കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെദ്യൂരപ്പ കളി ഒത്തിരി കണ്ടവന്‍; നേരിട്ടത് നാല് വിശ്വാസവോട്ടെടുപ്പ്!! ബിജെപി തന്നെ ഭരിക്കും?

Google Oneindia Malayalam News

ബെംഗളൂരു: ബിജെപി നേതാവ് യെദ്യൂരപ്പ ആദ്യമായിട്ടല്ല നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് തേടുന്നത്. ഇതിന് മുമ്പ് നാല് തവണ അദ്ദേഹം സമാനമായ സാഹചര്യങ്ങള്‍ നേരിട്ടിട്ടുണ്ട്. പലപ്പോഴും പ്രതിസന്ധി മറികടക്കുകയും ചെയ്തു. ഇത് അഞ്ചാംതവണയാണ് യെദ്യൂരപ്പ വിശ്വാസ വോട്ട് തേടുന്നത്. 11 വര്‍ഷത്തിനിടെ അഞ്ച് വിശ്വാസവോട്ട് തേടുന്ന വ്യക്തിയും ഇദ്ദേഹം തന്നെ.

Bsy

ശനിയാഴ്ച നാല് മണിക്കാണ് സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുക. അഞ്ച് മണിക്ക് ആഹ്ലാദപ്രകടനം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് യെദ്യൂരപ്പ. അണികളോട് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തു. ഇത്ര ധൈര്യം കാണിക്കാനുള്ള ആത്മവിശ്വാസമാണ് യെദ്യൂരപ്പയെ വ്യത്യസ്തനാക്കുന്നത്.

2007 നവംബറിലാണ് യെദ്യൂരപ്പ ആദ്യം വിശ്വാസ വോട്ട് തേടിയത്. കൂടെ നിന്നിരുന്ന ജെഡിഎസ് പിന്തുണ പിന്‍വലിച്ചതോടെയാണിത്. സര്‍ക്കാര്‍ വീണു. ആറ് മാസത്തിന് ശേഷം യെദ്യൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി അധികാരത്തിലെത്തി. 2008 ജൂണില്‍ രണ്ടാം വിശ്വാസ വോട്ട് തേടി. മൂന്ന് എംഎല്‍എമാരുടെ കുറവുള്ള സാഹചര്യത്തില്‍ ഗവര്‍ണര്‍ രാമേശ്വര്‍ താക്കൂര്‍ വിശ്വാസ വോട്ട് നേടാന്‍ ആവശ്യപ്പെടുകയായിരുന്നു. പക്ഷേ, യെദ്യൂരപ്പ പ്രതിസന്ധി മറികടന്നു.

2010 ഒക്ടോബര്‍ 11 മൂന്നാമത്തെ വിശ്വാസവോട്ട് തേടേണ്ടി വന്നു. 18 എംഎല്‍എമാര്‍ യെദ്യൂരപ്പയ്ക്കുള്ള പിന്തുണ പിന്‍വലിച്ച ഘട്ടത്തിലായിരുന്നു ഇത്. എന്നാല്‍ വിമത പക്ഷം ചേര്‍ന്ന ബിജെപി 11 ബിജെപി എംഎല്‍എമാരെയും അഞ്ച് സ്വതന്ത്രരെയും സ്പീക്കര്‍ ബൊപ്പയ്യ അയോഗ്യരാക്കിയതോടെ കാര്യങ്ങള്‍ എളുപ്പമായി. ശബ്ദവോട്ടില്‍ യെദ്യൂരപ്പ വിശ്വാസ വോട്ട് നേടി. ഇതിനെതിരെ ഗവര്‍ണര്‍ ഭരദ്വാജും പ്രതിപക്ഷവും രംഗത്തെത്തി. കര്‍ണാടകത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്ന ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തു. ഒടുവില്‍ 2010 ഒക്ടോബര്‍ 14ന് മറ്റൊരു അവസരം കൂടി ഗവര്‍ണര്‍ യെദ്യൂരപ്പക്ക് നല്‍കി. ഇപ്പോള്‍ അഞ്ചാമത്തെ വിശ്വാസ വോട്ടാണ് യെദ്യൂരപ്പ തേടുന്നത്.

English summary
Karnataka trust vote: Yeddyurappa face 5th floor test span 11 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X