• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സാമ്പത്തിക പ്രതിസന്ധി;നിയമസഭാംങ്ങളുടെ ശമ്പളം വെട്ടികുറക്കുന്ന ബില്ല് പാസാക്കി കര്‍ണാടക

Google Oneindia Malayalam News

ബംഗ്‌ളൂരു: കൊവിഡ്-19 പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിയമസഭാംങ്ങളുടെ ശമ്പളം വെട്ടികുറക്കാന്‍ തീരുമാനിച്ച് കര്‍ണാടക സര്‍ക്കാര്‍. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി സാമ്പത്തിക ശ്രോതസ് വര്‍ധിപ്പിക്കുകയെന്ന ഉദേശത്തോടൊണ് നീക്കം.

മമത രണ്ടും കല്‍പ്പിച്ച്; കേന്ദ്ര പദ്ധതികള്‍ നടപ്പാക്കുന്നതിന് ഉപാധിവച്ചു, പണം സംസ്ഥാനം വഴി നല്‍കൂ...മമത രണ്ടും കല്‍പ്പിച്ച്; കേന്ദ്ര പദ്ധതികള്‍ നടപ്പാക്കുന്നതിന് ഉപാധിവച്ചു, പണം സംസ്ഥാനം വഴി നല്‍കൂ...

നിയമസഭാംഗങ്ങളുടെ ശമ്പളവും അലവന്‍സും ഒരു വര്‍ഷത്തേക്ക് 30 ശതമാനം നിരക്കില്‍ വെട്ടികുറക്കാനാണ് തീരുമാനം. ഇത് സംബന്ധിക്കുന്ന ബില്ല് ചൊവ്വഴ്ച്ച നിയമസഭയില്‍ പാസാക്കി. ഈ നടപടിയിലൂടെ 16 കോടി മുതല്‍ 18 കോടി വരെ കണ്ടെത്താനാവുമെന്നാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്. ശമ്പളം കട്ട് ചെയ്യുന്നത് സംബന്ധിച്ച് പാര്‍ട്ടി നേതാക്കളുമായി പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്തിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.

എന്നാല്‍ സംസ്ഥാനം ഒരു പകര്‍ച്ചവ്യാധിയെ നേരിടുകയും വലിയ സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ എങ്ങനെയാണ് ജുഡീഷ്യല്‍ ഒഫീസര്‍മാരുടെ ശമ്പളം വര്‍ധിപ്പിക്കുന്ന തീരുമാനത്തിന് അംഗീകാരം നല്‍കിയതെന്ന് അറിയണമെന്ന് ജെഡിഎസ് എംഎല്‍എ എടി രാമസ്വാമി ആവശ്യപ്പെട്ടു. നിയമസഭാംഗങ്ങളുടെ ശമ്പളം വെട്ടികുറക്കുന്നതിനെ അഭിനന്ദിച്ച് കൊണ്ടാണ് എംഎല്‍എ വിഷയം ഉന്നയിച്ചത്.

ഹകൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സഹായം എത്തിക്കേണ്ടത് നമ്മുടെ കടമയാണ്. ഇത് എല്ലാവര്‍ക്കും ബാധകമല്ലേ? അല്ലെങ്കില്‍ കര്‍ണാടക നിയമസഭക്ക് മാത്രമാണോ? 'നാരായണ സ്വാമി ചോദിച്ചു

കര്‍ണാടകയിലെ ജുഡീഷ്യല്‍ ഒാഫീസര്‍മാര്‍ ശമ്പളം വര്‍ധിപ്പിച്ചുവെന്നും സര്‍ക്കാര്‍ അതിന് അനുമതി നല്‍കിയെന്നും അദ്ദേഹം ആരോപിച്ചു.

cmsvideo
  Phase 3 Human Clinical Trial Of Oxford Vaccine Begins In Pune | Oneindia Malayalam

  'ഇത് ഉചിതമായ കാര്യമാണോ? സര്‍ക്കാരിന്റെ സ്വാധീനം നഷ്ടപ്പെട്ടോ? നിങ്ങളുടെ സമ്മതമില്ലാതെ നിയമസഭയുടെ അംഗീകാരമില്ലാതെ അവര്‍ ശമ്പളം വര്‍ധിപ്പിക്കുകയും നിങ്ങള്‍ അനുമതി നല്‍കുകയും ചെയ്താല്‍ അവര്‍ നിയമത്തിനും ഭരണഘടനക്കും മുകളിലാണോ ഇതില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണം.' രാമസ്വാമി പറഞ്ഞു. എന്നാല്‍ വിഷയത്തില്‍ അന്വേഷണം നടത്തി കൃത്യമായി മറുപടി നല്‍കാമെന്ന് അദ്ദേഹം രാമസ്വാമിക്ക് ഉറപ്പ് നല്‍കി.

  ബലാത്സംഗം, അപമാനിക്കൽ; അനുരാഗ് കശ്യപിനെതിരെ പരാതി നൽകി നടി, മീ ടു ആരോപണത്തിന് പിന്നാലെബലാത്സംഗം, അപമാനിക്കൽ; അനുരാഗ് കശ്യപിനെതിരെ പരാതി നൽകി നടി, മീ ടു ആരോപണത്തിന് പിന്നാലെ

  കാസർഗോഡ് 44 കുടുംബങ്ങൾക്ക് ലൈഫ് മിഷൻ പാർപ്പിട സമുച്ചയമൊരുങ്ങുന്നു; ചെലവ് 6.64 കോടി രൂപകാസർഗോഡ് 44 കുടുംബങ്ങൾക്ക് ലൈഫ് മിഷൻ പാർപ്പിട സമുച്ചയമൊരുങ്ങുന്നു; ചെലവ് 6.64 കോടി രൂപ

  ലോക്ക് ഡൗൺ; സ്വദേശത്തേക്ക് കാൽനടയായി മടങ്ങിയത് 1 കോടിയിലധികം കുടിയേറ്റ തൊഴിലാളികളെന്ന് കേന്ദ്രംലോക്ക് ഡൗൺ; സ്വദേശത്തേക്ക് കാൽനടയായി മടങ്ങിയത് 1 കോടിയിലധികം കുടിയേറ്റ തൊഴിലാളികളെന്ന് കേന്ദ്രം

  English summary
  Karnataka government passes bill to reduce salaries of state assembly members
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion