കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനെ ഞെട്ടിച്ച് യെദ്യൂരപ്പ; ബിജെപി എംഎല്‍എമാര്‍ യോഗം ചേര്‍ന്നു, അമിത് ഷാ ഇടപെട്ടു

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടക രാഷ്ട്രീയത്തില്‍ അടിവലികള്‍ക്ക് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ബിജെപി കേന്ദ്ര നേതൃത്വം ഇടപെടുന്നു. കര്‍ണാടകയിലെ സംഭവ വികാസങ്ങള്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ള കേന്ദ്ര നേതാക്കള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

കോണ്‍ഗ്രസ് എംഎല്‍എമാരിലെ അസംതൃപ്തി മുതലെടുത്ത് കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ ബിജെപി അട്ടിമറിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. ബിജെപി എംഎല്‍എമാര്‍ പ്രത്യേക യോഗം ചേര്‍ന്നതോടെ അട്ടിമറി സംശയം ബലപ്പെട്ടു. തങ്ങളുടെ എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ശ്രമിച്ചാല്‍ ബിജെപിക്ക് തന്നെയാകും പണിയെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. ഇതിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ രംഗത്തെത്തി....

കലാപക്കൊടി

കലാപക്കൊടി

ജാര്‍ഖിഹോളി സഹോദരങ്ങള്‍ ഉയര്‍ത്തിയ കലാപക്കൊടി കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ വെട്ടിലാക്കുമെന്ന് ബിജെപി ക്യാമ്പ് പ്രതീക്ഷിച്ചിരിക്കുകയാണ്. കര്‍ണാടക രാഷ്ട്രീയത്തില്‍ എന്തും സംഭവിക്കാമെന്ന കോണ്‍ഗ്രസ് എംഎല്‍എ സതീഷ് ജാര്‍ഖിഹോളിയുടെ പ്രസ്താവനയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ വീഴാന്‍ പോകുന്നുവെന്ന സൂചന നല്‍കിയത്.

നേതാക്കള്‍ നിരീക്ഷിക്കുന്നു

നേതാക്കള്‍ നിരീക്ഷിക്കുന്നു

മറുഭാഗത്തേക്ക് ചാടാന്‍ സാധ്യതയുള്ള കോണ്‍ഗ്രസ് എംഎല്‍എമാരെ നേതാക്കള്‍ നിരീക്ഷിച്ചുവരികയാണെന്നാണ് വിവരങ്ങള്‍. ബെലഗാവിയിലെ യെന്‍മണ്‍മാര്‍ഡി മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് സതീഷ് ജാര്‍ഖിഹോളി. സതീഷിന് പുറമെ സഹോദരനും മുന്‍സിപ്പാലിറ്റി വകുപ്പ് മന്ത്രിയുമായ രമേഷ് ജാര്‍ഖിഹോളിയും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സമീപനത്തില്‍ ഉടക്കിലാണ്.

ജാര്‍ഖിഹോളി സഹോദരങ്ങള്‍ കരുത്തരാണ്

ജാര്‍ഖിഹോളി സഹോദരങ്ങള്‍ കരുത്തരാണ്

കര്‍ണാടക രാഷ്ട്രീയത്തില്‍ സ്വാധീനമുള്ള നേതാക്കളാണ് ജാര്‍ഖിഹോളി സഹോദരങ്ങള്‍. 12 എംഎല്‍എമാരാണ് ഇവര്‍ക്കൊപ്പമുള്ളത്. ഇവര്‍ പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചാല്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന്റെ നില പരുങ്ങലിലാകും. ഈ അവസരത്തിന് വേണ്ടി ബിജെപി കാത്തുനില്‍ക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ സൂചനയും നല്‍കിയിരുന്നു.

20 പേരെ ചാക്കിട്ട് പിടിക്കും

20 പേരെ ചാക്കിട്ട് പിടിക്കും

അസംതൃപ്തരായ കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിടാന്‍ ബിജെപി ശ്രമിക്കുന്നുവെന്നാണ് വിവരം. 20 പേര്‍ ബിജെപിക്കൊപ്പം ചേരുമെന്നും പറയപ്പെടുന്നു. സിദ്ധരാമയ്യയുടെ പേര് വരെ ഇതില്‍ പറഞ്ഞുകേള്‍ക്കുന്നു. സിദ്ധരാമയ്യക്ക് ഗവര്‍ണര്‍ പദവി വാഗ്ദാനം ചെയ്തിട്ടുണ്ടത്രെ. എന്നാല്‍ കോണ്‍ഗ്രസ് ഇതെല്ലാം നിഷേധിക്കുന്നു. മാത്രമല്ല ബിജെപിക്ക് അവര്‍ മറുപണി കൊടുക്കുമെന്ന സൂചനയും വന്നുകഴിഞ്ഞു.

