തിരഞ്ഞെടുപ്പ് തീയ്യതി ബിജെപി ചോര്‍ത്തി; ഐടി സെൽ തലവൻ സോഷ്യല്‍ മീഡിയയിൽ പുറത്ത് വിട്ടു... ഇനി എന്ത്?
ദില്ലി: തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനത്തില്‍ മാത്രമാണ് തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കപ്പെടുക. രാജ്യത്തെ ഏറ്റവും വിശ്വാസ്യതയുള്ള ഏജന്‍സിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനങ്ങള്‍ വരെ ഇപ്പോള്‍ ബിജെപി ചോര്‍ത്തുന്നുണ്ടോ എന്നതാണ് ഉയരുന്ന ചോദ്യം.
കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് തിയ്യതിയുമായി ബന്ധപ്പെട്ടാണ് വിവാദം. മാര്‍ച്ച് 27 ന് വാര്‍ത്താ സമ്മേളനം വിളിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് തീയ്യതികള്‍ പ്രഖ്യാപിച്ചു. മെയ് 12 ന് ആണ് തിരഞ്ഞെടുപ്പ്. മെയ് 15 ന് ഫലം പ്രഖ്യാപിക്കും.
എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീയ്യതി പ്രഖ്യാപിക്കും മുമ്പ് തന്നെ ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ഈ തിയ്യതികള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിരുന്നു. ഇതെങ്ങനെ സാധ്യമായി എന്ന ചോദ്യമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനെ പോലും ബിജെപി സ്വാധീനിക്കുന്നു എന്നാണ് ആരോപണം.
ചില വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടാകാം എന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണല്‍ ഓം പ്രകാശ് റാവത്ത് തന്നെ വിശദീകരിച്ചു. ഈ വിഷയത്തില്‍ സത്വര നടപടികള്‍ സ്വീകരിക്കും. കര്‍ണാടക തിരഞ്ഞെടുപ്പ് തീയ്യതി ചോര്‍ന്നതിനെ പറ്റി അന്വേഷണം നടത്തും. നിയമപരമായ നടപടികള്‍ ഉറപ്പാക്കും എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് ഏറെ നിര്‍ണായകമായ സംസ്ഥാനം ആണ് കര്‍ണാടകം. ഒരിക്കല്‍ ഭരണം പിടിച്ച സംസ്ഥാനം ആണ്. രാജ്യത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ അവശേഷിക്കുന്ന അപൂര്‍വ്വം സംസ്ഥാനങ്ങളില്‍ ഒന്ന് കൂടിയാണ് കര്‍ണാടകം. ആന്ധ്രയില്‍ ടിഡിപി ബന്ധം വിച്ഛേദിച്ചതോടെ ബിജെപിക്ക് ദക്ഷിണേന്ത്യയില്‍ ഒരു സംസ്ഥാനത്തിലും ഭരണ സ്വാധീനമില്ലാത്ത സാഹചര്യം ആണ് ഇപ്പോഴുള്ളത്.












Click it and Unblock the Notifications