ഗൗരി ലങ്കേഷ് കേസിലെ പ്രതിക്കൊപ്പം ബിജെപി നേതാവ്: രൂക്ഷവിമർശനവുമായി ദിനേശ് ഗുണ്ടു റാവു
മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ നവീൻ കുമാർ തൻ്റെ സുഹൃത്താണെന്ന അവകാശവാദവുമായി രംഗത്ത് വന്ന മുതിർന്ന ബി ജെപി നേതാവും മുന്‍ എംപിയുമായ പ്രതാപ് സിംഹയെ വിമർശിച്ച് കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു. പ്രതാപ് സിംഹയും നവീന്‍ കുമാറും ഒരുമിച്ചിരിക്കുന്ന ചിത്രവും ദിനേശ് ഗുണ്ടു റാവു തന്റെ എക്സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
"ഇതാണ് ഗോഡ്‌സെ ആരാധകനായ @BJP4India-യുടെ യഥാർത്ഥ മുഖം. സമൂഹത്തിൻ്റെ സമാധാനം തകർക്കുന്ന എല്ലാവർക്കും ഇത് ഒരു ഉദാഹരണമാണ്. കൊലപാതകം, പിടിച്ചുപറി തുടങ്ങിയ വിധ്വംസക പ്രവർത്തനങ്ങൾ നടത്തുന്നവർ ബിജെപിയുടെ ശ്രീകോവിലിൽ തുടരുന്നു." ദിനേശ് ഗുണ്ടു റാവു കുറിച്ചു.

മാധ്യമപ്രവർത്തകയായിരുന്ന ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ പ്രതിയുടെ നടപടിയെ അപലപിക്കുന്നതിന് പകരം ബിജെപിയുടെ മുൻ എംപി പ്രതിയുടെ തോളിൽ കൈവെച്ച് ഫോട്ടോ എടുത്താൽ എന്ത് സന്ദേശമാണ് സമൂഹത്തിന് നൽകുന്നതെന്നും അദേഹം ചോദിച്ചു.
ഗൗരി ലങ്കേഷ് വധക്കേസിൽ പ്രതികളായ മൂന്ന് പേർക്ക് കർണാടക ഹൈക്കോടതി ജൂലൈയിൽ ജാമ്യം അനുവദിച്ചിരുന്നു. ഇതോടെയാണ് നവീന്‍കുമാർ പുറത്തിറങ്ങിയത്. നിലവിൽ നടക്കുന്ന വിചാരണയിൽ ആവശ്യാനുസരണം ഹാജരാകണമെന്ന വ്യവസ്ഥയോടെ കെ ടി നവീൻ കുമാർ, സുരേഷ് എച്ച് എൽ, അമിത് ദേഗ്‌വേക്കർ എന്നിവർ സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ജസ്റ്റിസ് എസ് വിശ്വജിത്ത് ഷെട്ടി അംഗീകരിക്കുകയായിരുന്നു.
പ്രശസ്ത പത്രപ്രവർത്തകയും മനുഷ്യാവകാശ പ്രവർത്തകയുമായ ഗൗരി ലങ്കേഷിനെ 2017 സെപ്തംബർ 5 ന് രാത്രിയിലാണ് സംഘം വെടിവെച്ച് കൊലപ്പെടുത്തുന്നത്. വിചാരണ വൈകുന്നതിൻ്റെ പേരിൽ 2023 ഡിസംബറിൽ ഹൈക്കോടതി ജാമ്യം അനുവദിച്ച സഹപ്രതി മോഹൻ നായക്കിൻ്റെ ഹർജി ചൂണ്ടിക്കാട്ടിയായിരുന്നു മൂന്ന് പ്രതികളും കോടതിയെ സമീപിച്ചത്.
സംസ്ഥാന സർക്കാർ ഉയർത്തിയ ശക്തമായ എതിർപ്പ് തള്ളിയായിരുന്നു പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്. ആക്ടിവിസ്റ്റും പണ്ഡിതനുമായ എംഎം കലബുറഗിയുടെ കൊലപാതകത്തിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതിയുടെ ധര്‍വാഡ് ബെഞ്ചിൻ്റെ ഉത്തരവ് സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടിയെങ്കിലും ഹൈക്കോടതി അംഗീകരിച്ചില്ല.
കൊലപാതകം നടന്ന് ഒരു വര്‍ഷം കൊണ്ട് തന്നെ പ്രത്യേക അന്വേഷണ സംഘം കേസിലെ 17 പ്രതികളെയും പിടികൂടിയെങ്കിലും ഏഴ് വര്‍ഷം പിന്നിട്ടിട്ടും കേസിന്റെ വിചാരണ അവസാനിച്ചിട്ടില്ല. ഗൗരി ലങ്കേഷിനേയും കലഭുര്‍ഗിയേയും വെടിവെച്ചത് ഒരേ തോക്കില്‍ നിന്നാണെന്ന കണ്ടെത്തല്‍ അന്വേഷണത്തില്‍ നിർണ്ണായകമായി. തീവ്ര ഹിന്ദുത്വ സംഘടനയായ സനാതന സനസ്തയുടെ പ്രവര്‍ത്തകരായിരുന്നു പ്രതികളെല്ലാം. മതത്തെ സംരക്ഷിക്കാന്‍ വേണ്ടിയാണ് കൊല നടത്തിയെതന്നായിരുന്നു ഗൗരിക്ക് നേരെ വെടി വെച്ച പരശു റാം വാക്കമൂര്‍ വ്യക്തമാക്കിയത്.
-
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ











Click it and Unblock the Notifications