കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് ചാണക്യന് പൂട്ട്; ശിവകുമാറിനെതിരെ വീണ്ടും കേസ്!! കര്‍ണാടകയില്‍ ബിജെപിയുടെ മറുപണി?

Google Oneindia Malayalam News

ദില്ലി/ബെംഗളൂരു: കര്‍ണാടക രാഷ്ട്രീയം ദേശീയതലത്തില്‍ വാര്‍ത്തയാണിന്ന്. അവിടെ നടക്കുന്ന ഓരോ ചലനങ്ങളും രാഷ്ട്രീയനിരീക്ഷകര്‍ ഉറ്റുനോക്കുന്നു. കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന്റെ ഭാവി, കോണ്‍ഗ്രസിലെ ആഭ്യന്തര കുഴപ്പങ്ങള്‍, ബിജെപിയുടെ നീക്കങ്ങള്‍ എന്നിവയെല്ലാം...

എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയത്തിന് ചുക്കാന്‍ പിടിച്ച ഡികെ ശിവകുമാറിനെ ഒതുക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണവും ശക്തമാണ്. ഈ ആരോപണത്തിന് ബലമേകുന്ന വാര്‍ത്തയാണ് വീണ്ടും വന്നിരിക്കുന്നത്. ശിവകുമാറിനെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സി കേസെടുത്തിരിക്കുന്നു. രണ്ടാമത്തെ കേസാണിത്. അദ്ദേഹത്തെ ദില്ലിയിലേക്ക് വിളിപ്പിക്കും... വിശദാംശങ്ങള്‍ ഇങ്ങനെ....

 പ്രമുഖനെ പിടിക്കാന്‍

പ്രമുഖനെ പിടിക്കാന്‍

കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ പ്രമുഖനാണ് ഡികെ ശിവകുമാര്‍. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നതില്‍ ശിവകുമാര്‍ നിര്‍ണായക പങ്ക് വഹിച്ചുവെന്ന വിവരങ്ങള്‍ നേരത്തെ വന്നതാണ്. ഇദ്ദേഹവും ജാര്‍ഖിഹോളി സഹോദരങ്ങളും തമ്മിലുള്ള ഭിന്നത മുതലെടുക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഡികെഎസ് ബിജെപിയുമായി യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിട്ടില്ല.

കേന്ദ്ര ഏജന്‍സി കേസെടുത്തു

കേന്ദ്ര ഏജന്‍സി കേസെടുത്തു

ഈ സാഹചര്യത്തിലാണ് കര്‍ണാടക മന്ത്രി കൂടിയായ ശിവകുമാറിനെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സി കേസെടുത്തിരിക്കുന്നത്. ശിവകുമാര്‍ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് ആരോപണം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റാണ് കേസെടുത്തിരിക്കുന്നത്. അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ ദില്ലിയിലേക്ക് വിളിപ്പിക്കും.

 ആദായ നികുതി വകുപ്പ് ആദ്യം

ആദായ നികുതി വകുപ്പ് ആദ്യം

നികുതി വെട്ടിപ്പ് നടത്തി, ഹവാല ഇടപാട് തുടങ്ങിയ ആരോപണങ്ങളാണ് കേസെടുക്കാന്‍ കാരണം. ശിവകുമാറിന് പുറമെ, ദില്ലിയിലെ കര്‍ണാടക ഭവനിലുള്ള ഉദ്യോഗസ്ഥന്‍ ഹോമന്തയ്യ ഉള്‍പ്പെടെയുള്ളവരാണ് കേസിലെ പ്രതികള്‍. ശിവകുമാറിനെതിരെ നേരത്തെ ആദായ നികുതി വകുപ്പ് കേസെടുത്തിരുന്നു. ഇവര്‍ സമര്‍പ്പിച്ച കുറ്റപത്രം അടിസ്ഥാനമാക്കിയാണ് പുതിയ കേസ്.

അറസ്റ്റുണ്ടായേക്കും

അറസ്റ്റുണ്ടായേക്കും

ആദായ നികുതി വകുപ്പ് ശിവകുമാറിനെതിരെ ബെംഗളൂരു പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഇതിലെ കണ്ടെത്തലുകള്‍ അടിസ്ഥാനമാക്കിയാണ് കള്ളപ്പണം വെളുപ്പിച്ചുവെന്ന പുതിയ കേസെടുത്തിരിക്കുന്നത്. പ്രതികളെ മൊഴിയെടുക്കാന്‍ വിളിപ്പിക്കും. ശേഷം അറസ്റ്റുണ്ടാകുമെന്നാണ് വിവരം.

