കാവിക്കോട്ടയിൽ വിജയക്കൊടി നാട്ടി യെദ്യൂൂരപ്പ... ശിക്കാരിപ്പുരയിൽ മിന്നും ജയം...
കഴിഞ്ഞ രണ്ട് തവണയും വൻ ഭൂരിപക്ഷത്തിലാണ് ബിഎസ് യെദ്യൂരപ്പ ശികാരിപ്പുരയിൽ നിന്ന് വിജയിച്ചത്.
ബെംഗളൂരു: ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ബിഎസ് യെദ്യൂരപ്പ ശിക്കാരിപ്പുരയിൽ വിജയിച്ചു. 35397 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം. ശിക്കാരിപ്പുരയിൽ നിന്ന് യെദ്യൂരപ്പയുടെ ഹാട്രിക് ജയമാണിത്. വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ ഫലസൂചനകൾ പുറത്തുവന്നത് മുതൽ യെദ്യൂരപ്പയായിരുന്നു മുന്നിട്ടുനിന്നത്.

ബിജെപി സ്ഥാനാർത്ഥിയായ യെദ്യൂരപ്പയ്ക്ക് 86983 വോട്ടുകളാണ് ലഭിച്ചത്. രണ്ടാമത്തെത്തിയ കോൺഗ്രസ് സ്ഥാനാർത്ഥി ഗോണി മലദേശയ്ക്ക് 51586 വോട്ടുകളും ലഭിച്ചു. യെദ്യൂരപ്പയുടെ ഭൂരിപക്ഷം 35397 വോട്ട്. ജെഡിഎസ് സ്ഥാനാർത്ഥി എച്ച്ടി ബലേഗറിന് 13191 വോട്ടുകളാണ് കിട്ടിയത്.
ലിംഗായത്തുകൾക്ക് സ്വാധീനമുള്ള മണ്ഡലത്തിൽ ബിജെപി അനുകൂല തരംഗമാണ് അലയടിച്ചത്. കോൺഗ്രസിന്റെ ഗോണി മലദേശയാണ് യെദ്യൂരപ്പയ്ക്ക് പിന്നിൽ. ജെഡിഎസ് സ്ഥാനാർത്ഥി എച്ച്ടി ബലേഗർ മൂന്നാമതാണ്. കഴിഞ്ഞ രണ്ട് തവണയും വൻ ഭൂരിപക്ഷത്തിലാണ് ബിഎസ് യെദ്യൂരപ്പ ശികാരിപ്പുരയിൽ നിന്ന് വിജയിച്ചത്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മത്സരത്തിനിറങ്ങിയ യെദ്യൂരപ്പയ്ക്ക് വെല്ലുവിളി ഉയർത്താൻ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ഒരുഘട്ടത്തിലും കഴിഞ്ഞില്ല. വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ മണിക്കൂറുകൾ പിന്നിട്ടപ്പോൾ തന്നെ യെദ്യൂരപ്പ മേൽക്കൈ നേടിയിരുന്നു. പിന്നീടുള്ള ഓരോ റൗണ്ടുകളിലും അദ്ദേഹം ഭൂരിപക്ഷം വർദ്ധിപ്പിച്ചുകൊണ്ടിരുന്നു.
ലിംഗായത്തുകൾക്ക് മതപദവി അനുവദിച്ച് അവരെ കൂടെനിർത്താനുള്ള കോൺഗ്രസിന്റെ ശ്രമങ്ങൾക്കേറ്റ തിരിച്ചടി കൂടിയാണ് യെദ്യൂരപ്പയുടെ വിജയം. മതപദവി അനുവദിച്ചതിലൂടെ ലിംഗായത്തുകളുടെ വോട്ടുകൾ പെട്ടിയിലാക്കാമെന്നായിരുന്നു കോൺഗ്രസിന്റെ സ്വപ്നം. എന്നാൽ ശിക്കാരിപ്പുര ഉൾപ്പെടെയുള്ള ലിംഗായത്ത് മേഖലകളിൽ ശക്തമായ സ്വാധീനമുള്ള യെദ്യൂരപ്പ ഈ വോട്ടുകളെല്ലാം ബിജെപിയുടെ അക്കൗണ്ടിൽ എത്തിച്ചു.












Click it and Unblock the Notifications