കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാഗിന് പുറത്തെ മെസേജ് പാരയായി; കശ്മീരി പെണ്‍കുട്ടികള്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങി

Google Oneindia Malayalam News

ശ്രീഗനര്‍: ബാഗിന് പുറത്ത് അച്ചടിച്ച മെസേജിനെത്തുടര്‍ന്ന് കശ്മീരി പെണ്‍കുട്ടികളെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. ബാഗിനുള്ളില്‍ ബോംബ് ഉണ്ടെന്ന സൂചന നല്‍കുന്ന 'ദേര്‍ കുഡ് ബി എ ബോംബ് ഇന്‍സൈഡ്' എന്ന വാചകമാണ് എംബിബിഎസ് വിദ്യാര്‍ത്ഥിനികളെ കുരുക്കിയത്. സംശയം തോന്നിയ എയര്‍പോര്‍ട്ട് പോലീസ് പെണ്‍കുട്ടികളെ ചോദ്യം ചെയ്തു.

ബംഗ്ലാദേശില്‍ എംബിബിഎസിന് പഠിക്കുന്ന ഇവര്‍ വീട്ടിലേക്ക് തിരിച്ചുവരുന്നതിനായി ഡല്‍ഹി വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലിലെത്തിയപ്പോഴായിരുന്നു സംഭവം. ഇവരുടെ പക്കലുള്ള ബാഗ് ശ്രദ്ധയില്‍പ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥനാണ് പെണ്‍കുട്ടികളെ തടഞ്ഞുനിര്‍ത്തിയത്.

delhi-airport

രാവിലെ 11 മണിയോടെ വിമാനത്താവളത്തിലെത്തിയ ഇവരുടെ ബാഗിലെ വാചകം സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ഡല്‍ഹി പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. പോലീസും ഇന്റലിജന്‍സ് ഏജന്‍സികളുമെത്തി പെണ്‍കുട്ടികളെ വിശദമായി ചോദ്യം ചെയ്യലിന് ശേഷമാണ് വിട്ടയച്ചത്.

മറ്റ് വിദേശരാജ്യങ്ങളില്‍ ആക്രമണങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് പെണ്‍കുട്ടികളുടെ ബാഗ് പരിശോധിച്ചതെന്ന് ഡിസിപി ഡികെ ഗുപ്ത വ്യക്തമാക്കി. സംശയത്തിന്റെ പുറത്താണ് പെണ്‍കുട്ടികള്‍ക്ക് ഇത്തരമൊരു നടപടി നേരിടേണ്ടിവന്നതെന്നും അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് വിട്ടയച്ചുവെന്നും ജമ്മു കശ്മീര്‍ ഉപപ്രധാനമന്ത്രി നിര്‍മ്മല്‍ സിംഗ് വ്യക്തമാക്കി.

നാല് മണിയോടെ വിട്ടയച്ച പെണ്‍കുട്ടികള്‍ക്ക് ശ്രീനഗറിലേക്കുള്ള വിമാനത്തില്‍ പോകാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഡല്‍ഹിയിലുള്ള ബന്ധുവിന്റെ വീട്ടില്‍ തങ്ങുകയായിരുന്നു. ബംഗ്ലാദേശിലും കൊല്‍ക്കത്തയിലും വച്ച് പെണ്‍കുട്ടികളുടെ ബാഗ് പരിശോധിച്ചെങ്കിലും ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ചാണ് ഇത്തരത്തിലൊരു ചോദ്യം ചെയ്യലിന് വിധേയമാവേണ്ടിവന്നതെന്ന് സംഭവത്തെക്കുറിച്ച് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പ്രതികരിച്ചു.

മാതാപിതാക്കളുടെ ആവശ്യപ്രകാരം ശ്രീനഗര്‍ പോലീസ് ഡല്‍ഹി പോലീസുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സംഭവത്തിന്റെ നിജസ്ഥിതി മാതാപിതാക്കള്‍ക്ക് വ്യക്തമായത്.

English summary
Kashmiri MBBS students detained in delhi airport on message printed in bag
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X