Get Updates
Get notified of breaking news, exclusive insights, and must-see stories!

അടിമവേല; മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ രക്ഷപ്പെടുത്തി, ഹാസനില്‍ നടന്നത് കൊടുംപീഡനം

ബെംഗളൂരു: ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കൊണ്ടുപോയി ക്രൂര പീഡനം. രാവിലെ മുതല്‍ രാത്രി വരെ തുടര്‍ച്ചയായി ജോലി ചെയ്യിപ്പിച്ച ശേഷം പുറംലോകവുമായി ബന്ധപ്പെടാന്‍ അനുവദിക്കാതെയാണ് പീഡനം. രണ്ട് മലയാളികള്‍ ഉള്‍പ്പെടെയുള്ളവരാണ് കുടുങ്ങിയത്. തോട്ടത്തില്‍ നിന്ന് രക്ഷപ്പെട്ട വ്യക്തിയില്‍ നിന്ന് ലഭിച്ച പരാതിയില്‍ അന്വേഷണം നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം പുറത്തായത്. മറ്റൊരു പരാതിയും പോലീസിന് ലഭിച്ചിരുന്നു.

വിജയ്ക്ക് ആശ്വാസം; ഭാര്യ സംഗീത നിലപാട് മാറ്റി, തിരഞ്ഞെടുപ്പ് വാതില്‍ക്കല്‍ നില്‍ക്കെ തീരുമാനം
വിജയ്ക്ക് ആശ്വാസം; ഭാര്യ സംഗീത നിലപാട് മാറ്റി, തിരഞ്ഞെടുപ്പ് വാതില്‍ക്കല്‍ നില്‍ക്കെ തീരുമാനം

കര്‍ണാടകയിലെ ഹാസനില്‍ ഇഞ്ചിത്തോട്ടത്തില്‍ കൂലിയും ഭക്ഷണവും നല്‍കാതെ അടിമവേലയ്ക്ക് നിര്‍ബന്ധിക്കപ്പെട്ട മലയാളികള്‍ ഉള്‍പ്പെടെ 18 തൊഴിലാളികളെയാണ് പൊലീസും ജില്ലാ ഭരണകൂടവും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. കാസര്‍കോട് പുത്തിഗെ സ്വദേശി ഉദയന്‍, കൊല്ലം സ്വദേശി അനില്‍കുമാര്‍ എന്നിവരും രക്ഷപ്പെട്ടവരിലുണ്ട്. ഹാസനിലെ ജുട്ടനഹള്ളി ഗ്രാമത്തിലാണ് സംഭവം.

slave labot in karnataka

കാപ്പിത്തോട്ടത്തിലെ ജോലിക്കെന്ന പേരില്‍ 700 രൂപ ദിവസക്കൂലിയും മൂന്നുനേരം ഭക്ഷണവും താമസവും നല്‍കാമെന്ന് പറഞ്ഞ് ജോലിക്കെത്തിച്ചവരെയാണ് ഉടമ ക്രൂരമായി പീഡിപ്പിച്ചത്. കടുത്ത പീഡനത്തെ തുടര്‍ന്ന് ഇഞ്ചിത്തോട്ടത്തില്‍ നിന്ന് രക്ഷപ്പെട്ട ഈരണ്ണ എന്ന തൊഴിലാളി നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പൊലീസും ജില്ലാ ഭരണകൂടവും നടപടി സ്വീകരിച്ചത്.

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഗള്‍ഫ് സര്‍വീസ് എണ്ണം കൂട്ടി, കോഴിക്കോട് യാത്ര എളുപ്പമാക്കി ഒമാന്‍ എയര്‍
പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഗള്‍ഫ് സര്‍വീസ് എണ്ണം കൂട്ടി, കോഴിക്കോട് യാത്ര എളുപ്പമാക്കി ഒമാന്‍ എയര്‍

ഇതോടൊപ്പം മകനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു തൊഴിലാളിയുടെ മാതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈരണ്ണയില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും ജില്ലാ ഭരണകൂടവും ജുട്ടനഹള്ളിയിലെ കൃഷിയിടത്തില്‍ റെയ്ഡിന് എത്തിയപ്പോള്‍ തൊഴിലാളികളെ ഒരു ഷെഡ്ഡില്‍ പൂട്ടിയിട്ട നിലയിലാണ് കണ്ടത്.

അഞ്ചു വര്‍ഷത്തോളമായി ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളികളെ പുറത്തേക്ക് വിടാറില്ലെന്നും രാവിലെ ആറു മുതല്‍ രാത്രി എട്ടുമണി വരെ വിശ്രമമില്ലാതെ ജോലി ചെയ്യിപ്പിച്ചതായും തൊഴിലാളികള്‍ പറയുന്നു. ജോലി കഴിഞ്ഞ് തിരികെ എത്തിയാല്‍ ഉടമയുടെ ഷെഡ്ഡില്‍ ഇവരെ പൂട്ടിയിടുകയാണ് പതിവ്. ഫോണ്‍ ഉപയോഗിക്കാനോ വീട്ടുകാരുമായി ബന്ധപ്പെടാനോ ഉടമ അനുവദിച്ചിരുന്നില്ല.

ജോലി സ്ഥലത്തേക്ക് തൊഴിലാളികളെ കൊണ്ടുപോകുന്നതും തിരികെ ഷെഡ്ഡിലെത്തിക്കുന്നതും കനത്ത കാവലിലായിരുന്നു. സംഭവത്തില്‍ ഇഞ്ചിത്തോട്ടത്തിന്റെ ഉടമ, നടത്തിപ്പുകാര്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന ആഭ്യന്തര, തൊഴില്‍ വകുപ്പ് മന്ത്രിമാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+