Get Updates
Get notified of breaking news, exclusive insights, and must-see stories!

ജമ്മു കശ്മീരിലെ വീട്ടുതടങ്കൽ: ഷാ ഫസൽ ഹൈക്കോടതിയിൽ, കേന്ദ്രത്തോട് പ്രതികരണം തേടി കോടതി!!

ശ്രീനഗർ: കശ്മീരി രാഷ്ട്രീയ നേതാവും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ ഷാ ഫൈസൽ ഹൈക്കോടതിയിലേക്ക്. ആഗസ്റ്റ് 14ന് ദില്ലി എയർപോർട്ടിൽ വെച്ച് അറസ്റ്റ് ചെയ്തതിനെതിരെയാണ് ഹേബിയസ് കോർപ്പസ് ഹർജിയുമായി അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ വെള്ളിയാഴ്ചയാണ് ജമ്മു കശ്മീർ ഹൈക്കോടതി വാദം കേൾക്കുന്നത്. സംഭവത്തിൽ ഹൈക്കോടതി കേന്ദ്രസർക്കാരിൽ നിന്ന് പ്രതികരണം തേടിയിട്ടുണ്ട്.

ഇസ്താംബുളിലേക്ക് പോകുന്നതിനായി ആഗസ്റ്റ് 14ന് ദില്ലി എയർപോർട്ടിൽ നിന്ന് പിടികൂടിയ ഫസലിനെ പബ്ലിക് സേഫ്റ്റി ആക്ട് പ്രകാരം കശ്മീരിലേക്ക് തിരിച്ചയയ്ക്കുകയായിരുന്നുവെന്നാണ് അധികൃതർ പറയുന്നത്. ഇതിന് ശേഷം ശ്രീനഗറിലെ സെന്റോർ ഹോട്ടലിൽ തടങ്കലിൽ പാർപ്പിക്കുകയായിരുന്നു. വൈദ്യശാസ്ത്രത്തില്‍ ബിരുദമുള്ള 35കാരനായ ഫൈസല്‍ കഴിഞ്ഞ ജനുവരിയില്‍ ഐഎഎസ് പദവി രാജിവെച്ച് രാഷ്ട്രീയ പ്രവേശനം നടത്തിയത്.

shafaesalarrested-

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ചരിത്രത്തിൽ എക്കാലത്തുമില്ലാത്ത വിധം എട്ട് മില്യൺ ജനങ്ങൾ തടവിലാക്കപ്പെട്ടുവെന്നും ഷാ ചൂണ്ടിക്കാണിക്കുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഏറ്റവും ഒടുവിൽ തടവിലാക്കിയ രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് ഫസേൽ.
ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ള, മെഹബൂബ മുഫ്തി എന്നിവരെ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിന് മുന്നോടിയായി തടവിലാക്കിയിരുന്നു. കഴിഞ്ഞ മാര്‍ച്ച് 17നാണ് അദ്ദേഹം ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് എന്ന പേരിൽ പാര്‍ട്ടി പ്രഖ്യാപിച്ചത്. എന്നാൽ കശ്മീരിലെ വിഘടനവാദികൾ ഇദ്ദേഹത്തെയോ പാർട്ടിയെയോ അംഗീകരിക്കാൻ തയ്യാറായിട്ടില്ല. ഇന്ത്യന്‍ ഭരണകൂടത്തിന്റെ പാവ എന്നാണ് പലരും ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്.

വൈദ്യശാസ്ത്രത്തില്‍ ബിരുദമുള്ള 35കാരനായ ഫൈസല്‍ കഴിഞ്ഞ ജനുവരിയില്‍ ഐഎഎസ് പദവി രാജിവെച്ചത് ഏവരെയും അമ്പരപ്പിച്ചിരുന്നു. ഇന്ത്യന്‍ മുസ്ലിംകളെ പാര്‍ശ്വവല്‍ക്കരിക്കുന്നുവെന്നും കശ്മീരില്‍ നിഷ്ഠൂര കൊലപാതകങ്ങള്‍ നടത്തുന്നുവെന്നും ആരോപിച്ചാണ് ഷാ ജോലി രാജിവച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+