കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശാന്തിനഗറില്‍ ഹാരിസ് തന്നെ: പരാജയപ്പെടുത്തിയത് ബിജെപിയുടെ വസുദേവ് മൂര്‍ത്തിയെ!

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മലയാളിയായ എന്‍എ ഹാരിസിന് ജയം. ശാന്തിനഗര്‍ മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥി വസുദേവ് മൂര്‍ത്തിയ്ക്കെതിരെ 21530 വോട്ടുകള്‍ക്കാണ് ഹാരിസ് വിജയിച്ചത്. മകനായ മുഹമ്മദ് ഹാരിസ് നാലപ്പാട് പബ്ബില്‍ വച്ച് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം വിവാദയമായിരുന്നു ഇതോടെ മുഹമ്മദ് ഹാരിസിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കാസര്‍കോട് നിന്നുള്ള നാലപ്പാട് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനാണ് ശാന്തിനഗറില്‍ നിന്ന് മത്സരിച്ച് വിജയിച്ച ഹാരിസ്. മലയാളിയായ രേണുകാ ചൗധരിയാണ് ഈ മണ്ഡലത്തില്‍ ആപ്പിന് വേണ്ടി മത്സരിച്ചത്.

കര്‍ണാടകത്തില്‍ വോട്ടെണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് പോരാട്ടം തുടരുന്നത്. ഇരു പാര്‍ട്ടികളും തമ്മിലായിരിക്കും മത്സരമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങളും പ്രവചിച്ചിരുന്നു. മൂര്‍ച്ചയേറിയ വാക് പോരുകള്‍ക്കും തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കുമിടെ മെയ് 12നാണ് കര്‍ണ്ണാടകത്തില്‍ ജനം വിധിയെഴുതിയത്. 224 നിയമസഭാ മണ്ഡ‍ലങ്ങളില്‍ 222 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ജയനഗര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി മരണമടഞ്ഞതും രാജരാജേശ്വരി നഗറില്‍ വോട്ടര്‍ ഐഡി അട്ടിമറിയെ തുടര്‍ന്നും വോട്ടെടുപ്പ് മാറ്റിവെച്ചിരുന്നു. മെയ് അവസാനമാണ് ഈ മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുക.

na-haris-
English summary
Congress NA Haris wins in Shantinagar over 21530 votes against BJP's Vasudev Murthy, as per initial trends flashing across media reports.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X