Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസ്; മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ കോണ്‍ഗ്രസില്‍, 4 ജില്ലകളില്‍ ജയം ഉറപ്പ്

ബെംഗളൂരു: കര്‍ണാടക രാഷ്ട്രീയം ഇളകിമറിയുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പലവിധ മാറ്റങ്ങളാണ് കര്‍ണാടകത്തില്‍ സംഭവിക്കുന്നത്. ബിജെപി സര്‍ക്കാരില്‍ അടിമുടി മാറ്റം വരുന്നത് ഒരു ഭാഗത്ത്. ബിജെപിയുടെ വീഴ്ചകള്‍ മുതലെടുക്കാന്‍ കോണ്‍ഗ്രസ് മറു ഭാഗത്ത്. തങ്ങളുടെ കോട്ട തകരില്ല എന്ന വിശ്വാസത്തില്‍ ജെഡിഎസ്...

എന്നാല്‍ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയുടെ രാജിയും ബസവരാജ് ബൊമ്മൈയുടെ അധികാരമേല്‍ക്കലുമെല്ലാം ഒരു ഭാഗത്ത് നടക്കുമ്പോള്‍ കോണ്‍ഗ്രസ് തങ്ങളുടെ നിയന്ത്രണം വ്യാപിപ്പിക്കുകയാണ്. മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചു. കൂടെ ജെഡിഎസിലെ പ്രമുഖരും കോണ്‍ഗ്രസില്‍ ചേരും. വന്‍ മാറ്റങ്ങള്‍ക്ക് ഇടയാക്കുന്ന പുതിയ നീക്കങ്ങളുടെ വിശദാംശങ്ങള്‍ ഇങ്ങനെ....

1

മധു ബംഗാരപ്പയാണ് കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചത്. കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് ബംാഗാരപ്പയുടെ മകനാണ് ഇദ്ദേഹം. സംസ്ഥാനത്തെ അറിയപ്പെട്ട ജെഡിഎസ് നേതാവുമാണ്. നേരത്തെ എംഎല്‍എ ആയിരുന്നു. ഇദ്ദേഹവുമായി കോണ്‍ഗ്രസ് നേതാക്കള്‍ കുറച്ച് നാളായി ചര്‍ച്ച നടത്തിവരികയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

2

മധു ബംഗാരപ്പ വെള്ളിയാഴ്ച കോണ്‍ഗ്രസ് അംഗത്വമെടുക്കും. ഹുബ്ബള്ളി ഗോകുല്‍ ഗാര്‍ഡനിലാണ് ചടങ്ങ് തീരുമാനിച്ചിരിക്കുന്നത്. ഇദ്ദേഹത്തിനൊപ്പം ജെഡിഎസ് നേതാക്കളായ കിരണ്‍ ഹിരമാത്ത്, ബസവരാജ് മായകര്‍ എന്നിവരും കോണ്‍ഗ്രസില്‍ ചേരും. മേഖലയില്‍ കോണ്‍ഗ്രസിന് വലിയ നേട്ടമാകും മധു ബംഗാരപ്പയുടെയും കൂട്ടരുടേയും വരവ്.

3

മധു ബംഗാരപ്പ നടനും നിര്‍മാതാവുമാണ്. ഒട്ടേറെ ആരാധകരുള്ള വ്യക്തിയാണ്. അതുകൊണ്ടുതന്നെയാണ് കോണ്‍ഗ്രസ് നേതൃത്വം ഇദ്ദേഹത്തെ നോട്ടമിട്ടിരുന്നത്. ഡികെ ശിവകുമാറിന്റെ നിര്‍ദേശ പ്രകാരം ചില കോണ്‍ഗ്രസ് നേതാക്കള്‍ മധു ബംഗാരപ്പയുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലൂടെയാണ് കോണ്‍ഗ്രസ് ലക്ഷ്യം കണ്ടിരിക്കുന്നത്.

4

മധു ബംഗാരപ്പയുടെ സഹോദരന്‍ കുമാര്‍ ബംഗാരപ്പ സൊറബ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ്. കുമാറുമായും കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച തുടങ്ങി എന്ന് അനൗദ്യോഗിക വിവരങ്ങളുണ്ട്. ഇത് ബിജെപിയില്‍ ചില ചര്‍ച്ചകള്‍ക്കിടയാക്കി. വെള്ളിയാഴ്ച നടക്കുന്ന യോഗത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാല, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ എന്നിവര്‍ പങ്കെടുക്കും.

5

മധു ബംഗാരപ്പയുടെ വരവോടെ എഡിഗ സമുദായത്തിന്റെ വോട്ടാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായിരുന്നു മുന്‍ മുഖ്യമന്ത്രി കൂടിയായ എസ് ബംഗാരപ്പ. കോണ്‍ഗ്രസ് വിട്ട് അദ്ദേഹം കര്‍ണാടക കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു. മധു ബംഗാരപ്പയുടെ വരവ് പിതാവിന്റെ പഴയ പാര്‍ട്ടിയിലേക്കാണെന്നും അദ്ദേഹം പുതുമുഖമല്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.

6

ബംഗാരപ്പ കോണ്‍ഗ്രസ് വിട്ടപ്പോള്‍ കര്‍ണാടകയിലെ നാല് ജില്ലകളിലാണ് കോണ്‍ഗ്രസ് പിന്നാക്കം പോയത്. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, ശിവമോഗ എന്നിവിടങ്ങളിലെല്ലാം എഡിഗ സമുദായത്തിന് വലിയ സ്വാധീനമാണ്. മധു ബംഗാരപ്പയുടെ വരവോടെ ഈ മേഖലയില്‍ വീണ്ടും സ്വാധീനം ശക്തിപ്പെടുത്താനാകുമെന്നാണ് ഡികെ ശിവകുമാറിന്റെയും സംഘത്തിന്റെയും പ്രതീക്ഷ.

7

മധു ബംഗാരപ്പയുടെ സഹോദരി ഗീത ശിവരാജ്കുമാറിനെയും ഡികെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചിട്ടുണ്ട്. നടന്‍ ശിവരാജ്കുമാറിന്റെ ഭാര്യയാണ് ഗീത. മധുവും ഗീതയും വൈകാതെ കോണ്‍ഗ്രസില്‍ ചേരുമെന്ന് ഡികെ ശിവകുമാര്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അവര്‍ക്ക് അവരുടെ പിതാവിന്റെ അനുഗ്രഹമുണ്ടാകുമെന്നും ഡികെ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+