കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീര്‍ സംഘര്‍ഷം; പിന്നില്‍ പാക്കിസ്ഥാനെന്ന് ആഭ്യന്തരമന്ത്രി

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയെ കൊലപ്പെടുത്തിയതിന് ശേഷം കാശ്മീരില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് പിറകില്‍ പാക്കിസ്ഥാനാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ബുര്‍ഹാന്‍ വാനി തീവ്രവാദി തന്നെയാണ്. അതില്‍ സര്‍ക്കാരിന് തെറ്റുപറ്റിയിട്ടില്ല. വിഷയത്തില്‍ പാക്കിസ്ഥാന്‍ മുതലെടുപ്പ് നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

കൊലപാതകമടക്കം 15ഓളം കേസുകളുള്ളയാളാണ് കമാന്‍ഡോ ഓപ്പറേഷനിലൂടെ സൈന്യം വധിച്ച ബുര്‍ഹാന്‍ വാനി. കശ്മീരിലെ വിദ്യാസമ്പന്നരായ യുവാക്കളെ ബുര്‍ഹന്‍ തീവ്രവാദത്തിലേക്ക് തിരിച്ചുവിട്ടു. വാനിയടക്കമുള്ള തീവ്രവാദികളെ പാക്കിസ്ഥാനാണ് സംരക്ഷിച്ചുവന്നിരുന്നത്.

rajnath-singh

പാക്കിസ്ഥാന്‍ ഇന്ത്യയിലെ മുസ്ലീങ്ങളെപ്പറ്റി ആശങ്കപ്പെടേണ്ട. ഇന്ത്യയിലെ മുസ്ലീങ്ങളേയും ഹിന്ദുക്കളേയും ക്രിസ്ത്യാനികളേയും സംരക്ഷിക്കാന്‍ സര്‍ക്കാരിന് അറിയാം. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ രാഷ്ട്രീയം മറന്ന് എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചകള്‍ക്ക് മറുപടി പറയവെ അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ക്കെതിരായ സമീപനത്തില്‍ സൈന്യം ജാഗ്രതകാണിക്കണമെന്ന സൂചനയും അദ്ദേഹം തരുന്നുണ്ട്. വിനാശകരമായ ആയുധങ്ങള്‍ പൊതുജനങ്ങള്‍ക്കെതിരെ പ്രയോഗിക്കരുത്. ഇതുവരെയായി നടന്ന സംഘര്‍ഷത്തില്‍ 1671 സുരക്ഷാഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഒരാള്‍ മരിച്ചു. 39 സാധാരണക്കാരും മരണപ്പെട്ടെന്നും മന്ത്രി പറഞ്ഞു.

English summary
Rajnath Singh says Kashmir unrest is Pakistan-sponsored
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X