ബംഗാളില്‍ ഒന്നല്ല നിറയെ മിനി കശ്മീരുകള്‍; മമതയ്‌ക്കെതിരെ കശ്മീര്‍ ഫയല്‍സിന്റെ സംവിധായകന്‍
കൊല്‍ക്കത്തയില്‍ വിവേക് അഗ്നിഹോത്രി പങ്കെടുത്ത പരിപാടിയുടെ ഭാഗമായിട്ടാണ് അദ്ദേഹം മമതയ്‌ക്കെതിരെ വിമര്‍ശനം കടുപ്പിച്ചത്. ഇതേ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, അനുപം കേര്‍ എന്നിവരും പങ്കെടുക്കുന്നുണ്ട്.

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ കടുത്ത വിമര്‍ശനവുമായി കശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്നിഹോത്രി. ഒരു കാലത്ത് അഭിമാനത്തോടെ പറഞ്ഞിരുന്ന ബംഗാള്‍ മാറിയിരിക്കുകയാണ്. ഇപ്പോള്‍ നിറയെ മിനി കശ്മീരുകള്‍ നിറഞ്ഞ് നില്‍ക്കുന്ന സംസ്ഥാനമാണ് ബംഗാള്‍ എന്ന് അഗ്നിഹോത്രി ആരോപിച്ചു.
മാര്‍ച്ച് 13ന് കൊല്‍ക്കത്തയില്‍ വിവേക് അഗ്നിഹോത്രി പങ്കെടുത്ത പരിപാടിയുടെ ഭാഗമായിട്ടാണ് അദ്ദേഹം മമതയ്‌ക്കെതിരെ വിമര്‍ശനം കടുപ്പിച്ചത്. ഇതേ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, അനുപം കേര്‍ എന്നിവരും പങ്കെടുക്കുന്നുണ്ട്. ഇവരെല്ലാം ബിജെപിയുമായി അടുപ്പം പുലര്‍ത്തുന്നവരാണ്.
ഇന്ത്യാസ് ഹെറിട്ടേജ്: ഫ്രം കശ്മീര്‍ ടു ബംഗാള്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗാള്‍ ഇപ്പോള്‍ അറിയപ്പെടുന്നത് അഞ്ച് കാര്യങ്ങളുടെ പേരിലാണ്. അഴിമതി, വര്‍ഗീയ കലാപം, ചീപ്പ് ഡയലോഗ്, ധാര്‍ഷ്ട്യം, കോമാളിത്തരം എന്നിവയുടെ പേരിലാണ് ബംഗാള്‍ ഇപ്പോള്‍ അറിയപ്പെടുന്നത്.

മുമ്പ് ഞാന്‍ എന്റെ അമ്മയോട് പറഞ്ഞിരുന്നു, ഇന്ത്യയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുന്നവരെ കാണണമെങ്കില്‍ ബംഗാളില്‍ പോകണം. എന്നാല്‍ ഇപ്പോള്‍ എനിക്ക് അങ്ങനെ അഭിപ്രായമില്ല. ബുദ്ധ ഇന്‍ എ ട്രാഫിക് ജാം എന്ന തന്റെ സിനിമയുടെ പേരില്‍ ജാദവ്പൂര്‍ സര്‍വകലാശാലയില്‍ എന്നെ കൈയ്യേറ്റം ചെയ്ത കാര്യമാണെന്നും അഗ്നിഹോത്രി പറഞ്ഞു.
ഭൂമിയില്‍ ഇങ്ങനെയും സ്ഥലങ്ങളോ; കുടുംബത്തെ തീര്‍ച്ചയായും കാണിച്ചിരിക്കണം, ഫാമിലി ട്രിപ്പ് പൊളിക്കും
തന്റെ അടുത്ത സിനിമയെ കുറിച്ച് പഠനം നടത്താന്‍ എത്തിയ ആളുകളെ ബംഗാളില്‍ കുറച്ചുപേര്‍ തടഞ്ഞതായും വിവേക് അഗ്നിഹോത്രി ആരോപിച്ചു. ഇന്ന് ബംഗാളില്‍ നിരവധി മിനി കശ്മീരുകള്‍ ഉണ്ട്.
ബംഗാള്‍ കശ്മീരായി മാറുന്നതിന് മുമ്പ് ബംഗാളിന്റെ കഥ ജനങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ട്. ഇന്ന ബംഗാളിലെ രാഷ്ട്രീയം ഏത് തലത്തിലേക്ക് വീണുവെന്ന് കാണിക്കാന്‍ ആ സിനിമ തനിക്ക് ചിത്രീകരിക്കേണ്ടതുണ്ട്.
ഇന്ന് എനിക്ക് ബംഗാളില്‍ സ്വതന്ത്രമായി സഞ്ചരിക്കാനാവില്ല സംസ്ഥാനത്തെ അക്രമങ്ങള്‍ നിയന്ത്രിക്കുന്നതില്‍ നിങ്ങളുടെ മുഖ്യമന്ത്രി പരാജയപ്പെട്ടുവെന്നും അഗ്നിഹോത്രി പറഞ്ഞു.












Click it and Unblock the Notifications