Get Updates
Get notified of breaking news, exclusive insights, and must-see stories!

ജമ്മുകാശ്മീർ ഭീകരാക്രമണം; 24 ഓളം വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടെന്ന് വിവരം, അമിത് ഷാ കാശ്മീരിലേക്ക്

ശ്രീനഗർ; ഭീകാരാക്രമണം നടന്ന ജമ്മു കാശ്മീരിലെ പഹൽഗാം സന്ദർശിക്കാൻ ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ന് രാത്രി എട്ട് മണിയോടെ അദ്ദേഹം അവിടെയെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി ബന്ധപ്പെട്ടവുവെന്നും അദ്ദേഹത്തെ സാഹചര്യം അറിയിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. അതേസമയം ആക്രമണസംഭവങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. ഭീകരവാദികളെ വെറുതെ വിടില്ലെന്ന് അദ്ദേഹം പറഞ്ഞു.

'ജമ്മുകാശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായങ്ങളും എത്തിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഈ ഹീനമായി പ്രവൃത്തി നടത്തിയവരെ നിയമത്തിന് മുൻപിൽ കൊണ്ടുവരും ആരേയും വെറുതെ വിടില്ല. അവരുടെ ദുഷ്ട അജണ്ട വിജയിക്കാൻ ഒരിക്കലും അനുവദിക്കില്ല. ഭീകരതയ്ക്കെതിരെ തുടർന്നും പോരാടും', മോദി എക്സിൽ കുറിച്ചു.

amitshah

രാഷ്ട്രപതിയും ഭീകാരക്രമണതിൽ ദുഃഖം രേഖപ്പെടുത്തി. 'വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണം വേദനിപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമാണ്. നിന്ദ്യവും മനുഷ്യത്വരഹിതവുമായ പ്രവൃത്തിയാണ് നടന്നത്. നിരപരാധികളായ പൗരൻമാരെ, വിനോദസഞ്ചാരികളെ ആക്രമിക്കുന്നത് ഭയാനകവും ദയ അർഹിക്കാത്ത നടപടിയുമാണ്', ദ്രൗപതി മുർമു എക്സിൽ കുറിച്ചു.

ഇന്ന് ഉച്ചയോടെയാണ് ബൈസാരൻ പുൽമേടുകളിൽ നിൽക്കുകയായിരുന്ന വിനോദസഞ്ചാരികൾക്ക് നേരെ ഭീകരർ വെടിയുതിർത്തത്. ട്രെക്കിങ് മേഖയിലേക്ക് പോയവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 13 ഓളം പേർക്ക് പരിക്കേറ്റെന്നാണ വിവരം. അതേസമയം 24 പേർ കൊല്ലപ്പെട്ടുവെന്നാണ് കാശ്മീർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

കൊല്ലപ്പെട്ടവരിൽ ഒരാൾ കർണാടക സ്വദേശിയാണെന്ന് സർക്കാർ സ്ഥിരീകരിച്ചു. ശിവമോഗ ജില്ലയിൽ നിന്നുളള മഞ്ജുനാഥ് റാവു എന്നയാളാണ് കൊല്ലപ്പെട്ടത്. ഭാര്യ പവിത്രക്കും കുഞ്ഞിനുമൊപ്പമാണ് ഇദ്ദേഹം ജമ്മുകാശ്മീരിലെത്തിയത്. ഇരുവരും സുരക്ഷിതരമാണ്. കർണാടകയിൽ നിന്നുള്ള പ്രത്യേക സംഘത്തെ കാശ്മീരിലേക്ക് അയച്ചതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ഒഡീഷ, തമിഴ്‌നാട്, ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളാണ് ട്രെക്കിങ് ഗ്രൂപ്പിൽ ഉണ്ടായിരുന്നതെന്നാണ് വിവരം.

പരിക്കേറ്റ പതിമൂന്ന് പേരെ തെക്കൻ കശ്മീരിലെ സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി ജമ്മുകാശ്മീർ ആരോഗ്യമന്ത്രി അറിയിച്ചു. നാല് പേർ അനന്ത്നഗറിലെ ആശുപത്രിയിലാണ്. ഗുരുതരമായി പരിക്കേറ്റ ഒരാളെ ശ്രീനഗറിലേക്ക് മാറ്റിയിട്ടുണ്ട്. നിസരാമായി പരിക്കേറ്റവരെ ഡിസ്ചാർജ് ചെയ്തതായും ആരോഗ്യമന്ത്രി അറിയിച്ചു. അതേസമയം സൈനിക വേഷത്തിലെത്തിയ ഭീകരരാണ് വെടിയുതിർത്തതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വളരെ അടുത്ത് നിന്ന് മൂന്നാല് പേർ വെടിയുതിർക്കുകയായിരുന്നുവെന്ന് രക്ഷപ്പെട്ടവരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഭീകരാക്രമണത്തെ തുടർന്ന് ഈ മേഖലയിൽ കൂടുതൽ വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. മേഖലയിലേക്ക് കൂടുതൽ സേനാംഗങ്ങൾ പുറപ്പെട്ടിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ ഹെലികോപ്റ്റർ സംവിധാനങ്ങളും ഇവിടേക്ക് അയച്ചിട്ടുണ്ട്. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകസംഘടനയായ ലെഷ്കർ ഇ തൊയിബയുടെ അനുകല സംഘടനയായ ദി റെസിസ്റ്റർസ് ഫ്രണ്ട് ഏറ്റെടുത്തു.

ജമ്മുകാശ്മീരിൽ ആർട്ടിക്കിൽ 370 റദ്ദാക്കിയതിന് ശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. സാധാരണ നിലയിൽ വിനോദസഞ്ചാരികൾക്ക് നേരെ ഇത്തരത്തിൽ വലിയ ആക്രമണങ്ങൾ നടന്നിട്ടില്ല. വിനോദസഞ്ചാരികൾ കൂടുതലായി എത്തുന്ന സമയം കൂടിയാണിത്. അമർനാഥ് ട്രെക്കിങ് രജിസ്ട്രേഷനും ആരംഭിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ആക്രമണം ഉണ്ടായത്. ഭീകരരെ കണ്ടെത്താനുള്ള ശ്രമങ്ങൾ സേന ആരംഭിച്ചതായി അധികൃതർ അറിയിച്ചു. മേഖലയിൽ പരിശോധന തുടരുകയാണ്. അന്വേഷണം എൻ ഐ എ ഏറ്റെടുത്തതായും അധികൃതർ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+