പാക്കിസ്ഥാന്‍ പതാകയ്‌ക്കൊപ്പം ചിത്രമെടുത്ത ഒന്‍പതുപേര്‍ അറസ്റ്റില്‍

  • Posted By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: പാക്കിസ്ഥാന്‍ പതാകയ്‌ക്കൊപ്പം ചിത്രമെടുത്ത സംഭവത്തില്‍ ഒന്‍പതുപേര്‍ അറസ്റ്റില്‍. സൗത്ത് കാശ്മീരിലെ അനന്ത് നാഗ് ജില്ലയിലാണ് സംഭവം. ഇവിടുത്തെ പഹല്‍ഗാം ഹില്‍ റിസോര്‍ട്ടിലെത്തിയവരാണ് രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടെന്ന് പോലീസ് പറഞ്ഞു. ചന്ദൂരയില്‍ നിന്നും വിനോദ സഞ്ചാരത്തിനായി പഹല്‍ഗാമിലെത്തിയതായിരുന്നു ഇവര്‍.

ഇവര്‍ സഞ്ചരിച്ച വാഹനവും കൈകൊണ്ട് നിര്‍മിച്ച പാക്കിസ്ഥാന്‍ പതാകയും പോലീസ് പിടിച്ചെടുത്തു. അറസ്റ്റിലായവരെല്ലാം വിദ്യാര്‍ഥികളാണ്. ഇവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വിദ്യാര്‍ഥികള്‍ക്കെതിരെ അന്വേഷണം നടത്തുകയാണെന്ന് പോലീസ് പറഞ്ഞു. ഇവരുടെ കുടുംബ പശ്ചാത്തലവും പ്രവര്‍ത്തനവും പരിശോധിച്ചുവരികയാണ്.

pakistan-flag

ഇവര്‍ നേരത്തെ ഏതെങ്കിലും കേസുകളില്‍ ഉള്‍പ്പെട്ടതായി തെളിവുകള്‍ ലഭിച്ചിട്ടില്ല. നേരത്തെ കാശ്മീരി യുവാക്കള്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളുടെ ജഴ്‌സിയണിഞ്ഞ് ക്രിക്കറ്റ് കളിച്ചത് ഏറെ വിവാദമായിരുന്നു. യുവാക്കള്‍ക്കെതിരെ പിന്നീട് കേസെടുക്കുകയും ചെയ്തു. കാശ്മീരില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത്തരം സംഭവങ്ങളെ ഗൗരവപൂര്‍ണമായാണ് കൈകാര്യം ചെയ്യുന്നതെന്ന് പോലീസ് പറയുന്നു.


English summary
Kashmir: Nine arrested for posing with Pakistan flags in photo
Please Wait while comments are loading...