കര്‍ണാടകയില്‍ ഇറക്കുമതി മുഖ്യമന്ത്രിയില്ല; യെഡിയൂരപ്പയുടെ പിന്‍ഗാമി ലിംഗായത്ത് സമുദായംഗം തന്നെ?
ബെംഗളൂരു; കര്‍ണാടകയില്‍ ബിഎസ് യെഡിയൂരപ്പ രാജിവച്ചതിനെ തുടര്‍ന്ന് ആരാകും അടുത്ത മുഖ്യമന്ത്രി എന്ന ചര്‍ച്ച സജീവമാണ്. കേന്ദ്ര നേതൃത്വം ഇക്കാര്യത്തില്‍ ധാരണയിലെത്തി എന്നാണ് വിവരം. ഇറക്കുമതി മുഖ്യമന്ത്രിയുണ്ടാകില്ലെന്ന് ചില നേതാക്കള്‍ സൂചിപ്പിച്ചു. ലിംഗായത്ത് സമുദായംഗം തന്നെയാകും മുഖ്യമന്ത്രി എന്നാണ് പുതിയ വിവരം. മാത്രമല്ല, എംഎല്‍എമാര്‍ക്കിടയില്‍ നിന്ന് തന്നെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്നും ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സാരി ഇങ്ങനെയും ഉടുക്കാം; ആരാധകരെ ഞെട്ടിച്ച് നടി അനുശ്രീയുടെ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ വൈറല്‍
കേന്ദ്ര കല്‍ക്കരി വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷിയുടെ പേര് വരെ മുഖ്യമന്ത്രി പദത്തിലേക്ക് ഉയര്‍ന്നു കേള്‍ക്കുമ്പോഴാണ് ലിംഗായത്ത് സമുദായംഗം തന്നെ മുഖ്യമന്ത്രിയായി എത്തുമെന്ന പുതിയ വിവരം. കര്‍ണാടകയില്‍ ബിജെപിയുടെ വോട്ട് ബാങ്കാണ് ലിംഗായത്തുകള്‍. ഈ സമുദായത്തില്‍ നിന്നുള്ള പ്രധാന നേതാവായിരുന്നു ബിഎസ് യെഡിയൂരപ്പ. ഇദ്ദേഹത്തെ മാറ്റുമെന്ന വാര്‍ത്തകള്‍ വന്ന ഉടനെ ലിംഗായത്ത് സമുദായ നേതാക്കള്‍ യെഡിയൂരപ്പയെ കണ്ടിരുന്നു. യെഡിയൂരപ്പയെ മാറ്റിയാല്‍ കര്‍ണാടകയില്‍ ബിജെപി തകരുമെന്നായിരുന്നു സമുദായ നേതാക്കളുടെ ഭീഷണി.
എന്നാല്‍ സമുദായത്തെ പിണക്കേണ്ട എന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം എന്നറിയുന്നു. എംപിമാരെയും കേന്ദ്രമന്ത്രിമാരെയും മുഖ്യമന്ത്രിയാക്കിയ യുപി മോഡല്‍ കര്‍ണാടകത്തില്‍ ഇറക്കേണ്ട എന്ന് നേതൃത്വം ധാരണയിലെത്തി എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന എട്ട് പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടത്രെ.
വൈകാതെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇന്ന് ഉച്ചയോടെയാണ് യെഡിയൂരപ്പ രാജി പ്രഖ്യാപിച്ചത്. ഈ വേളയില്‍ അദ്ദേഹം വിതുമ്പിയത് വൈകാരികമായ നിമിഷങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. യെഡിയൂരപ്പയെ പിണക്കാതിരിക്കാന്‍ മക്കള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കിയേക്കുമെന്നും യെഡിയൂരപ്പയ്ക്ക് ഗവര്‍ണര്‍ പദവി നല്‍കുമെന്നും അനൗദ്യോഗിക വിവരങ്ങളുണ്ട്.
ഹോട്ട് ലുക്കില്‍ ബിഗ് ബോസ് താരം ഹിമ ശങ്കര്‍; ഫോട്ടോഷൂട്ട് കണ്ട് ഞെട്ടി ആരാധകര്‍












Click it and Unblock the Notifications