10 പേര്‍ ഇങ്ങോട്ടെന്ന് കോണ്‍ഗ്രസ്

10 പേര്‍ ഇങ്ങോട്ടെന്ന് കോണ്‍ഗ്രസ്

10 ബിജെപി എംഎല്‍എമാര്‍ സര്‍ക്കാരിന്റെ ഭാഗമാകാന്‍ കാത്തുനില്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് പറയുന്നു. സംസ്ഥാന അധ്യക്ഷന്‍ ഡിജി റാവുവാണ് ഇക്കാര്യം പറഞ്ഞത്. ബിജെപി ക്യാമ്പില്‍ ആശങ്കയുണ്ടാക്കുന്നതാണ് ഡിജി റാവുവിന്റെ വാക്കുകള്‍. കോണ്‍ഗ്രസ് പക്ഷത്ത് നിന്ന് എംഎല്‍എമാരെ ചാടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെങ്കില്‍ അവര്‍ക്ക് ശക്തമായ തിരിച്ചടി ലഭിക്കുമെന്നും റാവു വ്യക്തമാക്കി.

എംഎല്‍എമാരുടെ യോഗം

എംഎല്‍എമാരുടെ യോഗം

ഈ സാഹചര്യത്തിലാണ് മുന്‍ മുഖ്യമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ യെദ്യൂരപ്പയുടെ വസതിയില്‍ ബിജെപി എംഎല്‍എമാര്‍ യോഗം ചേര്‍ന്നത്. നിര്‍ണായക നീക്കത്തിന് ബിജെപി ഒരുങ്ങുന്നുവെന്ന പ്രചാരണത്തിന് ഇത് ആക്കം കൂട്ടി. എന്നാല്‍ ഗണേഷ ചതുര്‍ഥിയുടെ ഭാഗമായിട്ടാണ് എംഎല്‍എമാര്‍ എത്തിയതെന്ന് യെദ്യൂരപ്പ വിശദീകരണം നല്‍കി.

അമിത് ഷാ ഇടപെടുന്നു

അമിത് ഷാ ഇടപെടുന്നു

കര്‍ണാടകയിലെ രാഷ്ട്രീയ സംഭവങ്ങള്‍ അമിത് ഷാ നിരീക്ഷിക്കുന്നുണ്ടെന്നും സംശയകരമായ ഒരു നീക്കവും നടത്തരുതെന്ന് അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ടെന്നും യെദ്യൂരപ്പ പറഞ്ഞു. ഈ വേളയില്‍ ബിജെപി ശക്തമായ പ്രതിപക്ഷമായി തുടരും. പ്രതിപക്ഷത്തിന്റെ കര്‍ത്തവ്യം നിര്‍വഹിക്കുമെന്നും യെദ്യൂരപ്പ വ്യക്തമാക്കി.

104 പേരെയും പിടിച്ചോ

104 പേരെയും പിടിച്ചോ

10 ബിജെപി എംഎല്‍എമാരെ സര്‍ക്കാരിന്റെ ഭാഗമാക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. 10 പേരുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയിട്ടുണ്ടത്രെ. എന്തിന് പത്ത് പേരുമായിട്ട് മാത്രം ചര്‍ച്ച നടത്തുന്നു. ബിജെപിയുടെ 104 എംഎല്‍എമാരുമായും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ചര്‍ച്ച നടത്താമെന്നും യെദ്യൂരപ്പ പരിഹസിച്ചു.

പ്രശ്‌നങ്ങളുണ്ട്

പ്രശ്‌നങ്ങളുണ്ട്

പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ ഇത് വിശ്വസിക്കാന്‍ പ്രയാസമാണ്. ജാര്‍ഖിഹോളി സഹോദരങ്ങള്‍ക്കൊപ്പം മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുമുണ്ട്. പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടുവെന്ന് കരുതുന്ന ശക്തികള്‍ സിദ്ധരാമയ്യക്ക് പിന്നിലുണ്ടെന്നാണ് കരുതുന്നത്.

