കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹകരിക്കില്ല... മൊബൈല്‍ പാസ് വേഡ് സിബിഐയ്ക്ക് നല്‍കാന്‍ ഉദ്ദേശമില്ലെന്നും കാര്‍ത്തി ചിദംബരം

  • By Desk
Google Oneindia Malayalam News

ദില്ലി: ഐഎന്‍എക്സ് മീഡിയ കേസില്‍ അറസ്റ്റിലായ കാര്‍ത്തി ചിദംബരം അന്വേഷണ സംഘത്തോട് സഹകരിക്കാന്‍ തയ്യാറാകുന്നില്ലെന്ന് സിബിഐ. അതേസമയം കേസില്‍ ഇന്ന് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകവേ തന്‍റെ മൊബൈല്‍ പാസ്വേര്‍ഡ് സിബിഐയ്ക്ക് നല്‍കില്ലെന്നും കാര്‍ത്തി ചിദംബരം വ്യക്തമാക്കി. തന്‍റെ വ്യക്തിപരമായ വിവരങ്ങളും ഫോട്ടോകളും ഉള്ള ഫോണ്‍ സിബിഐയ്ക് എന്തിനാണെന്നായിരുന്നു കാര്‍ത്തി ചോദിച്ചത്.

karthi5

കേസില്‍ ഈ മാസം 12വരെ കാര്‍ത്തിയെ സിബിഐ കസ്റ്റഡിയില്‍ വിടാന്‍ അനുമതി നല്‍കുകയായിരുന്നു. കേസില്‍ കാര്‍ത്തി ചിദംബരത്തിന് പങ്കുണ്ടെന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന സിബിഐ വാദത്തിന്‍റെ അടിസ്ഥാനത്തിലാണ് കാര്‍ത്തിയെ കോടതി കസ്റ്റഡിയില്‍ വിട്ടത്. എന്നാല്‍ അന്വേഷണത്തോട് ഒരുവിധത്തിലം സഹകരിക്കാത്തെ കാര്‍ത്തിയെ നര്‍കോ ടെസ്റ്റിസ് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ കോടതിയെ സമീപിച്ചിട്ടുണ്ട്.

ഇതിനിടയില്‍ കസ്റ്റഡിയില്‍ സിബിഐ തന്നെ ഉറങ്ങാന്‍ അനുമദിക്കുന്നില്ലെന്ന് അഭിഭാഷകന്‍ അഭിഷേക് സിങ്വി വഴി കാര്‍ത്തി കോടതിയില്‍ അറിയിച്ചു. ചോദ്യം ചെയ്യാന്‍ എന്ന പേരില്‍ ഉറങ്ങാന്‍ പോലും അനുവദിക്കാതെ തന്നെ ക്രൂരമായി സിബിഐ പീഡിപ്പിക്കുകയാണെന്നും കാര്‍ത്തി കോടതിയില്‍ പറഞ്ഞു. ഉറങ്ങാത്തതിനാല്‍ കാര്‍ത്തിയുടെ ആരോഗ്യനില വഷളാകുകയാണെന്നും അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു.

ചിദംബരം ധനമന്ത്രിയായിരിക്കെ ഐഎന്‍എക്സ് മീഡിയ സ്ഥാപനത്തിന് വിദേശത്ത് നിന്ന് 305 കോടി രൂപ നിക്ഷേപം സ്വീകരിക്കുന്നതിന് വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് അനുമതി നല്‍കിയെന്നും അതിന് കാര്‍ത്തി ചിദംബരത്തിന് 3.5 കോടി രൂപ കോഴ ലഭിച്ചെന്നുമാണ് കേസ്.

English summary
Karti Chidambaram, being investigated by the CBI for corruption, stressed today that he would not turn over his phone password to the CBI, speaking to NDTV as he waited for a court hearing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X