Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന് പിന്നാലെ പ്രളയം കര്‍ണാടകയേയും വിഴുങ്ങുന്നു: കുടകിലും ഹാസനിലും ഉടുപ്പിയിലും ശക്തമായ മഴ

ബെംഗളൂരു: കേരളത്തിന് പുറമേ കര്‍ണ്ണാടകയും പ്രളയ ഭീതിയില്‍. ഉത്തര കര്‍ണാടകയും മലനാട് കര്‍ണ്ണാടകയുമാണ് കനത്ത മഴയിലും മണ്ണിടിച്ചിലിലും ദുരിതമനുഭവിക്കുന്നത്. കുടക്, ചിക്കമഗളൂരു, ശിവമൊഗ്ഗ, ഹാസന്‍, ദക്ഷിണ കന്നഡ, ഉഡുപ്പി, ജില്ലകളിലാണ് മഴ പെയ്യുന്നത്. ഇന്നലെ മാത്രം ആറുപേരാണ് മരിച്ചത്. അഞ്ചുപേരെ ഒഴുക്കില്‍ പെട്ട് കാണാതായി. 654 വീടുകള്‍ തകര്‍ന്നു.

രക്ഷാപ്രവര്‍ത്തനം വരെ അസാധ്യമാകും വിധം ഒറ്റപ്പെട്ടിരിക്കുകയാണ് മലനാട് കര്‍ണ്ണാടകയിലെ കുടക്.മടിക്കേരി, കുശാല്‍ നഗര്‍ എന്നിവിടങ്ങളിലേക്കുള്ള റോഡുകളെല്ലാം അടഞ്ഞു.കടക്കേരിയിലും മൂവത്തൊക്കലുവിലുമായി മണ്ണിടിച്ചിലില്‍ മൂന്നു പേര്‍ മരിച്ചു. വിരാജ്‌പേട്ടിനെയും മടിക്കേരിയെയും ബെട്രിയില്‍ ബന്ധിപ്പിക്കുന്ന പാലം മുങ്ങിയതിനാല്‍ ഇതു തകര്‍ന്നേക്കുമെന്ന ഭീതിയിലാണു ജനം.ഭൂരിപക്ഷം ഗ്രാമങ്ങളും പ്രളയജലത്തില്‍ ഒറ്റപ്പെട്ടു.പലയിടങ്ങളിലായി 3000 പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് ഔദ്യോഗിക കണക്ക്. കുശാല്‍നഗര്‍, ബാഗമണ്ഡല, നാപ്പോക് ലു, അയ്യങ്കേരി തുടങ്ങിയ സ്ഥലങ്ങള്‍ പ്രളയജലത്തില്‍ മുങ്ങിയനിലയിലാണ്.കബനി അണക്കെട്ടില്‍നിന്ന് ഇന്നലെ 8329 ഘനയടി വെള്ളം തുറന്നുവിട്ടതിനാല്‍ ദേശീയപാത 766ലെ മിക്കയിടങ്ങളും മുങ്ങി.

karnataka-rains1-

Recommended Video

cmsvideo
    കുടകില്‍ മണ്ണിടിച്ചില്‍ ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം | OneIndia Malayalam

    തുടര്‍ന്നു നഞ്ചന്‍ഗുഡ്, വക്കലഗേരി, ഹല്ലഡക്കേരി, തൊപ്പിനബീഥി തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങളെ സുരക്ഷാ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.മണ്ഡ്യ കൃഷ്ണരാജ സാഗര അണക്കെട്ടില്‍നിന്നു 1.2 ലക്ഷം ഘനയടി വെള്ളം തുറന്നുവിട്ടതിനെ തുടര്‍ന്ന് കാവേരി നദി കുത്തിയൊഴുകുന്നു. അതേസമയം കാവേരി നദീതീരത്തു താമസിക്കുന്നവരെ വിവിധ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റിയിരിക്കുകയാണ്.ഹേമാവതി നദി കവിഞ്ഞൊഴുകുന്നതിനാല്‍ ഹാസന്‍ അറക്കല്‍ഗുഡിലെ രാമനാഥപുരയും പ്രളയദുരിതത്തിലാണ്.100 കോടി രൂപ മുഖ്യമന്ത്രി കുമാരസ്വാമി ദുരിതാശ്വാസം പ്രഖ്യാപിച്ചു. ആദ്യ ഗഡുവായി 20 കോടി രൂപ അനുവദിച്ചു

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+