 ശിവകുമാര്‍ ഒന്നാം പ്രതി

ശിവകുമാര്‍ ഒന്നാം പ്രതി

ശിവകുമാര്‍, സഹായി എസ്‌കെ ശര്‍മ മുഖേന ദില്ലിയില്‍ നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും കോടികള്‍ കടത്തിയെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. ഹവാല വഴിയാണ് ഈ ഇടപാടുകള്‍ നടന്നത്. ശിവകുമാറിനെ ഒന്നാം പ്രതിയാക്കിയാണ് ആദായ നികുതി വകുപ്പിന്റെ കേസ്. പണം കടത്തുന്നതിന് വന്‍ ശൃംഖല ശിവകുമാറിന് ഉണ്ടത്രെ.

കോടികളുടെ സ്വത്തുക്കള്‍

കോടികളുടെ സ്വത്തുക്കള്‍

സച്ചിന്‍ നാരായണ്‍, ആഞ്ജനേയ ഹോമന്തയ്യ, എന്‍ രാജേന്ദ്ര തുടങ്ങി കേസില്‍ അഞ്ച് പ്രതികളാണുള്ളത്. ശിവകുമാറിന് ദില്ലിയില്‍ കോടികളുടെ സ്വത്തുക്കളുണ്ടത്രെ. ഇത് നോക്കി നടത്തുന്നത് രാജേന്ദ്രയാണ്. അഞ്ച് പ്രതികളും ചേര്‍ന്ന് വന്‍ നികുതി വെട്ടിപ്പ് നടത്തിയെന്നും ആദായ നികുതി വകുപ്പ് ആരോപിക്കുന്നു.

പകപോക്കലെന്ന് ശിവകുമാര്‍

പകപോക്കലെന്ന് ശിവകുമാര്‍

കഴിഞ്ഞ മാസം ദില്ലിയിലും ബെംഗളൂരുവിലും ആദായ നികുതി വകുപ്പ് വ്യാപക റെയ്ഡ് നടത്തിയിരുന്നു. 20 കോടി രൂപ കണ്ടെടുക്കുകയും ചെയ്തു. ഇത് ശിവകുമാറിന്റെതാണെന്ന് അന്വേഷണ ഏജന്‍സി ആരോപിക്കുന്നു. തുടര്‍ന്നാണ് കേസ് നടപടികള്‍ ശക്തമായത്. രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നതെന്ന് ശിവകുമാര്‍ ആരോപിക്കുന്നു.

ഒന്നിന് പിറകെ ഒന്നായി

ഒന്നിന് പിറകെ ഒന്നായി

ആദായ നികുതി ഉദ്യോഗസ്ഥര്‍ എടുത്ത കേസില്‍ ശിവകുമാറിന് കോടതി ജാമ്യം നല്‍കിയിരുന്നു. അടുത്ത വാദം ഈ മാസം 20നാണ്. ഇതിനിടെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും കേസെടുത്തിരിക്കുന്നത്. ഒന്നിന് പിറകെ ഒന്നായി കേസ് വരുന്നത് കോണ്‍ഗ്രസ് നേതാക്കളെ വരുതിയിലാക്കാനുള്ള നീക്കമാണെന്നും ശിവകുമാറുമായി അടുപ്പമുള്ളവര്‍ കുറ്റപ്പെടുത്തുന്നു.

കോണ്‍ഗ്രസ് തീവ്രഹിന്ദുത്വത്തിലേക്ക്; മുസ്ലിംകളെ കൈവിടും!! നടപ്പാക്കുന്നത് ആന്റണി റിപ്പോര്‍ട്ട്കോണ്‍ഗ്രസ് തീവ്രഹിന്ദുത്വത്തിലേക്ക്; മുസ്ലിംകളെ കൈവിടും!! നടപ്പാക്കുന്നത് ആന്റണി റിപ്പോര്‍ട്ട്

മോദിയുടെ ആരോഗ്യപദ്ധതി വേണ്ടെന്ന് കേരളം; നഷ്ടം 23 ലക്ഷം കുടുംബങ്ങള്‍ക്ക്!! രാഷ്ട്രീയക്കളിമോദിയുടെ ആരോഗ്യപദ്ധതി വേണ്ടെന്ന് കേരളം; നഷ്ടം 23 ലക്ഷം കുടുംബങ്ങള്‍ക്ക്!! രാഷ്ട്രീയക്കളി

English summary
Case Filed Against Karnataka Minister DK Shivakumar For Money Laundering
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X