Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടക സത്യപ്രതിജ്ഞ: പിണറായിക്കും കേജ്രിവാളിനും ക്ഷണമില്ല, സ്റ്റാലിന്‍ പങ്കെടുക്കും

ബംഗളൂരു: കര്‍ണാടക മന്ത്രിസഭ സത്യപ്രതിജ്ഞ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണമില്ല. പിണറായി വിജയനെ കൂടാതെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രാവാളിനെയും ക്ഷണിച്ചിട്ടില്ല. എന്നാല്‍ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചു. എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാര്‍. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ എന്നിവര്‍ക്കും ക്ഷണമുണ്ട്.

karnataka oath

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗേലോട്ട്, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ് വീര്‍ സിംഗ് സുഖു എന്നിവരും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം. സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജയ്ക്ക് പരിപാടിയില്‍ ക്ഷണമുണ്ട്. അതേസമയംസ പ്രതിപക്ഷ പാര്‍ട്ടിയുടെ അധ്യക്ഷന്മാരെയാണ് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചതെന്നാണ് കോണ്‍ഗ്രസ് നല്‍കുന്ന വിശദീകരണം.

ക്ഷണിപ്പെട്ട മുഖ്യമന്ത്രിമാര്‍ അതാത് പാര്‍ട്ടിമാരുടെ അധ്യക്ഷന്മാരാണെന്നും പാര്‍ട്ടി വിശദീകരണം നല്‍കി. ശനിയാഴ്ച ബംഗളൂരുവില്‍ വച്ചാണ് മുഖ്യമന്ത്രിയും 19 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുക. ലിംഗായത്ത് വിഭാഗത്തില്‍ നിന്ന് നാല് മന്ത്രിമാരും മസ്ലീം വിഭാഗത്തില്‍ നിന്ന് മൂന്ന് മന്ത്രിമാരുമുണ്ടാകും. ദളത് വിഭാഗത്തില്‍ നിന്ന് അഞ്ച് പേര്‍ക്ക് സാധ്യതയുണ്ടാകും.

അതേസമയം, കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ആദ്യ പടിയെന്നോണം സിദ്ധരാമയ്യയും ഡി കെ ശിവകുമാറും ഗവര്‍ണറെ കണ്ടു. സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കാനുണ്ട്. മെയ് ഇരുപതിന് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് സത്യപ്രതിജ്ഞ ചെയ്യുക. അന്ന് തന്നെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യാന്‍ സാധ്യതയുണ്ട്. അതേസമയം സിദ്ധരാമയ്യയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തിട്ടുണ്ട്. ഇക്കാര്യം കോണ്‍ഗ്രസ് അറിയിച്ചു.

അതേസമയം, കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ് മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറിനെയും തിരഞ്ഞെടുത്തത്. കെ സി വേണുഗോപാല്‍, രണ്‍ദീപ് സുര്‍ജേവാല എന്നിവകാണ് ഹൈക്കമാന്‍ഡ് തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്. രണ്ട് നേതാക്കളും കോണ്‍ഗ്രസിന്റെ സ്വത്താണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ഇരുവരും കൈകോര്‍ത്ത് നിന്നപ്പോഴാണ് വിജയം നേടിയതെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് ഡി കെ ശിവകുമാര്‍ മാത്രമാണ് ഉപമുഖ്യമന്ത്രി. ശനിയാഴ്ച ഉച്ചയ്ക്ക് സത്യപ്രതിജ്ഞ ചെയ്യുമെങ്കിലും വകുപ്പുകളുടെ കാര്യം പിന്നീട് തീരുമാനിക്കും. ഈ മാസം 13നാണ് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നത്. 135 സീറ്റ് നേടി കോണ്‍ഗ്രസ് വമ്പന്‍ ജയം നേടുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+