Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയുമായി സീറ്റ് ചർച്ചകളിലേക്ക് ജെഡിഎസ്: കുമാരസ്വാമി ഡല്‍ഹിയില്‍, ലക്ഷ്യം പത്ത് സീറ്റ്

ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിലെ സീറ്റ് വിഭജനം സംബന്ധിച്ച് ബിജെപി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്താന്‍ ജെ ഡി എസ്. ചർച്ചകള്‍ക്കായി ജെ ഡി എസ് സംസ്ഥാന അധ്യക്ഷൻ എച്ച് ഡി കുമാരസ്വാമി ബുധനാഴ്ച ഡൽഹിയിലേക്ക് പുറപ്പെട്ടു. കുമാരസ്വാമി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ തുടങ്ങിയ മുതിർന്ന ബി ജെ പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ ഇനിയും നടന്നിട്ടില്ലെന്ന നിലപാടിലാണ് ഇരു പാർട്ടികളുടെയും നേതാക്കൾ. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കാണ് ഡൽഹിയിലേക്ക് പോകുന്നതെന്ന് കുമാരസ്വാമി പറയുന്നുണ്ടെങ്കിലും ജെഡി(എസ്) ദേശീയ അധക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡ വ്യാഴാഴ്ച ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതായി സൂചിപ്പിച്ച് അദ്ദേഹത്തിന്റെ അനന്തരവനും ജെഡി(എസ്) ഹാസൻ എംപിയുമായ പ്രജ്വല് രേവണ്ണ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.

hd-kumarswamy-

"സീറ്റ് ഷെയറിംഗ് ചർച്ചകൾ ഇല്ല...എന്റെ ഡൽഹി യാത്രയും സ്പെഷ്യൽ ആണോ? ഡൽഹി യാത്രയിൽ പ്രത്യേകതയൊന്നുമില്ല, ഞാൻ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് പോവുകയാണ്... വേറെ ഒന്നുമില്ല, " കുമാരസ്വാമി ഡല്‍ഹി പുറപ്പെടുന്നതിന് മുമ്പ് വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാല്‍ കുമാരസ്വാമി ബി ജെ പി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് ജെ ഡി എസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗമായ ദേവഗൗഡ പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ ഡൽഹിയിലായതിനാൽ ഇരുവരും മോദിയെ കാണാനും സാധ്യതയുണ്ട്. അതേസമയം, സംസ്ഥാന ബിജെപി അധ്യക്ഷൻ ബി വൈ വിജയേന്ദ്രയും ഡൽഹിയിലേക്ക് പോകുന്നത് സീറ്റ് വിഭജന ചർച്ചകളെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടി. പാർട്ടി യോഗത്തിൽ പങ്കെടുക്കാൻ രാജ്യതലസ്ഥാനത്തേക്ക് പോകുകയാണെന്ന് വിജയേന്ദ്ര വ്യക്തമാക്കിയിട്ടുണ്ട്.

"ഡിസംബർ 22, 23 തീയതികളിൽ പാർട്ടിയുടെ എല്ലാ സംസ്ഥാന അധ്യക്ഷൻമാരുടെയും യോഗം ഡൽഹിയിൽ നടക്കുന്നുണ്ട്, അതിനാൽ ഞാൻ അതിൽ പങ്കെടുക്കാൻ പോകുന്നു. സന്ദർശന വേളയിൽ, സ്വാഭാവികമായും ഞാൻ എല്ലാ പാർട്ടി നേതാക്കളെയും ദേശീയ അധ്യക്ഷനെയും (നദ്ദ) കാണാൻ ശ്രമിക്കും. , പാർട്ടിയുടെ സംസ്ഥാന ഭാരവാഹികളുടെ നിയമനം ചർച്ച ചെയ്യാൻ ശ്രമിക്കും" ബി വൈ വിജയേന്ദ്ര പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷൻമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് താൻ ഇപ്പോൾ ഡൽഹിയിലേക്ക് പോകുന്നതെന്നും സീറ്റ് വിഭജന ചർച്ചകളെക്കുറിച്ച് വിവരമില്ലെന്നും വിജയേന്ദ്ര പറഞ്ഞു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യത്തിലാണ് ജെഡിഎസ് മത്സരിച്ചത്. അന്ന് കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യസർക്കാരായിരുന്നു സംസ്ഥാനത്ത് അധികാരത്തില്‍.

എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 25 സീറ്റുകൾ ബി ജെ പി തൂത്തുവാരി. ഒരു സീറ്റിൽ അവർ പിന്തുണച്ച സ്വതന്ത്ര (മാണ്ഡ്യയിൽ നിന്നുള്ള സുമലത അംബരീഷ്) വിജയിച്ചു. കോൺഗ്രസിനും ജെ ഡി എസിനും ഓരോ സീറ്റില്‍ മാത്രമായിരുന്നു വിജയിക്കാന്‍ സാധിച്ചത്. സംസ്ഥാന ഭരണം കോണ്‍ഗ്രസ് നേടിയെങ്കിലും ഇത്തവണ ജെ ഡി എസുമായുള്ള സഖ്യത്തിലൂടെ, കർണാടകയിൽ പരമാവധി സീറ്റുകൾ നേടാനാകുമെന്നാണ് ബി ജെ പി പ്രതീക്ഷിക്കുന്നത്. പഴയ മൈസൂരു മേഖലയിലേത് ഉള്‍പ്പെടെ 10 സീറ്റുകളാണ് ബി ജെ പി സഖ്യത്തില്‍ ജെ ഡി എസ് ശ്രമിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+