കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന്റെ സെല്‍ഫ് ഗോള്‍; അന്തംവിട്ട് സോണിയ ഗാന്ധി, രാഹുലിനും അതൃപ്തി

Google Oneindia Malayalam News

ദില്ലി: രാജ്യസഭ പാസാക്കിയ കശ്മീര്‍ ബില്ല് ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യവെ കോണ്‍ഗ്രസിന്റെ സെല്‍ഫ് ഗോള്‍. ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് ആധിര്‍ രഞ്ജന്‍ ചൗധരി കശ്മീര്‍ വിഷയത്തില്‍ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമല്ലെന്നും 1948 മുതല്‍ ഐക്യരാഷ്ട്രസഭ നിരീക്ഷിക്കുന്ന കാര്യമാണിതെന്നുമാണ് ചൗധരി പറഞ്ഞത്.

കശ്മീരില്‍ അടിച്ചുപിരിഞ്ഞ് കോണ്‍ഗ്രസ്; വൈകി ഉദിച്ച് സോണിയ, ചൊവ്വാഴ്ച വൈകീട്ട്... നാളെ യോഗംകശ്മീരില്‍ അടിച്ചുപിരിഞ്ഞ് കോണ്‍ഗ്രസ്; വൈകി ഉദിച്ച് സോണിയ, ചൊവ്വാഴ്ച വൈകീട്ട്... നാളെ യോഗം

സര്‍ക്കാര്‍ പറയുന്നത് കശ്മീരിലേത് ആഭ്യന്തര വിഷയമാണെന്ന്. എന്നാല്‍ വിഷയം 1948 മുതല്‍ ഐക്യരാഷ്ട്രസഭ നിരീക്ഷിക്കുന്നു. അപ്പോള്‍ ഇത് ആഭ്യന്തര വിഷയാണോ? ഷിംല കരാറും ലാഹോര്‍ പ്രഖ്യാപനത്തിലും ഇന്ത്യ ഒപ്പുവച്ചിട്ടുണ്ട്. ആഭ്യന്തര വിഷയമാണെങ്കില്‍ കരാര്‍ ഒപ്പുവയ്ക്കുമോ എന്നും ചൗധരി ചോദിച്ചു. വിഷയത്തില്‍ സര്‍ക്കാരിന്റെ പ്രതികരണവും അദ്ദേഹം ആവശ്യപ്പെട്ടു.

soniagandhi

എന്നാല്‍ ഇതിന് മറുപടി നല്‍കിയ ആഭ്യന്തര മന്ത്രി അമിത് ഷാ, ജമ്മു കശ്മീര്‍ മാത്രമല്ല, പാക് അധീന കശ്മീരും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് പറഞ്ഞതോടെ ചര്‍ച്ചയില്‍ ബിജെപിക്ക് മുന്‍തൂക്കമായി. പാക് അധീന കശ്മീരര്‍ തിരിച്ചുപിടിക്കാന്‍ ജീവന്‍ നല്‍കുമെന്നും അമിത് ഷാ പറഞ്ഞു. ചൗധരിയുടെ പ്രസ്താവന അനാവശ്യമാണെന്ന് സോണിയാ ഗാന്ധി അഭിപ്രായപ്പെട്ടുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്താണ് ഇദ്ദേഹം പറയുന്നത് എന്ന മട്ടില്‍ സോണിയ ആംഗ്യം കാണിക്കുകയും ചെയ്തു. ചൗധരിയുടെ പ്രസ്താവനയില്‍ രാഹുല്‍ ഗാന്ധിയും അതൃപ്തി പ്രകടിപ്പിച്ചുവെന്നാണ് വിവരം.

കശ്മീരില്‍ ഭയാനകമായ നിശബ്ദത; തരംഗമായി മോദിയുടെ ചിത്രം, വാഗ്ദാനം നിറവേറ്റിയെന്ന് അടിക്കുറിപ്പ്കശ്മീരില്‍ ഭയാനകമായ നിശബ്ദത; തരംഗമായി മോദിയുടെ ചിത്രം, വാഗ്ദാനം നിറവേറ്റിയെന്ന് അടിക്കുറിപ്പ്

തിങ്കളാഴ്ച രാജ്യസഭയില്‍ കശ്മീര്‍ ബില്ല് പാസായിരുന്നു. 125 പേര്‍ അനുകൂലിച്ചപ്പോള്‍ 61 പേര്‍ മാത്രമാണ് എതിര്‍ത്തത്. കോണ്‍ഗ്രസിന്റെ പല നേതാക്കളും ബില്ലിനെ അനുകൂലിച്ച് രംഗത്തുവന്നിട്ടുണ്ട്.

English summary
Kashmir Issue: Congress Self-Goal in Parliament, Sonia Gandhi Unhappy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X