ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍: ഭീകരനെ വധിച്ചു, പ്രദേശത്ത് തിരച്ചില്‍ തുടരുന്നു

  • Written By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനിക ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. കശ്മീരിലെ പുല്‍വാമയില്‍ ബാംനൂ കെല്ലര്‍ പ്രദേശത്ത് രണ്ട് ഭീകരര്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന സൂചനയെത്തുടര്‍ന്ന് സൈന്യം തിരച്ചില്‍ നടത്തിവരികയാണ്. മൂന്ന് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം തിരച്ചില്‍ നടത്തുന്നതിനിടെയായിരുന്നു ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടിയത്. കൊല്ലപ്പെട്ടത് കിയാഫത്ത് എന്ന ഭീകരനാണെന്ന് വ്യക്തമായിട്ടുണ്ട്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുന്നു.

ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പുല്‍വാമ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പും 44 രാഷ്ട്രീയ റൈഫിള്‍സും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഒളിഞ്ഞിരിക്കുകയായിരുന്ന രണ്ട് ഭീകരരെ വധിച്ചത്. പ്രദേശത്ത് ഒരു ഭീകരന്‍ കൂടി ഒളിഞ്ഞിരിക്കുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം പുല്‍വാമയിലെ മംഗള്‍പുര മേഖലയിലും സുരക്ഷാ സേന തിരച്ചില്‍ നടത്തിയിരുന്നു. പോലീസും ലോക്കല്‍ പോലീസും സിആര്‍പിഎഫും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്.

attack
English summary
Security forces gunned down a terrorist today morning and two others are believed to be hiding inside a house in south Kashmir. underway in Bamnoo Keller area.
Please Wait while comments are loading...