പുതിയ ചട്ടം പ്രാബല്യത്തിൽ: അതിർത്തികളിൽ പരിശോധന കർശനമാക്കി കർണാടക; രണ്ട് ഡോസ് വാക്സിനെടുത്തവർക്കും ഇളവില്ല
ബെംഗളൂരൂ: കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനൊപ്പം അതിർത്തികളിൽ പരിശോധന കടുപ്പിച്ച് കർണ്ണാടക. 72 മണിക്കൂറിനുള്ളിൽ നടത്തിയ ആർടിപിസിആർ സർട്ടിഫിക്കറ്റ് കൈവശമുള്ളവരെ മാത്രമാണ് സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കുക. അതേ സമയം കർണ്ണാടകയിൽ പരീക്ഷയെഴുതാനെത്തുന്ന വിദ്യാർത്ഥികൾക്ക് സർക്കാർ ഇളവ് അനുവദിച്ചിട്ടുണ്ട്. ജൂലൈ 30ന് പുറത്തിറക്കിയ ഉത്തരവിലാണ് കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും കർണ്ണാടകത്തിൽ വരുന്നവർക്ക് ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. ആഗസ്റ്റ് ഒന്ന് മുതൽ സംസ്ഥാനത്ത് ഉത്തരവ് പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ വ്യക്തമാക്കുകയും ചെയ്തിരുന്നു.
നേരത്തെ ഒരു ഡോസ് വാക്സിൻ എടുത്തവർക്ക് സംസ്ഥാനത്തേക്ക് പ്രവേശിക്കാമായിരുന്നു. എന്നാൽ ഇപ്പോൾ കൊവിഡ് വാക്സിന്റെ രണ്ട് ഡോസ് സ്വീകരിച്ചവരെപ്പോലും അതിർത്തി കടക്കാൻ അനുവദിക്കില്ല. കേരള- കർണ്ണാടക അതിർത്തിയിയായ തലപ്പാടിയിലെ കൊവിഡ് പരിശോധന കേന്ദ്രത്തിൽ ഇതോടെ നീണ്ട നിരയാണ് രൂപപ്പെട്ടിട്ടുള്ളത്.

ഇതിനിടെ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ കടത്തിവിടാത്തതിനെതിരെ തലപ്പാടിയിൽ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. കർണ്ണാടകയിൽ നിന്ന് കേരളത്തിലേക്ക് വരുന്ന വാഹനങ്ങളാണ് പ്രതിഷേധക്കാർ തടയുന്നത്. നാട്ടുകാരുടെ കൂട്ടായ്മയാണ് പ്രതിഷേധത്തിന് പിന്നിൽ. കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ കടത്തിവിട്ടില്ലെങ്കിൽ കർണ്ണാടകത്തിൽ നിന്നുള്ള വാഹനങ്ങൾ കേരളത്തിലേക്ക് കടത്തിവിടില്ലെന്ന നിലപാടാണ് പ്രതിഷേധക്കാർ സ്വീകരിച്ചത്. പിന്നീട് പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് അയൽ സംസ്ഥാനങ്ങളായ തമിഴ്നാടും കർണാടകയും കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളേർപ്പെടുത്തുന്നത്. ഇതോടെ കേരള- തമിഴ്നാട് അതിർത്തിയായ വാളയാറിലും കർണാടക, തമിഴ്നാട് പൊലീസിന്റെ പരിശേധന ശക്തമാക്കിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള കർണാടകത്തിലേക്കുള്ള കെഎസ്ആർടിസി സർവീസ് തലപ്പാടി അതിർത്തി വരെ മാത്രമേ ഉണ്ടാകൂ എന്ന് കഴിഞ്ഞ ദിവസം തന്നെ സർക്കാർ വ്യക്തമാക്കിയിരുന്നു. തലപ്പാടി അതിർത്തിയിൽ നിന്ന് നഗരത്തിലേക്ക് കർണാടക ആർടിസിയുടെ ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
തമിഴ്നാട്ടിലേക്ക് പോകുന്നതിന് കേരളത്തിൽ നിന്നുള്ള യാത്രക്കാർ 72 മണിക്കൂറിനുള്ളിൽ നടത്തിയ ആർടിപിസിആർ സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതുണ്ട്. കർണ്ണാടകത്തിൽ കൊവിഡ് വ്യാപനം കുറഞ്ഞ് 65 ദിവസത്തിന് ശേഷം കേസുകളുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് നിയന്ത്രണമേർപ്പെടുത്തിക്കൊണ്ട് ഉത്തരവിറക്കിയത്. ആഗസ്റ്റ് അഞ്ച് മുതലാണ് തമിഴ്നാട്ടിൽ ചട്ടം പ്രാബല്യത്തിൽ വരുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications