Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭോപ്പാലുകാരനാണെന്ന് പറയാറില്ല, അവര്‍ സ്വവര്‍ഗാനുരാഗികള്‍, ഞെട്ടിച്ച് കശ്മീര്‍ ഫയല്‍സ് സംവിധായകന്‍

മുംബൈ: കശ്മീരി പണ്ഡിറ്റുകളുടെ പലായനം വിഷയമാക്കിയ ചിത്രം കശ്മീര്‍ ഫയല്‍സ് തകര്‍ത്തോടുകയാണ്. ഒരേസമയം വിവാദവും അതോടൊപ്പം പ്രശംസയും ചിത്രത്തിന് ലഭിക്കുന്നുണ്ട്. എന്നാല്‍ ചിത്രത്തിന്റെ സംവിധായകന്‍ ഇപ്പോള്‍ വലിയ വിവാദത്തില്‍ വീണിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി അദ്ദേഹം നടത്തിയ പ്രസ്താവനകള്‍ വിവാദമായിരുന്നെങ്കില്‍ ഇപ്പോള്‍ ഒരു പ്രദേശത്തെ ഒന്നടങ്കം അപമാനിച്ചിരിക്കുകയാണ് അദ്ദേഹം.

ഭോപ്പാലുകാര്‍ സ്വവര്‍ഗരതിക്കാരാണെന്ന പരാമര്‍ശമാണ് അദ്ദേഹം നടത്തിയത്. മധ്യപ്രദേശ് സര്‍ക്കാര്‍ ചിത്രത്തെ പ്രശംസ കൊണ്ട് മൂടുമ്പോഴാണ് ഇത്തരമൊരു പരാമര്‍ശം അദ്ദേഹം നടത്തിയത്. എന്നാല്‍ കോണ്‍ഗ്രസ് ഇതിന് മറുപടിയും നല്‍കി കഴിഞ്ഞു.

1

അദ്ദേഹം നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങളാണ് വിലയ വിവാദമായിരിക്കുന്നത്. ഞാന്‍ ഭോപ്പാലില്‍ നിന്നുള്ളയാളാണ്. എന്നാല്‍ ഒരിക്കലും ഞാനൊരു ഭോപ്പാലുകാരനാണെന്ന് പറയാറില്ല. അത് മറ്റൊരു അര്‍ത്ഥത്തില്‍ ആളുകള്‍ വിലയിരുത്താന്‍ ഇടയാക്കും. മോശം പ്രതിച്ഛായയാണ് ഭോപ്പാല്‍ സ്വദേശിയാണെന്നത് കൊണ്ടുണ്ടാവും. താന്‍ ഭോപ്പാലുകാരനാണെന്ന് ആരെങ്കിലും പറയുകയാണെങ്കില്‍, അവന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് ആളുകള്‍ ധരിക്കും. നവാബി ലൈംഗിക ത്വരകള്‍ ഉള്ളവരാണെന്ന് അവര്‍ എന്ന് പൊതുവേ ആളുകള്‍ക്കിടയില്‍ ധാരണയുണ്ടെന്നും അഗ്നിഹോത്രി പറയുന്നു. അതുകൊണ്ട് താന്‍ അത് പറയാറില്ലെന്നും അഗ്നിഹോത്രി വ്യക്തമാക്കി.

2

ഇതിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് രംഗത്ത് വന്നു. ഒരുപക്ഷേ ഇത് നിങ്ങളുടെ അനുഭവമായിരിക്കും. ഭോപ്പാല്‍ പൗരന്മാരുടെ അനുഭവം അങ്ങനെയല്ല. 1977 മുതല്‍ ഞാന്‍ ഭോപ്പാലിലെ ജനങ്ങള്‍ക്കൊപ്പമുണ്ട്. ഒരിക്കല്‍ പോലും ഇത്തരമൊരു അനുഭവമുണ്ടായിട്ടില്ല. നിങ്ങള്‍ ആരുടെ കൂടെയാണോ നില്‍ക്കുന്നത് അവരുടെ സ്വാധീനമുണ്ടാകുന്നത് സാധാരണമാണെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു. അഗ്നിഹോത്രി ഇന്ന് മധ്യപ്രദേശില്‍ എത്തിയിരുന്നു. ഭോപ്പാലുകാരെ കുറിച്ചുള്ള പരാമര്‍ശത്തെ കുറിച്ച് ഒന്നും പ്രതികരിക്കാതെ അദ്ദേഹം മടങ്ങിയത്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയയും ഈ ചോദ്യത്തെ അവഗണിച്ചു. താന്‍ ഇന്‍ഡോറില്‍ നിന്നുള്ളയാളാണെന്നും അദ്ദേഹം പറഞ്ഞു.

