അയോധ്യ രാമക്ഷേത്തിലെ വിഗ്രഹം കര്‍ണാടകയില്‍ നിന്നെത്തും: അരുണ്‍ യോഗിരാജിന്റെ ശില്‍പ്പം തിരഞ്ഞെടുത്തു
മൈസൂരു: കര്‍ണാടകയിലെ പ്രമുഖ ശില്‍പ്പി അരുണ്‍ യോഗിരാജിന്റെ രാം ലല്ല വിഗ്രഹം അയോധ്യ രാമക്ഷേത്രത്തില്‍ സ്ഥാപിക്കും. കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി ഇക്കാര്യം സ്ഥിരീകരിച്ചു. അതേസമയം അയോധ്യ ശ്രീരാമന്റെ പ്രാണപ്രതിഷ്ഠയ്ക്കായുള്ള വിഗ്രഹത്തിന്റെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായെന്നും, അത് അയോധ്യയില്‍ സ്ഥാപിക്കുമെന്നും ജോഷി ട്വീറ്റ് ചെയ്തു.
അതേസമയം താന്‍ സമര്‍പ്പിച്ച വിഗ്രഹം സ്വീകരിച്ചിട്ടുണ്ടോ എന്നതിനെ കറിച്ച് ഔദ്യോഗിക മായ അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അരുണ്‍ പറഞ്ഞു. മാധ്യമങ്ങളിലൂടെ ബിജെപി നേതാക്കള്‍ സംസാരിക്കുമ്പോഴാണ് ഈ കാര്യം അറിയുന്നതെന്നും യോഗിരാജ് പറഞ്ഞു.

കേദാര്‍നാഥില്‍ സ്ഥാപിച്ച ആദി ശങ്കരാചാര്യരുടെ പ്രതിമയും, ന്യൂഡഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റില്‍ സ്ഥാപിച്ച സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയും നിര്‍മിച്ചത് യോഗിരാജ് ആണ്. രാമജന്മഭൂമിയില്‍ സ്ഥാപിക്കുന്ന രാം ലല്ല വിഗ്രഹത്തിന്റെ നിര്‍മാണത്തിനായി തിരഞ്ഞെടുക്കപ്പെട്ട ശില്‍പ്പികളില്‍ ഒരാള്‍ മാത്രമാണ് ഞാന്‍.
എച്ച്ഡി കോട്ടയില്‍ നിന്നുള്ള കൃഷ്ണശില ഉപയോഗിച്ചാണ് 51 ഇഞ്ച് വിഗ്രഹം നിര്‍മിച്ചത്. കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം യാതൊരു വിധത്തിലുള്ള റഫറന്‍സുമില്ലാതെ ആത്മീയത സൂക്ഷിച്ച് കൊണ്ടാണ് വിഗ്രഹത്തിന്റെ നിര്‍മാണം നടത്തിയത്. ഏഴ് മാസങ്ങള്‍ക്ക് മുമ്പേ ജോലി ആരംഭിച്ചിരുന്നു. ദിവസവും പന്ത്രണ്ട് മണിക്കൂറോളം നിര്‍മാണത്തിനായി ചെലവിട്ടുവെന്നും യോഗിരാജ് പറഞ്ഞു.
ജനുവരി 22നാണ് രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം. അതേസമയം അഭിമാന നിമിഷമാണിതെന്ന് യോഗിരാജിന്റെ അമ്മ സരസ്വതി പറഞ്ഞു. മകന്‍ ശില്‍പ്പം ഉണ്ടാക്കുന്നത് കാണാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അവസാന ദിനം കാണിക്കാമെന്നായിരുന്നു പറഞ്ഞത്. വിഗ്രഹം സ്ഥാപിക്കുന്ന ദിവസം താനും പോകുമെന്നും സരസ്വതി പറഞ്ഞു.
നേരത്തെ രാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന്റെ ട്രസ്റ്റിയായ മോഹന്‍ പ്രതാപ് മിശ്രയും വിഗ്രഹം നിര്‍മാണം പൂര്‍ത്തിയായതായി സ്ഥിരീകരിച്ചു. ഈ വിഗ്രഹം നിങ്ങളോട് സംസാരിക്കുന്നത് പോലെയുണ്ടാവും. ഒരിക്കല്‍ കണ്ടാല്‍ നിങ്ങള്‍ അത്ഭുതപ്പെട്ട് പോകും. പല വിഗ്രങ്ങള്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ കണ്ണുകള്‍ ഇതിലേക്ക് മാത്രമാണ് ശ്രദ്ധിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്രത്തിന്റെ സെക്രട്ടറിയായ ചമ്പത്ത് റായ് വിഗ്രഹം സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. 51 ഇഞ്ച് അടിയുള്ള വിഗ്രഹമാണ് തിരഞ്ഞെടുത്തതെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു. അഞ്ച് വയസ്സുള്ള രാം ലല്ലയുമായി സാമ്യമുള്ള പ്രതിമയാണിത്. മൂന്ന് ഡിസൈനുകളില്‍ നിന്നാണ് ഇവ തിരഞ്ഞെടുത്തത്. ദൈവികതയും, കുട്ടിത്തം നിറഞ്ഞ രൂപവുമാണ് ഈ വിഗ്രഹം തിരഞ്ഞെടുക്കാന്‍ കാരണമായത്.












Click it and Unblock the Notifications