കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപകടം; 6പേരെ വിദ്യാഭ്യാസമന്ത്രി രക്ഷിച്ചു

  • By Meera Balan
Google Oneindia Malayalam News

ബാംഗ്ലൂര്‍: കര്‍ണാടകയിലെ വിദ്യാഭ്യാസ മന്ത്രി (പ്രൈമറി, സെക്കന്ററി വിദ്യാഭ്യാസം) യും അദ്ദേഹത്തിന്റെ സ്റ്റാഫുകളും ചേര്‍ന്ന് തടാകത്തിലേയ്ക്ക് മുങ്ങിത്താഴുന്ന കാറില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തിയത് ആറ് പേരെ. സെപ്റ്റംബര്‍ 17 ചൊവ്വാഴ്ച രാവിലെയാണ് ഒരു കുടുംബത്തിലെ ആറ് പേര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബെഗുവല്ലി തടാകത്തിലേയ്ക്ക് മറിഞ്ഞത്. തൃത്താഹള്ളിയില്‍ നിന്നും 20 കിലോമീറ്റര്‍അകലെയാണ് സംഭവം.

Ratnakar

ഇതേ സമയത്ത് തൃത്താഹള്ളിയില്‍ നിന്നും ബാംഗ്ലൂരേയ്ക്ക് പോവുകയായിരുന്ന വിദ്യാഭ്യാസ മന്ത്രി കിമ്മനെ രത്നാകര്‍(61) സംഭവം കാണുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വെള്ളത്തിലേയ്ക്ക് എടുത്ത് ചാടുകയും ചെയ്തു. രാവിലെ ഏഴ് മണിയോടെയാണ് സംഭവം നടക്കുന്നത്. മന്ത്രിയോടൊപ്പം അദ്ദേഹത്തിന്റെ ഗണ്‍മാനായ ഹാല്‍സ്വാമി, ഡ്രൈവര്‍ ചന്ദ്രശേഖര്‍, എസ്‌കോര്‍ട്ട് വാഹനത്തിന്റെ ഡ്രൈവര്‍ കൃഷ്ണ മൂര്‍ത്തി എന്നിവരും വെള്ളത്തിലേയ്ക്ക് ചാടി.

സംഘം ആദ്യം രക്ഷിച്ചത് മൂന്ന് കുട്ടികളെയായിരുന്നു. അതിന് ശേഷം 55 വയസ്സുള്ള സ്ത്രീയെയും മറ്റൊരു യുവതിയേയും രക്ഷപ്പെടുത്തി. ഡ്രൈവര്‍ സീറ്റില് ഉണ്ടായിരുന്നയാള്‍ ബോധരഹിതനായി കാണപ്പെട്ടു. ഏറെ നേരത്തെ പ്രയത്‌നത്തിനൊടുവില്‍ ഇയാളെയും സംഘം പുറത്തെടുത്തു. മന്ത്രി ഇടപെട്ട് ഇവര്‍ക്ക് വൈദ്യ സഹായം നല്‍കുകയും ഭക്ഷണം നല്‍കുകയും ചെയ്തു.

കര്‍കാലയില്‍ നിന്നും ബാംഗ്ലൂരിലേയ്ക്ക് യാത്രചെയ്ത ഉദയകുമാര്‍ (40), ഭാര്യ സുമ (35), അമ്മ ഗീത (55), രണ്ട് ആണ്‍മക്കള്‍( 14 ഉം 8 ഉം വയസ്സ്), മൂന്ന് വയസ്സുള്ള അന്തരവന്‍ എന്നിവരാണ് അപകടത്തിനല്‍ പെട്ടത്. മന്ത്രി തങ്ങളുടെ ജീവന്‍ രക്ഷിച്ചതില്‍ അദ്ദേഹത്തോടുള്ള നന്ദി ഉദയകുമാര്‍ രേഖപ്പെടുത്തി. സംഭംവം അറിഞ്ഞ് മാധ്യമങ്ങള്‍ എത്തിയതോടെ ആറ് പേരുടെ ജീവന്‍ രക്ഷിച്ച മന്ത്രി ഹീറോയാവുകയും ചെയ്തു.

English summary
At a time when politicians are a vilified lot, a 61-year-old Karnataka minister on Tuesday became a hero on Tuesday morning by jumping into a cold lake along with his guards and saving a family of six trapped in a sinking car.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X