Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോലി സമയം 12 മണിക്കൂറാക്കി ഉയർത്താനുള്ള നീക്കവുമായി കർണാടക: വന്‍പ്രതിഷേധവുമായി കെഐടിയു

ബെംഗളൂരു: ഐടി മേഖലയിലെ ജീവനക്കാരുടെ ജോലിസമയം 12 മണി മണിക്കൂറാക്കി ഉയർത്താനുള്ള നീക്കവുമായി കർണാടക സർക്കാർ. ഐടി മേഖലയിലെ സാധാരണ ജോലി സമയം പത്ത് മണിക്കൂറും ഓവര്‍ടൈം ഉള്‍പ്പെടെ 12 മണിക്കൂറുമാക്കി നിയമഭേദഗതി കൊണ്ടുവരാനുമാണ് സർക്കാർ നീക്കം. സർക്കാർ നീക്കത്തിനെതിരെ ഇതിനോടകം തന്നെ ഐടി മേഖലയില്‍ നിന്നും വലിയ പ്രതിഷേധം ഉയർന്ന് കഴിഞ്ഞു.

നിലവില്‍ സാധാരണ ജോലിസമയം ഒന്‍പത് മണിക്കൂറും ഓവര്‍ടൈം ഉള്‍പ്പെടെ പത്ത് മണിക്കൂറുമാണ്. നേരത്തെ ഇത് പതിനാല് മണിക്കൂറാക്കി ഉയർത്താന്‍ സർക്കാർ ശ്രമിച്ചപ്പോഴും ശക്തമായ രീതിയിലുള്ള പ്രതിഷേധമുണ്ടായിരുന്നു. അന്ന് പിന്നോട്ട് പോയ സർക്കാരാണ് ഇപ്പോള്‍ 12 മണിക്കൂർ ജോലിയെന്ന നീക്കവുമായി മുന്നോട്ട് വന്നിരിക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങള്‍ ചൂഷണം ചെയ്യുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ ഐടി ജീവനക്കാരെ മുന്‍ നിർത്തി പ്രതിഷേധം നടത്തുമെന്ന് കർണാടക സ്റ്റേറ്റ് ഐടി/ഐടിഇഎസ് എംപ്ലോയീസ് യൂണിയൻ വ്യക്തമാക്കി.

12-hour-work

കർണാടക ഷോപ്പ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിൽ ഭേദഗതി വരുത്തി 12 മണിക്കൂർ ജോലി ദിനം നടപ്പാക്കാനുള്ള നിർദ്ദേശം കഴിഞ്ഞ ദിവസം തൊഴിൽ വകുപ്പ് വിളിച്ചുചേർത്ത യോഗത്തിലാണ് ചർച്ചയായത്. തൊഴിൽ വകുപ്പ് സെക്രട്ടറിയും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തില്‍ ഐടി/ഐടിഇഎസ് ജീവനക്കാരെ പ്രതിനിധീകരിച്ച് കെഐടിയു ജനറൽ സെക്രട്ടറി സുഹാസ് അദിഗ, പ്രസിഡന്റ് വിജെകെ, സെക്രട്ടറി ലെനിൽ ബാബു എന്നിവരും പങ്കെടുത്തു.

നിർദ്ദിഷ്ട ഭേദഗതി തൊഴിലാളികളുടെ വ്യക്തിജീവിതത്തിനുള്ള അവകാശത്തിനു മേൽ കടന്നുകയറ്റമാണെന്ന് കെഐടിയു പ്രതിനിധികൾ യോഗത്തില്‍ വ്യക്തമാക്കി. 'നിലവിലുള്ള നിയമപ്രകാരം ഓവർടൈം ഉൾപ്പെടെ പരമാവധി 10 മണിക്കൂർ മാത്രമാണ് ഒരു ദിവസത്തെ ജോലി. എന്നാൽ, പുതിയ ഭേദഗതി 12 മണിക്കൂർ ജോലി ദിനം സാധാരണമാക്കാൻ ശ്രമിക്കുന്നു. ഇത് കമ്പനികൾക്ക് നിലവിലുള്ള മൂന്ന് ഷിഫ്റ്റ് സംവിധാനത്തിന് പകരം രണ്ട് ഷിഫ്റ്റ് സംവിധാനം നടപ്പാക്കാൻ അവസരമൊരുക്കും, ഇത് മൂന്നിലൊരു ഭാഗം തൊഴിലാളികളെ ജോലിയിൽ നിന്ന് പുറത്താക്കാൻ ഇടയാക്കും.' കെഐടിയു പ്രസ്താവനയിലുടെ വ്യക്തമാക്കി.

ജോലിസമയം ഐടി ജീവനക്കാരുടെ ആരോഗ്യത്തിൽ ചെലുത്തുന്ന പ്രതികൂല സ്വാധീനങ്ങളെക്കുറിച്ചും സർക്കാർ പ്രതിനിധികള്‍ക്ക് മുമ്പാകെ വ്യക്തമാക്കിയതായി സംഘടന ചൂണ്ടിക്കാട്ടുന്നു. "സ്റ്റ്റ് ഇമോഷണൽ വെൽബീയിംഗ് റിപോർട്ട് 2024" പ്രകാരം, 25 വയസ്സിന് താഴെയുള്ള 90% കോർപ്പറേറ്റ് ജോലിക്കാരും സമ്മർദത്തിലാണ് ജോലി ചെയ്യുന്നത്. അമിത ജോലിസമ്മർദ്ദം മൂലമുള്ള മരണങ്ങളും ആത്മഹത്യകളും ഐടി മേഖലയിൽ സാധാരണമാകുന്നു. ബെംഗളൂരുവിലെ തന്നെ ഓലയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യൂനിറ്റിലെ ഒരു സോഫ്റ്റ്‌വെയർ എൻജിനീയറുടെ സമീപകാല ആത്മഹത്യ ഇതിന്റെ ഉദാഹരണമാണ്. ജോലിസമയം വർധിപ്പിക്കുന്നത് ഈ സ്ഥിതി കൂടുതൽ വഷളാക്കും.

കർണാടക സർക്കാർ കോർപ്പറേറ്റുകളെ തൃപ്തിപ്പെടുത്താൻ ശ്രമിക്കുമ്പോള്‍ സാധാരണ ജീവനക്കാരുടെ ജീവിക്കാനുള്ള അടിസ്ഥാന അവകാശത്തെ പോലും അവഗണിക്കുന്നു. തൊഴിലാളികളെ വ്യക്തികളായോ സാമൂഹിക ജീവിതം ആവശ്യമുള്ള മനുഷ്യരായോ കാണാതെ, കോർപ്പറേറ്റ് ലാഭം വർധിപ്പിക്കാനുള്ള യന്ത്രങ്ങളായി മാത്രമായിട്ടാണ് സർക്കാർ കാണുന്നതെന്നും സംഘടന കുറ്റപ്പെടുത്തി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+