കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാട്യ കലാ പ്രതിഭ സിതാര ദേവി അന്തരിച്ചു

  • By Sruthi K M
Google Oneindia Malayalam News

മുംബൈ: ഭാരതീയായ കഥക് നര്‍ത്തകി സിതാര ദേവി(94) അന്തരിച്ചു. നൃത്ത സാമ്രാജിനി എന്ന് ടാഗോര്‍ വിശേഷിപ്പിച്ച പ്രശസ്ത നര്‍ത്തകിയാണ് ലോകത്തോട് വിടപറഞ്ഞത്. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. മുംബൈ ജസ്‌ലോക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സിതാര. ഇന്ന് പുലര്‍ച്ചെ 1.30ന് ആയിരുന്നു അന്ത്യം.

സ്വദേശത്തും വിദേശത്തും നിരവധി കഥക് നൃത്തങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട് സിതാര. കഥക് നൃത്തത്തിന് പത്മശ്രീ പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. 1960 ല്‍ നിരവധി ഹിന്ദി സിനിമകളിലും ഈ അഭിനയ പ്രതിഭ സാന്നിധ്യം അറിയിച്ചു. 2011ല്‍ കേന്ദ്ര സര്‍ക്കാരിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡും ഈ പ്രതിഭയെ തേടിയെത്തി. 2002ല്‍ കേന്ദ്ര സര്‍ക്കാര്‍ പത്മഭൂഷണ്‍ പുരസ്‌ക്കാരത്തിന് തിരഞ്ഞെടുത്തെങ്കിലും സിതാര ദേവി അത് നിരസിക്കുകയുണ്ടായി. സര്‍ക്കാര്‍ തന്നെ ബഹുമാനിക്കുന്നതിനു പകരം അപമാനിക്കുകയാണെന്നായിരുന്നു സിതാര അന്ന് പറഞ്ഞത്. കഥക് കലാരൂപത്തിന് ഭാരതരത്‌ന പുരസ്‌ക്കാരത്തില്‍ കുറഞ്ഞത് ഒന്നും സ്വീകരിക്കില്ലെന്നും സിതാര പറയുക ഉണ്ടായി.

sitara

1920 നവംബര്‍ 8ന് കൊല്‍ക്കത്തയിലാണ് സിതാരയുടെ ജനനം. നൃത്ത പണ്ഡിതനായ സുഖ്‌ദേവ് മഹാരാജിന്റെ മകളായിട്ടാണ് സിതാരയുടെ ജനനം. കഥക് നൃത്തത്തെ വികസിപ്പിക്കണമെന്ന ടാഗോറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സിതാര കഥക് നൃത്തത്തെ സ്‌നേഹിച്ചു തുടങ്ങിയത്. മദര്‍ ഇന്ത്യ എന്ന ചലച്ചിത്രത്തിലെ ഹോളി നൃത്തത്തിലൂടെയാണ് സിതാര അഭിനയ ജീവിതത്തോട് വിടപറയുന്നത്.

സിനിമ സംവിധായകന്‍ കെ.ആസിഫായിരുന്നു ആദ്യ ഭര്‍ത്താവ്. പിന്നീട് ആ ബന്ധം പിരിഞ്ഞതിനു ശേഷം പ്രതാപ് ബാരോത്തിനെ വിവാഹം കഴിക്കുകയായിരുന്നു. സംസ്‌ക്കാരം വ്യാഴാഴ്ച നടക്കും. സിതാരയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, മറ്റു രാഷ്ട്രീയ നേതാക്കളും, സിനിമാ ലോകവും അനുശോചനം രേഖപ്പെടുത്തി.

English summary
Kathak legend Sitara Devi passed away in Mumbai. Narendra Modi condoles Sitara devi death.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X