3

കോണ്‍ഗ്രസ് വക്താവ് കെകെ മിശ്ര ഈ വിഷയം കൂടുതല്‍ വിവാദമാക്കി. വിവേക് അഗ്നിഹോത്രി പറഞ്ഞതിനോട് പ്രതികരിക്കാനില്ല. പക്ഷേ ഭോപ്പാല്‍ നഗരവാസികളെ മുഴുവന്‍ സ്വവര്‍ഗരതിക്കാരായി കാണുന്നത് ശരിയാണോ? നരോത്തം മിശ്ര ഇയാള്‍ക്കെതിരെ നടപടിയെടുക്കുമോ എന്നും മിശ്ര ചോദിച്ചു. ഭോപ്പാലില്‍ നിന്നുള്ള നിരവധി മാധ്യമപ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും ഈ പരാമര്‍ശത്തില്‍ അതൃപ്തിയറിയിച്ചിട്ടുണ്ട്. അതേസമയം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ വാതോരാതെയാണ് കശ്മീര്‍ ഫയല്‍സിനെ പ്രശംസിച്ചു. കശ്മീര്‍ പണ്ഡിറ്റുകളുടെ വംശഹത്യയുടെ ഭീകരത കാണിക്കുന്ന മ്യൂസിയം നിര്‍മിക്കാന്‍ സ്ഥലം അനുവദിക്കുമെന്ന് ചൗഹാന്‍ വ്യക്തമാക്കി.

4

പണ്ഡിറ്റുകളുടെ വേദനയുടെ ബുദ്ധിമുട്ടുകളും ലോകം മുഴുവന്‍ അറിഞ്ഞു. വിവേക് അഗ്നിഹോത്രിയാണ് അത്തരമൊരു മ്യൂസിയം വേണമെന്ന് ആവശ്യപ്പെട്ടത്. അതിന് സ്ഥലം അനുവദിക്കും. ഇത്തരമൊരു വിഷയം സിനിമയാക്കാന്‍ കാണിച്ച വിവേക് അഗ്നിഹോത്രിയുടെ ധീരതയെ അഭിനന്ദിക്കുന്നുവെന്നും ചൗഹാന്‍ വ്യക്തമാക്കി. അതേസമയം കശ്മീര്‍ പണ്ഡിറ്റുകളുടെ വേദന മുതലെടുത്ത് ചിലര്‍ പണമുണ്ടാക്കുകയാണെന്ന് കഴിഞ്ഞ ദിവസം ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തുറന്നടിച്ചിരുന്നു. ഇതിനും അഗ്നിഹോത്രി മറുപടി നല്‍കി. ചിത്രം യുട്യൂബില്‍ അപ്ലോഡ് ചെയ്യാനും കെജ്രിവാള്‍ പറഞ്ഞിരുന്നു. അസംബന്ധമായ കാര്യങ്ങളോട് താന്‍ പ്രതികരിക്കില്ലെന്ന് വിവേക് അഗ്നിഹോത്രി ഫറഞ്ഞു.

5

സ്റ്റീവന്‍ സ്പില്‍ബര്‍ഗിനോട് ഷിന്‍ഡിലേഴ്‌സ് ലിസ്റ്റ് യുട്യൂബിലിടാന്‍ കെജ്രിവാള്‍ നിര്‍ദേശിക്കുമോ? ഷിന്‍ഡിലേഴ്‌സ് ലിസ്റ്റ് പോലൊരു ചിത്രവുമായി തന്റെ ചെറിയ ചിത്രത്തെ താരതമ്യം ചെയ്യുകയല്ലെന്നും, ചോദിച്ച് പോകുകയാണെന്നും അഗ്നിഹോത്രി പറഞ്ഞു. സ്ഥിരമായി മോശം പറയുന്ന 20 രാഷ്ട്രീയക്കാരേക്കാള്‍ ചിത്രം കാണുന്ന കോടിക്കണക്കിന് ആളുകളിലാണ് താന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അഗ്നിഹോത്രി പറയുന്നു. അത്തരക്കാര്‍ വൈകാരികമായി സംസാരിക്കുന്നുണ്ട്. എതിര്‍ക്കുന്ന രാഷ്ട്രീയക്കാര്‍ സ്ഥിരമായി മോശം കാര്യങ്ങള്‍ പറയുന്നവരാണെന്നും അഗ്നിഹോത്രി പറഞ്ഞു. അതേസമയം പരാമര്‍ശത്തില്‍ കെജ്രിവാളിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+