രഹസ്യമായി സമ്മതിക്കുന്നു

രഹസ്യമായി സമ്മതിക്കുന്നു

ജാര്‍ഖിഹോളി സഹോദരങ്ങള്‍ക്ക് പിന്നില്‍ സിദ്ധരാമയ്യ ആണെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്നുണ്ട്. സിദ്ധരാമയ്യ ഇപ്പോള്‍ യൂറോപ്പിലാണ്. അദ്ദേഹം അവിടെ ഇരുന്ന് സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രശ്‌നമുണ്ടാക്കുന്നുവെന്നാണ് നേതാക്കളുടെ ആക്ഷേപം.

പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടവര്‍

പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടവര്‍

നിലവില്‍ സിദ്ധരാമയ്യയെ പിന്തുണയ്ക്കുന്നവര്‍ പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടിട്ടുണ്ട്. പരമേശ്വരയും ഡികെ ശിവകുമാറുമാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ഇവരെ പിന്തുണയ്ക്കുന്നവര്‍ക്കാണ് പ്രധാന പദവികളെല്ലാം ലഭിച്ചത്. ശിവകുമാറിനൊപ്പം നില്‍ക്കുന്ന ലക്ഷ്മി ഹെബ്ബാല്‍ക്കറിന് അര്‍ഹിച്ചതിലും കൂടുതല്‍ പരിഗണന ലങിക്കുന്നുവെന്നാണ് ജാര്‍ഖിഹോളി സഹോദരങ്ങള്‍ ഉന്നയിക്കുന്ന പ്രധാന പ്രശ്‌നം.

ചര്‍ച്ചകള്‍ നടക്കുന്നു

ചര്‍ച്ചകള്‍ നടക്കുന്നു

സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ പദവി സതീഷിന് നല്‍കണമെന്നാണ് ജാര്‍ഖിഹോളി സഹോദരങ്ങളുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പാര്‍ട്ടി ചുമതപ്പെടുത്തിയത് സിദ്ധരാമയ്യയെ ആണ്. കടുത്ത പ്രതിസന്ധിയാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേരിടുന്നത്. ജാര്‍ഖിഹോളി സഹോദരങ്ങള്‍ ബെംഗളൂരുവിലെത്തിയിട്ടുണ്ട്. നേതൃത്വങ്ങളുമായി അവര്‍ നിരന്തര ചര്‍ച്ചയിലാണ്.

പാര്‍ടി വിടില്ലെന്ന് ഉറപ്പ്

പാര്‍ടി വിടില്ലെന്ന് ഉറപ്പ്

ബെല്ലാരിയില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എ നാഗേന്ദ്ര ജാര്‍ഖിഹോളി സഹോദരങ്ങളോടൊപ്പം നില്‍ക്കുമെന്നാണ് സൂചന. സിദ്ധരാമയ്യയും ജാര്‍ഖിഹോളി സഹോദരങ്ങളും ഒരുമിച്ചുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍ ഇവര്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരാന്‍ സാധ്യത കുറവാണ്. പകരം നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തി കൂടുതല്‍ പദവികള്‍ നേടുകയാണ് ലക്ഷ്യം.

കര്‍ണാടക നിയമസഭ

കര്‍ണാടക നിയമസഭ

224 അംഗ നിയമസഭയാണ് കര്‍ണാടകയിലുള്ളത്. കോണ്‍ഗ്രസ് 79, ജെഡിഎസ് 36, ബിഎസ്പി ഒന്ന്, സ്വതന്ത്രര്‍ രണ്ട് എന്നിവരടക്കം 118 അംഗങ്ങളുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ ഭരിക്കുന്നത്. ബിജെപിക്ക് 104 അംഗങ്ങളുടെ പിന്തുയുമുണ്ട്. രണ്ട് മണ്ഡലങ്ങള്‍ ഒഴിഞ്ഞുകിടക്കുകയാണ്.

 കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; മുന്‍ മുഖ്യമന്ത്രി രാജിവച്ചു!! രാഹുല്‍ ഗാന്ധിക്ക് കിടിലന്‍ കത്ത് കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; മുന്‍ മുഖ്യമന്ത്രി രാജിവച്ചു!! രാഹുല്‍ ഗാന്ധിക്ക് കിടിലന്‍ കത്ത്

English summary
Karnataka Politics: Amit Shah tells BJP to 'sincerely' play role of Opposition as Congress infighting casts cloud on coalition govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X