കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലവേദനയായി വകുപ്പ് വിഭജനം; സമ്മര്‍ദ്ദത്തിലാക്കി യെദിയൂരപ്പയും...

  • By Desk
Google Oneindia Malayalam News

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. വകുപ്പ് വിഭജനം സംബന്ധിച്ച് ധാരണയിലെത്താന്‍ കോണ്‍ഗ്രസിനും ജെഡിഎസിനും ഇതുവരെ കഴിഞ്ഞിട്ടില്ല.മാത്രമല്ല പ്രതിപക്ഷവും സര്‍ക്കാരിനെതിരെ പോരാട്ടം തുടരുകയാണ്.കാര്‍ഷിക കടം എഴുതി തള്ളിയിലെങ്കില്‍ ജെഡിഎസ് കോണ്‍ഗ്രസ് സഖ്യത്തിനെതിരെ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ബിഎസ് യെദിയൂരപ്പ വ്യക്തമാക്കി. '53,000 കോടി രൂപ വരുന്ന കാര്‍ഷിക കടം എഴുതിത്തള്ളിയില്ലെങ്കില്‍ രാജി വയ്ക്കുമെന്നാണ് കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞത്. ഒരാഴ്ചയാണ് അദ്ദേഹം സമയം ആവശ്യപ്പെട്ടിരിക്കുന്നത്.അത്‌വരെ കാത്തിരിക്കും.എന്നിട്ടും നടന്നില്ലെങ്കില്‍ പ്രക്ഷോഭവുമായി മുന്നോട്ട്‌പോകുമെന്നും യെദിയൂരപ്പ അറിയിച്ചിട്ടുണ്ട്.കാര്‍ഷിക കടം എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ട് ബിജെപി ബന്ദ് നടത്തിയ സാഹചര്യത്തിലായിരുന്നു കുമാരസ്വാമിയുടെ പ്രഖ്യാപനം.ഒരാഴ്ചയ്ക്കകം കടം തീരുമാനമെടുക്കാന്‍ ആയില്ലെങ്കില്‍ രാഷ്ട്രീയത്തില്‍ നിന്ന് തന്നെ വിരമിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.അതേ സമയം സര്‍ക്കാര്‍ രൂപീകരണം നീളുന്നതിനേയും യെദിയൂരപ്പ കുറ്റപ്പെടുത്തുന്നു. വകുപ്പുവിഭജനം സംബന്ധിച്ച് 'ഡല്‍ഹി നാടക'മാണ് ഇപ്പോള്‍ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.


രാഹുല്‍ ഗാന്ധി യുഎസിലാണ്. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനാണു മന്ത്രിസഭാ രൂപീകരണത്തിനുള്ള ചുമതല. ഇങ്ങഇങ്ങനെ രൂപീകരിക്കുന്ന സര്‍ക്കാര്‍ എപ്രകാരമായിരിക്കുമെന്നതിനെപ്പറ്റി ജനങ്ങള്‍ ഇപ്പോള്‍ത്തന്നെ ചിന്തിച്ചു തുടങ്ങി.ദേവെഗൗഡയുടെയും കുമാരസ്വാമിയുടെയും അഴിമതിക്കഥകള്‍ വരുംനാളുകളില്‍ ഘട്ടംഘട്ടമായി പുറത്തുവിടുമെന്നും ബിജെപി അദ്ധ്യക്ഷന്‍ പറയുന്നു.

yeddyurappa

എന്നാല്‍ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് ഡല്‍ഹിയില്‍ ചര്‍ച്ചകള്‍ തുടരുകയാണ്.ദേശീയ നേതാക്കളുമായി കുമാരസ്വാമിയുടെ ചര്‍ച്ചയ്‌ക്കൊടുവില്‍ തീരുമാനമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ വകുപ്പ് വിഭജനം സംബന്ധിച്ച് വ്യക്തത വരുമെന്ന് മുഖ്യമന്ത്രി കുമാരസ്വാമിയും അറിയിച്ചു.

English summary
karnataka-government-Division of department
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X