കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെദ്യൂരപ്പയുടെ ഉഗ്രന്‍ പ്രസംഗം; തടയാന്‍ ശ്രമിച്ച് കോണ്‍ഗ്രസ്, ഗൗനിക്കാതെ മുഖ്യമന്ത്രി

Google Oneindia Malayalam News

ബെംഗളൂരു: വിശ്വാസ പ്രമേയത്തില്‍ വോട്ട് ചെയ്യാന്‍ വേണ്ടി സമ്മേളിച്ച നിയമസഭാ യോഗത്തില്‍ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ പ്രസംഗം തുടങ്ങി. വിശ്വാസ പ്രമേയം അവതരിപ്പിക്കാതെ പ്രസംഗം തുടങ്ങിയ യെദ്യൂരപ്പയുടെ നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. എന്നാല്‍ ഇതെല്ലാം അവഗണിച്ച് യെദ്യൂരപ്പ തന്റെ പ്രസംഗം തുടര്‍ന്നു.

കോണ്‍ഗ്രസിനും ജെഡിഎസ്സിനുമെതിരെ രൂക്ഷ വിമര്‍ശനവുമായിട്ടാണ് യെദ്യൂരപ്പ പ്രസംഗം തുടങ്ങിയത്. കോണ്‍ഗ്രസും ജെഡിഎസ്സും അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയെന്ന് യെദ്യൂരപ്പ പറഞ്ഞു.

Yeddyurappa

ജനങ്ങള്‍ കോണ്‍ഗ്രസിനെതിരെയാണ് വോട്ട് ചെയ്തത്. ബിജെപിയെ ഏറ്റവും വലിയ ഒറ്റകക്ഷിയായി തിരഞ്ഞെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും യെദ്യൂരപ്പ നന്ദി പറഞ്ഞു.

കര്‍ണാടകത്തില്‍ ഉടനീളം യാത്ര ചെയ്ത് ജനങ്ങളുടെ ദുരിതം താന്‍ നേരില്‍ കണ്ടിട്ടുണ്ട്. ഒരു ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളാന്‍ ആഗ്രഹിച്ചു. കര്‍ണാടകത്തെ മോദി സര്‍ക്കാര്‍ അവഗണിച്ചിട്ടില്ല. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റും ബിജെപി സ്വന്തമാക്കും. കുമാരസ്വാമി മുഖ്യമന്ത്രി ആകില്ലെന്നാണ് സിദ്ധരാമയ്യ പറഞ്ഞത്. ഇപ്പോള്‍ അവര്‍ നിലപാട് മാറ്റുകയാണ് ചെയ്ത്.

കര്‍ണാടകത്തെ മാതൃകാ സംസ്ഥാനമാക്കണമെന്നാണ് ആഗ്രഹമെന്ന് വ്യക്തമാക്കിയ യെദ്യൂരപ്പ വികാര നിര്‍ഭരമായാണ് പ്രസംഗിച്ചത്. ഒടുവില്‍ അദ്ദേഹം രാജിപ്രഖ്യാപിച്ചു. പ്രസംഗത്തിനിടെ സിദ്ധരാമയ്യ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തടസപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.

English summary
Karnataka trust vote: BS Yeddyurappa starts address in Assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X