Get Updates
Get notified of breaking news, exclusive insights, and must-see stories!

24 മണിക്കൂറിനുള്ളിൽ 1502 കേസുകൾ: കൊവിഡ് ഭീതിയിൽ കർണാടക, ബെംഗളൂരുവിൽ മാത്രം 899 പുതിയ രോഗികൾ!!

ബെംഗളൂരു: കർണ്ണാടകത്തിൽ കൊറോണ വൈറസ് വ്യാപനം രൂക്ഷമാകുന്നു. 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് 1500ലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ബെംഗളൂരുവിൽ മാത്രം 899 പുതിയ കേസുകളാണ് ഒറ്റദിവസം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്ന് മാത്രം 19 പേരാണ് വൈറസ് ബാധയെത്തുടർന്ന് മരണത്തിന് കീഴടങ്ങിയിട്ടുള്ളത്. ഇതോടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 18016ലേക്ക് ഉയർന്നിട്ടുണ്ട്. ഇതിൽ 889 കേസുകളും ബെംഗളൂരുരിലാണ്. സംസ്ഥാനത്ത് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തത് ഇന്നാണ്. ജൂൺ 28ന് 783 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

സംസ്ഥാനത്ത് 30 പേരാണ് വ്യാഴാഴ്ച രോഗമുക്തി നേടിയത്. ഇതോടെ സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 573ലേക്ക് ഉയർന്നിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവുമധികം രോഗികളുള്ളത് ബെംഗളൂരുവിലാണ്. 6,175 പേർക്കാണ് നഗരത്തിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 18000 കടക്കുകയും ചെയ്തിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം 18,016 പേരാണ് കർണാടകത്തിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

 999-1585205160-

രോഗവ്യാപനം വേഗത്തിലാകുന്ന സാഹചര്യത്തിൽ വ്യാപനം തടയുന്നതിനായി കർശന നിലപാടുകളുമായി മുന്നോട്ടുപോകാനാണ് കർണാടക മുഖ്യമന്ത്രി യെഡിയൂരപ്പയുടെ തീരുമാനം. സോഷ്യൽ ഡിസ്റ്റൻസിംഗ് ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ കർശനമായി പാലിക്കാനാണ് സർക്കാർ ജനങ്ങളോട് നിർദേശിച്ചിട്ടുള്ളത്. ജൂലൈ ഏഴിന് ശേഷം നഗരത്തിലെ കൂടുതൽ പ്രദേശങ്ങൾ അടച്ചിടാനും നീക്കമുണ്ട്.രോഗവ്യാപനത്തിന്റെ തോത് ഉയർന്നതോടെ കോണ്ടാക്ട് ട്രേസിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ആരോഗ്യ പ്രവർത്തകർക്ക് മുമ്പിലുള്ള വെല്ലവിളികൾ ഉയർന്നിട്ടുണ്ടെന്നാണ് സൂചന.

Recommended Video

cmsvideo
    ലോകം കോവിഡിന്റെ അപകടകരമായ ഘട്ടത്തില്‍ | Oneindia Malayalam

    മംഗളൂരൂ സിറ്റി നോർത്ത് എംഎൽഎയും ബിജെപി നേതാവുമായ ഡോ. ഭരത് ഷെട്ടിക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എംഎൽഎ തന്നെ ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച ഇദ്ദേഹം ചികിത്സയിൽ കഴിഞ്ഞ് വരികയാണ്. രോഗം ഭേദമായി വരുന്നുണ്ടെന്നും കുറച്ച് ദിവസം കൂടി ചികിത്സയിൽ തുടരുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+