Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇങ്ങനൊരു കുതിപ്പ് കണ്ടിട്ടേയില്ല, നാല് ദിക്കിലും കോണ്‍ഗ്രസ്, പോളിംഗ് കൂടിയപ്പോള്‍ നേട്ടം ഇങ്ങനെ

ബെംഗളൂരു: വെറുമൊരു അലയടി അല്ല, അതുക്കും മേലെ എന്ന് വേണം കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ കുതിപ്പിനെ പറയാന്‍. കര്‍ണാടകയിലെ എല്ലാ മേഖലയിലും കോണ്‍ഗ്രസ് തന്നെയാണ് നേട്ടമുണ്ടാക്കിയത്. എവിടൊക്കെ വോട്ട് വര്‍ധിച്ചോ അവിടൊക്കെ കോണ്‍ഗ്രസ് തരംഗം തന്നെയാണ് ഉണ്ടായിരിക്കുന്നത്. ഉയര്‍ന്ന പോളിംഗ് ശതമാനമുണ്ടായ 75 മണ്ഡലങ്ങളില്‍ 41 സീറ്റുകളില്‍ കോണ്‍ഗ്രസാണ് മുന്നില്‍.

ബിജെപി 35 സീറ്റിലാണ് മുന്നില്‍. സാധാരണ വോട്ടുശതമാനം ഉയര്‍ന്നാലും അത് സീറ്റുകളിലേക്ക് വഴിമാറാറില്ല എന്ന പഴിയായിരുന്നു അവര്‍ സ്ഥിരമായി കേട്ടിരുന്നത്. ഇത്തവണ അത് തിരുത്തിയതാണ് ചരിത്രം. 80 ശതമാനത്തില്‍ കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കിയിരിക്കുന്നത്.

SIDDARAMAIAH CONGRESS WORKERS

അതേസമയം ബിജെപി ലീഡ് ചെയ്യുന്ന 35 മണ്ഡലങ്ങളും 70 ശതമാനത്തില്‍ താഴെ വോട്ട് ലഭിച്ചവയാണ്. പക്ഷേ ചെറിയ മണ്ഡലങ്ങളില്‍ ബിജെപിയാണ് മികച്ച നേട്ടം കാഴ്ച്ച വെക്കുന്നത്. അതായത് നൂറ് സ്‌ക്വയര്‍ കിലോമീറ്റര്‍ ചുറ്റളവിലുള്ള മണ്ഡലങ്ങളിലാണ് ബിജെപിയുടെ നേട്ടം. ഇതെല്ലാം നഗര മേഖലയാണ്.

ബിജെപി നഗര വിഭാഗത്തിന്റെ പാര്‍ട്ടിയാണെന്ന വാദം വീണ്ടും ഇതോടെ ശക്തമാവുകാണ്. 33 ചെറിയ മണ്ഡലങ്ങളില്‍ 23 എണ്ണത്തിലും ബിജെപിയാണ് മുന്നില്‍. പക്ഷേ അപ്പോഴും ബെംഗളൂരുവിലും തീരദേശ മേഖലയിലും വിചാരിച്ചത്ര ആധിപത്യം ബിജെപിക്ക് ലഭിച്ചിട്ടില്ല. യെഡിയൂരപ്പ ഉണ്ടായിരുന്നപ്പോള്‍ ലിംഗായത്ത് മേഖലയില്‍ ഉണ്ടായിരുന്ന ആധിപത്യവും നഷ്ടമായിട്ടുണ്ട്.

Karnataka Assembly Election Result

അതേസമയം ആദിവാസി ഭൂരിപക്ഷ മണ്ഡലങ്ങളില്‍ നല്ലൊരു ഭാഗവും കോണ്‍ഗ്രസാണ് വിജയിച്ചത്. എന്നാല്‍ വിദ്യാഭ്യാസ നിരക്ക് കൂടിയ തോതിലുള്ള മണ്ഡലങ്ങളില്‍ ബിജെപിയാണ് മുന്നില്‍. ഇങ്ങനെയുള്ള 56 മണ്ഡലങ്ങളില്‍ 35 എണ്ണത്തിലും ബിജെപിയാണ് മുന്നിലുള്ളത്. ഈ മണ്ഡലങ്ങളിലെല്ലാം 80 ശതമാനത്തില്‍ അധികം സാക്ഷരതാ നിരക്കുണ്ട്.

കോണ്‍ഗ്രസ് ഇതില്‍ 18 മണ്ഡലങ്ങളിലും ജെഡിഎസ് മൂന്ന് സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. ബിജെപിയുടെ സുപ്രധാന കോട്ടയായ തീരദേശ മേഖലയിലും ഇത്തവണ കോണ്‍ഗ്രസ് മുന്നേറിയിട്ടുണ്ട്. ഇത് സര്‍പ്രൈസാണ്. ബിജെപി തന്നെയാണ് മുന്നിലെങ്കിലും കോണ്‍ഗ്രസ് നല്ല കുതിപ്പാണ് ഇവിടെ ഉണ്ടാക്കിയത്.

അതുപോലെ ജെഡിഎസ് കോട്ടയായ ഓള്‍ഡ് മൈസൂരില്‍ കോണ്‍ഗ്രസ് മുപ്പതില്‍ അധികം സീറ്റിലാണ് ലീഡ് ചെയ്യുന്നത്. രണ്ടാം സ്ഥാനത്ത് ജെഡിഎസ്സുണ്ട്. പക്ഷേ വന്‍ തിരിച്ചടി അവര്‍ക്ക് നേരിട്ടിട്ടുണ്ട്. അതേസമയം സിദ്ധരാമയ്യയും ഡികെ ശിവകുമാറും ചേര്‍ന്നുള്ള കോമ്പിനേഷന്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് വലിയ ഗുണമാണ് ഉണ്ടാക്കിയിരിക്കുന്നത്.

ഒബിസി-ദളിത്-മുസ്ലീം ഫോര്‍മുലയാണ് സിദ്ധരാമയ്യ ഒരുക്കിയത്. ഈ വോട്ടെല്ലാം കൃത്യമായി കോണ്‍ഗ്രസിലേക്ക് എത്തി. നോര്‍ത്ത് കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കിയത് അങ്ങനെയാണ്. ദക്ഷിണ കര്‍ണാടകയില്‍ ഡികെ ശിവകുമാറിന്റെ വൊക്കലിഗ ഗെയിമും കൃത്യമായ വിജയം കൊണ്ടുവന്നു. ലിംഗായത്ത് വോട്ടുകളും ഇത്തവണ കോണ്‍ഗ്രസിലേക്ക് ഒഴുകിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+