മുസ്ലിം സംവരണം റദ്ദാക്കിയ നടപടിക്ക് സ്റ്റേ; കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി, തെറ്റ് പറ്റിയെന്ന് കോടതി
ന്യൂഡല്‍ഹി: മുസ്ലിങ്ങള്‍ക്ക് നല്‍കിയിരുന്ന നാല് ശതമാനം സംവരണം റദ്ദാക്കിയ കര്‍ണാടക സര്‍ക്കാരിന്റെ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു. സര്‍ക്കാരിന്റെ നടപടിയില്‍ തെറ്റ് പറ്റിയെന്ന സംശയം കോടതി പ്രകടിപ്പിച്ചു. വിശദമായ പഠനം നടത്താതെയാണോ തീരുമാനം എടുത്തത് എന്ന സംശയമാണ് ബലപ്പെടുന്നത്. സംവരണം റദ്ദാക്കിതിനെതിരെ സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീംകോടതിയുടെ നടപടി.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ് കര്‍ണാടക സര്‍ക്കാര്‍ മുസ്ലിങ്ങളുടെ സംവരണം റദ്ദാക്കിയതും ഈ സംവരണം മറ്റുള്ളവര്‍ക്ക് വീതിച്ചുനല്‍കിയതും. സംസ്ഥാനത്തെ പ്രബല സമുദായങ്ങളായ വൊക്കലിഗ, ലിംഗായത്ത് സമുദായങ്ങള്‍ക്ക് രണ്ടു വീതം ശതമാനം സംവരണം വീതിച്ചുനല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്. മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കരുതെന്ന വാദവുമായി ബിജെപി നേതാക്കള്‍ ഇതിനെ ന്യായീകരിച്ചു.

കര്‍ണാടക സര്‍ക്കാരിന്റെ നടപടിക്കെതിരെ നിരവധി ഹര്‍ജികളാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. വിവിധ മുസ്ലിം സംഘടനകളും വ്യക്തികളും അപ്പീല്‍ സമര്‍പ്പിച്ചു. സംവരണം റദ്ദാക്കിയതിലെ യുക്തി ചോദ്യം ചെയ്തായിരുന്നു ഹര്‍ജികള്‍. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നടപടിയാണിതെന്നും വിമര്‍ശനമുയര്‍ന്നു. ഭരണഘടന ഉറപ്പ് നല്കുന്ന സമത്വം, മതനിരപേക്ഷത എന്നിവ ഇവിടെ ലംഘിക്കപ്പെട്ടുവെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.
മുസ്ലിങ്ങള്‍ക്കെതിരായ വിവേചമാണ് ഇവിടെ പ്രകടമാകുന്നത്. കര്‍ണാടകയിലെ ജനസംഖ്യയില്‍ 13 ശതമാനം വരും മുസ്ലിങ്ങള്‍. യാതൊരു പഠനവും നടത്താതെയാണ് സര്‍ക്കാര്‍ സംവരണം റദ്ദാക്കിയത്. സര്‍ക്കാരിന്റെ നടപടിയെ ന്യായീകരിക്കുന്ന യാതൊരു കണക്കുകളും ഇതുവരെ പുറത്തുവന്നിട്ടില്ലെന്നും ഹര്‍ജിക്കാര്‍ ബോധിപ്പിച്ചു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സര്‍ക്കാരിന് വലിയ തിരിച്ചടിയാണ് കോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്.
അതേസമയം, മുസ്ലിം സംവരണം റദ്ദാക്കിയ നടപടിയെ കര്‍ണാടകയിലെ ബസവരാജ ബൊമ്മൈ സര്‍ക്കാര്‍ ന്യായീകരിച്ചു. വിവിധ സമുദായങ്ങളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യം പഠിക്കാന്‍ ഒരു കമ്മീഷനെ നിയോഗിച്ചിരുന്നു എന്നും ഈ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമാണ് സംവരണം റദ്ദാക്കിയതെന്നുമാണ് സര്‍ക്കാര്‍ ന്യായീകരണം. വൊക്കലിഗ, ലിംഗായത്ത് സമുദായങ്ങളുടെ ചരിത്രപരമായ ഘടകങ്ങളും കണക്കിലെടുത്തുവെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.
കര്‍ണാടകയിലെ ജനസംഖ്യയില്‍ 40 ശതമാനം ഈ സമുദായത്തില്‍പ്പെട്ടവരാണ്. ഇവര്‍ക്ക് കൂടുതല്‍ സംവരണം അര്‍ഹിക്കുന്നുവെന്നും സര്‍ക്കാര്‍ വാദിച്ചു. അതേസമയം, ഈ സമുദായങ്ങളുടെ വോട്ട് ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ മുസ്ലിം സംവരണം ഇവര്‍ക്ക് നീക്കി നല്‍കിയതെന്ന് ആക്ഷേപമുണ്ട്്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി സര്‍ക്കാര്‍ ഈ സമുദായങ്ങളെ കൂടെ നിര്‍ത്താന്‍ ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമാണ് നടപടിയെന്നും വിമര്‍ശനമുണ്ട്.
അതേസമയം, കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ സുപ്രീംകോടതി സംശയം പ്രകടിപ്പിച്ചു. മുസ്ലിം സംവരണം റദ്ദാക്കാന്‍ കാരണമായ കാര്യങ്ങള്‍ തെളിവ് സഹിതം ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്കി. മുസ്ലിങ്ങള്‍ക്ക് നാല് ശതമാനം സംവരണം എന്ന കണക്ക് എങ്ങനെയാണ് വന്നതെന്നും വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടു. 2013ല്‍ അധികാരത്തിലെത്തിയ കോണ്‍ഗ്രസ് സര്‍ക്കാരാണ് മുസ്ലിങ്ങള്‍ക്ക് സംവരണം നല്‍കിയത്.
സുപ്രീംകോടതിയുടെ 1992ലെ ഉത്തരവ് പ്രകാരം മൊത്തം സംവരണം 50 ശതമാനത്തില്‍ കൂടരുത് എന്നാണ്. കര്‍ണാടക സര്‍ക്കാര്‍ ഈ പരിധി ലംഘിച്ചോ എന്നും കോടതി പരിശോധിക്കും. അസാധാരണമായ സാഹചര്യത്തില്‍ അല്ലാതെ ഈ പരിധി ലംഘിക്കാന്‍ പാടില്ലെന്ന് കോടതി വ്യക്തമാക്കി. ഈ മാസം 18ന് ഹര്‍ജികള്‍ സുപ്രീംകോടതി വീണ്ടും പരിഗണിക്കും.
കര്‍ണാടക സര്‍ക്കാര്‍, ലിംഗായത്ത്, വൊക്കലിഗ സമുദായ നേതൃത്വം എന്നിവരുടെ പ്രതികരണം സുപ്രീംകോടതി തേടിയിട്ടുണ്ട്. മാത്രമല്ല, മുസ്ലിം സംവരണം റദ്ദാക്കുകയും രണ്ടു സമുദായത്തിന് ഇവ വീതിക്കുകയും ചെയ്ത തീരുമാനം അടിസ്ഥാനമാക്കി പുതിയ നിയമനങ്ങള്‍ നടത്തരുത്. വിഷയത്തില്‍ സുപ്രീംകോടതിയുടെ അന്തിമ തീരുമാനം വന്ന ശേഷം മാത്രമേ നിയമനങ്ങള്‍ നടത്താവൂ എന്നും കോടതി വ്യക്തമാക്കി.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications