• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പാര്‍ട്ടിക്ക് അടിത്തറ നഷ്ടമായില്ല, തദ്ദേശ തിരഞ്ഞെടുപ്പിലെ വിധി നോക്കൂ, മുന്നോട്ടു തന്നെ പോവും

ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ തിരിച്ചടി നേരിട്ട സംസ്ഥാങ്ങളില്‍ ഒന്നാണ് കര്‍ണാടക. ജനതാദളുമായി സഖ്യം രൂപീകരിച്ചാണ് ലോക്സഭ തിരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും ഇരുപാര്‍ട്ടികള്‍ക്കും ബിജെപിയുടെ മുന്നേറ്റത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. സംസ്ഥാനത്തെ 28 ല്‍ 25 സീറ്റിലും ബിജെപി വിജയിച്ചപ്പോള്‍ 21 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിനും 7 സീറ്റില്‍ മത്സരിച്ച ജെഡിഎസിനും കേവലം ഒരു സീറ്റില്‍ മാത്രമായിരുന്നു വിജയിക്കാന്‍ കഴിഞ്ഞത്.

കോടിയേരിയെ ട്രോളി സോഷ്യല്‍ മീഡിയ: മകനെ കാണാതായിട്ടും രാജ്യം രക്ഷിക്കാനുള്ള ആ വലിയ മനസ് ഉണ്ടല്ലോ

തിരഞ്ഞെടുപ്പ് പാരജയത്തിന് പിന്നാലെ കോണ്‍ഗ്രസ്-ജെഡിഎസ് ബന്ധത്തിലും വിള്ളലുകള്‍ വീണുതുടങ്ങി. നേതാക്കള്‍ പരസ്പരം ആരോപണ പ്രത്യാക്രമങ്ങള്‍ തുടങ്ങിയതോടെ സര്‍ക്കാര്‍ വീഴുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി. ഇതോടെയാണ് വിഷയത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തന്നെ ഇടപെടാന്‍ തീരുമാനിച്ചത്. സംസ്ഥാനത്ത് കോണ്‍ഗ്രസിന്‍റെ ചുമതലയുള്ള കെസി വേണുഗോപാലിന്‍റെ നേതൃത്വത്തില്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ ജനതാദള്‍ എസുമായുള്ള സഖ്യവും വോട്ടിംഗ് യന്ത്ര അട്ടിമറിയും തിരഞ്ഞെടുപ്പ് പരാജയത്തിന്‍റെ കാരണങ്ങളും കോണ്‍ഗ്രസ് വിശദമായി ചര്‍ച്ച ചെയ്തു. വിശദാംശങ്ങള്‍ ഇങ്ങനെ..

യോഗത്തില്‍ പങ്കെടുത്തവര്‍

യോഗത്തില്‍ പങ്കെടുത്തവര്‍

മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ബികെ ഹരിപ്രസാദ്, ഡ.ആര്‍ പാട്ടീല്‍, കെബി ഗൗഡ, ഈശ്വര്‍ കന്ദ്ര എന്നവര്‍ ഒഴികേയുള്ള സംസ്ഥാനത്തെ മുഴുവന്‍ പരാജയപ്പെട്ട സ്ഥാനാര്‍ത്ഥികളും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പടേയുള്ള മുതിര്‍ന്ന നേതാക്കളുമായിരുന്നു കെസി വേണുഗോപാലിന്‍റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തത്. ജനതാദളിനോട് സഖ്യമില്ലായിരുന്നുവെങ്കില്‍ സംസഥാനത്ത് മികച്ച വിജയം നേടാന്‍ കഴിയുമായിരുന്നുവെന്ന് ഒരു വിഭാഗം നേതാക്കള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു.

അടിത്തറ ശക്തം

അടിത്തറ ശക്തം

ജനതാദള്‍ എസ്-കോണ്‍ഗ്രസ് സര്‍ക്കാരിനോട് പൊതുവേയുള്ള ജനവികാരം തെരഞ്ഞെടുപ്പില്‍ ബാധിച്ചതാവാം ഇത്രവലിയ പരാജയത്തിന് കാരണമെന്നാണ് നേതാക്കള്‍ വിലയിരുത്തുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിച്ച പാര്‍ട്ടി നേടിയ മികച്ച വിജയവും നേതാക്കള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ അടിത്തറ ശക്തമാണെന്നാണ് ഈ തിരഞ്ഞെടുപ്പ് വിജയം വ്യക്തമാക്കുന്നത്. എന്ത് തന്നെ സംഭവിച്ചാലും അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കണമെന്നും വലിയൊരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു.

വീഴ്ച്ചകള്‍ പരിശോധിക്കണം

വീഴ്ച്ചകള്‍ പരിശോധിക്കണം

മോഡി തരംഗം ആഞ്ഞടിച്ച 2014ല്‍ ഒറ്റക്ക് ഒന്‍പത് പേരെ വിജയിപ്പിക്കാന്‍ കഴിഞ്ഞു. ഇത്തവണ സഖ്യമുണ്ടായിട്ട് പോലും അത്രയും സീറ്റില്‍ പോലും സീറ്റില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലെന്നത് വിശദമായി പരിശോധിച്ച് വിലയിരുത്തണമെന്നാണ് കെസി വേണുഗോപാല്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടത്. വീഴ്ച്ചകള്‍ കൃത്യമായി പരിശോധിച്ച് സംഘടനയെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകാനും നേതാക്കളോട് കെസി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.

ഭിന്നതയും

ഭിന്നതയും

കോണ്‍ഗ്രസിലെ ഭിന്നതയും തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്ന് ചില നേതാക്കള്‍ ആരോപിച്ചു. കോണ്‍ഗ്രസിന്‍റെ എംഎല്‍എമാരുള്ള പല മണ്ഡലങ്ങളിലും വോട്ട് കുറഞ്ഞതാണ് ഇതിന് ഉദാഹരണായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. നിലവിലെ സാചര്യത്തില്‍ സംസ്ഥാനത്ത് ഇടക്കാല തിരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യം നിലവിലില്ലെന്ന് യോഗ ശേഷം കെസി വേണുഗോപാല്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. പിരിച്ചുവിട്ട കര്‍ണാടക പിസിസി മൂന്നാഴ്ച്ചകം പുനഃസംഘടിപ്പിക്കും. ജില്ലാ, ബ്ലോക്ക്, ബൂത്ത് തല സമിതികള്‍ക്ക് പുറമെ പഞ്ചായത്ത് തല സമിതികള്‍ രൂപീകരിക്കുന്നതും പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പുതിയ നേതൃത്വം

പുതിയ നേതൃത്വം

ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ ദയനീയ പരാജയത്തിന്‍റെ പശ്ചാതലത്തിലായിരുന്നു കര്‍ണാടക പിസിസി പിരിച്ചു വിടാന്‍ എഐസിസി തീരുമാനിച്ചത്. 258 അംഗ സമിതിയില്‍ പ്രസിഡന്‍റ് ദിനേഷ് ഗുണ്ടറാവുവിനേയം വര്‍ക്കിങ് പ്രസിഡന്‍റിനേയും മാത്രമായിരുന്നു നിലനിര്‍ത്തിയത്. വിശ്വസ്തത, കഴിവ്, എന്നിവയായിരിക്കും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗ്യതയെന്ന് ദിനേഷ് ഗുണ്ടറാവു പറഞ്ഞു.

തെലങ്കാനയില്‍ ബിജെപി അധികാരത്തില്‍ ഏറും! 4 ല്‍ തുടങ്ങി 17 ല്‍ ലക്ഷ്യം, ബിജെപിയുടെ പ്ലാന്‍

English summary
KC Venugopal meet karanataka congress leders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X