പഹല്‍ഗാം ഭീകരാക്രമണം: രാഹുൽ ഗാന്ധി ഇന്ന് ജമ്മു കാശ്മീർ സന്ദർശിക്കും
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് കശ്മീർ സന്ദർശിക്കും. അനന്ദനഗറിലെത്തുന്നു അദ്ദേഹം പഹൽഗാം ഭീകരാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കും. അമേരിക്കയിൽ ഔദ്യോഗിക സന്ദർശനത്തിന് എത്തിയ രാഹുൽ യാത്ര വെട്ടിച്ചുരുക്കി വ്യാഴാഴ്ച പുലർച്ചെ ഡൽഹിയിലേക്ക് മടങ്ങി. സുരക്ഷാ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനും ആക്രമണത്തിൽ കൂട്ടായ പ്രതികരണം രൂപീകരിക്കുന്നതിനുമായി കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ സർവ്വ കക്ഷിയോഗം വിളിച്ചിരുന്നു.
ആക്രമണത്തിന് പിന്നാലെ അതിർത്തി കടന്നുള്ള ഭീകരവാദത്തെ പിന്തുണച്ചതിന് പാകിസ്ഥാനെതിരെ ശക്തമായ പ്രതിരോധ നടപടികളാണ് ഇന്ത്യ സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്നിധ്യത്തിൽ ചേർന്ന സുരക്ഷാ കാബിനറ്റ് കമ്മിറ്റി യോഗത്തിൽ അതിർത്തി കടന്നുള്ള ഭീകരവാദത്തിനുള്ള പിന്തുണം പാകിസ്ഥാൻ വിശ്വസനീയമായും പിൻവലിക്കാൻ ആവാത്ത വിധത്തിലും ഉപേക്ഷിക്കുന്നതുവരെ 1960 ലെ സിന്ധു നദീജല ഉടമ്പടി റദ്ദാക്കാൻ ഇന്ത്യ തീരുമാനിച്ചു.

പാകിസ്ഥാൻ ഹൈക്കമ്മീഷനിൽ നിന്ന് നയതന്ത്ര - പ്രതിരോധ ഉദ്യോഗസ്ഥരെയും ഇന്ത്യ പുറത്താക്കിയിട്ടുണ്ട്. അട്ടാരി - വാഗ അതിർത്തി അടച്ചു. ഇന്ത്യയിലുള്ള എല്ലാ പാക് പൗരന്മാരുടെ വിസ, മെഡിക്കൽ വിസ ഉൾപ്പെടെ റദ്ദാക്കുകയും ഏപ്രിൽ 27 നകം രാജ്യം വിടണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. മെഡിക്കൽ വിസയുള്ളവർക്ക് ഏപ്രിൽ 29 വരെ ഇളവുണ്ട്. പാക്കിസ്ഥാനുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും താത്ക്കാലികമായി നിർത്തി വെച്ചു.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ എടുക്കുന്ന ഏത് തീരുമാനത്തിനും പ്രതിപക്ഷ പിന്തുണയുണ്ടെന്ന് നേരത്തെ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. " എല്ലാ പാർട്ടികളും ഇതിനെ ഒരുപോലെ അപലപിച്ചു. ഏത് നടപടിയും സ്വീകരിക്കാൻ പ്രതിപക്ഷം സർക്കാരിന് പൂർണ പിന്തുണ നൽകുന്നു, " രാഹുൽ ഗാന്ധി പറഞ്ഞു.
ഭീകരതയ്ക്ക് എതിരായ പോരാട്ടത്തിൽ ഞങ്ങൾ കേന്ദ്രിനൊപ്പമാണ്. രാജ്യം ഒറ്റക്കെട്ടായി അതിനെ ചെറുക്കണം. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും തലവന്മാർ പ്രധാനമന്ത്രിക്ക് ഒരു സന്ദേശം നൽകിയിട്ടുണ്ട്. , തൃണമൂൽ കോൺഗ്രസ് എംപി സുദീപ് ബന്ദോപാധ്യായ പ്രധാനമന്ത്ത
പ്രധാനമന്ത്രി മോദിയെ കാണണമെന്ന് ആവശ്യപ്പെട്ട് പറഞ്ഞു.
അതേ സമയം, ഇന്ത്യ കടുത്ത നടപടികൾ സ്വീകരിച്ചതോടെ പാകിസ്ഥാൻ ഇന്ത്യക്കെതിരെ പ്രതികരിച്ചു. സിന്ധു നദീജല കരാർ ലംഘിക്കുന്നത് യുദ്ധമായി കണക്കാക്കുമെന്ന് പാകിസ്ഥാൻ പറഞ്ഞു. സിന്ധു നദീജല കരാർ പ്രകാരം പാകിസ്ഥാന് ലഭിക്കേണ്ട വെള്ളം വഴിചതിരിച്ച് വിടാനോ തടയാനോ ആയുള്ള ഏതൊരു നടപടിയും യുദ്ധ സമാനമായ നടപടിയായി കണക്കാക്കുമെന്നാണ് പാക്കിസ്ഥാൻ പറയുന്നത്. ഇന്ത്യൻ പൗരന്മാർക്കുള്ള വിസ പാകിസ്ഥാൻ മരവിപ്പിച്ചു. ഇന്ത്യയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും നിർത്തലാക്കി. രാജ്യത്തിന്റെ പരമാധികാരം ലംഘിക്കുന്ന ഏത് നീക്കത്തിനും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് പാകിസ്ഥാൻ വ്യക്തമാക്കുന്നത്.
അതേ സമയം, പഞ്ചാബിലെ അട്ടാരി, ഹുസൈനിവാല, സഡ്കി അതിർത്തികളിൽ പാക്കിസ്ഥാൻ റേഞ്ചേഴ്സുമായി ചേർന്ന് ബി എസ്എഫ് ദിവസേന വൈകിട്ട് നടത്താറുള്ള റിട്രീറ്റ് സെറിമണി ഒഴിവാക്കി. ഇരു രാജ്യങ്ങളുടെയും സൈനിക കമാൻഡർമാർ നടത്തിവരുന്ന പ്രതീകാത്മ ഹസ്താ ദാനം ഉണ്ടാവില്ല. ഇരു ഭാഗത്തെയും ഗേറ്റുകളും പരേഡിൽ ഉടനീളം അടഞ്ഞുകിടക്കും.
ചൊവ്വാഴ്ചയാണ് പഹൽഗാമിലെ വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം നടന്നത്. ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. ഇരുപതിലധികം പേർക്ക് പരിക്ക് പറ്റി. ദി റെസിസ്റ്റൻസ് ഫ്രണ്ട് എന്ന ഭീകര സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.












Click it and Unblock the Notifications