‍ ഹാജരായത്. യെദ്യൂരപ്പയുടെ വലംകൈ ആണ് ബൊപ്പയ്യ. മാത്രമല്ല ആര്‍എസ്എസ് പ്രവര്‍ത്തകനുമാണ്. ഇത് വിശ്വാസ വോട്ടെടുപ്പിനെ സ്വാധീനിക്കുമെന്ന് കോണ്‍ഗ്രസും ജെഡിഎസും നല്‍കിയ ഹര്‍ജിയില്‍ ആരോപിക്കുന്നു.

ഇന്ന് വൈകീട്ട് സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കും. 4 മണിക്കാണ് വോട്ടെടുപ്പ്. യെദ്യൂരപ്പ സര്‍ക്കാര്‍ നിലനില്‍ക്കുമോ എന്ന് വിശ്വാസ വോട്ടെടുപ്പില്‍ അറിയാം. ഇനിയുള്ള ഓരോ നിമിഷവും രാഷ്ട്രീയ നേതാക്കളുടെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ്. ബിജെപി എംഎല്‍എമാരെ സ്വാധീനിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദില്‍ നിന്ന് കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ ശനിയാഴ്ച രാവിലെ ബെംഗളൂരുവില്‍ എത്തിയിട്ടുണ്ട്. യെദ്യൂരപ്പ രാവിലെ ശംക്രിലാ ഹോട്ടലിലേക്ക് പോകും. അവിടെയാണ് പാര്‍ട്ടി എംഎല്‍എമാരുടെ യോഗം. അതിന് ശേഷം അദ്ദേഹം സഭയിലെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+