കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ നേതാക്കളുടെ അറസ്റ്റ്; കേന്ദ്രസര്‍ക്കാറിന് വിമര്‍ശനവുമായി അമരീന്ദര്‍ സിങ്

Google Oneindia Malayalam News

ദില്ലി: ജമ്മുകശ്മീരിലെ രാഷ്ട്രീയ നേതാക്കളെ തടവിലാക്കിയതില്‍ കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. അടിയന്തരാവസ്ഥയില്‍ ഞങ്ങളെ അറസ്റ്റ് ചെയ്തെന്ന് വിലപിക്കുന്നവര്‍ ഇപ്പോള്‍ കശ്മീരിലെ നേതാക്കളെ അകാരണമായി അറസ്റ്റ് ചെയ്യുകയാണ്. നിങ്ങല്‍ കശ്മീരിലെ ജനതയെ വിശ്വാസത്തിലെടുക്കണം. നേതാക്കളോട് സംസാരിക്കണം. എന്നാല്‍ ഇതിനൊന്നും തയ്യാറാവാതെ രാഷ്ട്രീയ നേതാക്കളെ അറസ്റ്റ് ചെയ്യുന്ന തെറ്റായ നടപടിയാണ് നിങ്ങള്‍ സ്വീകരിക്കുന്നതെന്നും ഞാന്‍ ഇതിന് പൂര്‍ണ്ണമായും എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

<strong> പ്രതിപക്ഷ ആരോപണം ശരിയാണെന്ന് തെളിഞ്ഞു: പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം വേണം: ചെന്നിത്തല</strong> പ്രതിപക്ഷ ആരോപണം ശരിയാണെന്ന് തെളിഞ്ഞു: പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം വേണം: ചെന്നിത്തല

ഭരണഘടനാപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളഞ്ഞത്. ഭരണഘടനാപരമായ പ്രക്രിയയിലൂടെ കടന്നുപോവുകയായിരുന്നെങ്കില്‍ ആദ്യം അത് രാജ്യസഭയും ലോക്സഭയും പാസാക്കണം. അതിന് ശേഷം നിശ്ചിത എണ്ണം സംസ്ഥാന നിയസഭകളും അത് അംഗീകരിക്കുകയും ചെയ്താലാണ് ഭരണഘടനഭേദഗതി പാസാവുക. എന്നാല്‍ ഇത്തരം യാതൊരു നടപടിക്രമങ്ങളും കശ്മീര്‍ വിഷയത്തില്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

singh

അതേസമയം, കശ്മീരിലെ വിവിധ രാഷ്ട്രീയ നേതാക്കള്‍ ഇപ്പോഴും അറസ്റ്റില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം വീട്ടുതടങ്കലിലാക്കിയ മെഹബൂബ മുഫ്തിയേയും ഒമര്‍ അബ്ദുള്ലയേയും ഇന്നലെ രാത്രിയോടെ അറസ്റ്റ് ചെയ്ത് ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയിരുന്നു. തന്നെയും അപ്രക്യാപിത വീട്ടുതടങ്കലില്‍ ആക്കിയിരിക്കുകയാണെന്ന് വ്യക്തമാക്കി മുന്‍മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറുഖ് അബുദുള്ളയും രംഗത്ത് എത്തിയിട്ടുണ്ട്. എന്നാല്‍ ഫാറൂഖ് അബ്ദുള്ളയെ തടവില്‍ വെക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയില്‍ പറഞ്ഞത്.

<strong>കോന്നിയില്‍ വിജയം നേടാമെന്ന പ്രതീക്ഷയില്‍ സിപിഎം; ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നു</strong>കോന്നിയില്‍ വിജയം നേടാമെന്ന പ്രതീക്ഷയില്‍ സിപിഎം; ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നു

English summary
kashmir leaders arrest: Amarinder Singh aginst bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X