കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് ഭരണത്തിലേക്ക്? ഫെഡറല്‍ മുന്നണി നീക്കം വിട്ട് കെസിആര്‍, രാഹുലിനൊപ്പമെന്ന് കെജ്രിവാള്‍

Google Oneindia Malayalam News

Recommended Video

cmsvideo
മോദിയെ താഴെയിറക്കാനുള്ള നിർണായ നീക്കങ്ങൾ

ദില്ലി: തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ അടുത്ത സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയ്ക്ക് വേഗം കൂടി. മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍, രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍, പ്രാദേശിക കക്ഷികള്‍ ചേര്‍ന്നുണ്ടാക്കുന്ന ഫെഡറല്‍ മുന്നണി... ഈ മൂന്ന് സാധ്യതകളാണ് നിലവില്‍. പ്രാദേശിക കക്ഷികള്‍ ഇത്തവണ നിര്‍ണയാകമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. പ്രാദേശിക കക്ഷികള്‍ ബിജെപിക്കോ കോണ്‍ഗ്രസിനോ പിന്തുണ പ്രഖ്യാപിച്ചാല്‍ ദേശീയ ചിത്രം മാറും. അങ്ങനെ ഒരു സാധ്യതയാണ് ഇപ്പോള്‍ തെളിയുന്നത്.

ഫെഡറല്‍ മുന്നണി എന്ന ലക്ഷ്യത്തോടെ ഇറങ്ങിത്തിരിച്ച തെലങ്കാന മുഖ്യമന്ത്രി ടിആര്‍എസ് അധ്യക്ഷന്‍ കെ ചന്ദ്രശേഖര റാവു വഴി മാറ്റിപ്പിടിക്കുന്നുവെന്നാണ് പുതിയ വിവരം. കോണ്‍ഗ്രസിനോട് അടുക്കാന്‍ അദ്ദേഹം ശ്രമം തുടങ്ങുകയും രഹസ്യചര്‍ച്ച നടത്തുകയും ചെയ്തു. ഉപാധിയോടെ രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കാന്‍ തയ്യാറാമെന്ന് എഎപി അധ്യക്ഷന്‍ കെജ്രിവാളും പ്രതികരിച്ചു. കാര്യങ്ങള്‍ കോണ്‍ഗ്രസിന്റെ കൈകളിലേക്ക് വരുന്നുവെന്നാണ് സൂചന. വിശദാംശങ്ങള്‍ ഇങ്ങനെ....

രഹസ്യചര്‍ച്ച നടത്തി

രഹസ്യചര്‍ച്ച നടത്തി

കോണ്‍ഗ്രസ്-ടിആര്‍എസ് നേതാക്കള്‍ രഹസ്യചര്‍ച്ച നടത്തിയെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കോണ്‍ഗ്രസുമായി സഖ്യത്തിലെത്താനാണ് കെസിആറിന്റെ ശ്രമം. തെലങ്കാനയില്‍ ടിആര്‍എസും കോണ്‍ഗ്രസും രണ്ടു തട്ടിലുള്ളപ്പോള്‍ തന്നെയാണ് ദേശീയ തലത്തിലെ നീക്കം.

തൂക്കുസഭ വന്നാല്‍

തൂക്കുസഭ വന്നാല്‍

തൂക്കുസഭ നിലവില്‍ വന്നാല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാമെന്നാണ് ടിആര്‍എസ് മുന്നോട്ട് വെക്കുന്ന നിര്‍ദേശം. എന്നാല്‍ എന്തെങ്കിലും ഉപാധി അവര്‍ വെക്കുന്നുണ്ടോ എന്ന് വ്യക്തമല്ല. ടിആര്‍എസ് വഴി ആന്ധ്രയിലെ ജഗന്റെ പാര്‍ട്ടിയും കോണ്‍ഗ്രസിനൊപ്പമെത്തിയേക്കും.

 കോണ്‍ഗ്രസ് പ്രഖ്യാപനം

കോണ്‍ഗ്രസ് പ്രഖ്യാപനം

ബിജെപി വിരുദ്ധ സര്‍ക്കാരിനുള്ള ശ്രമം നടത്തുമെന്നാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുള്ളത്. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഈ നീക്കവുമായി മുന്നോട്ട് പോകുന്നുണ്ട്. ദില്ലിയില്‍ രാഹുല്‍ ഗാന്ധിയെ കണ്ട അദ്ദേഹം കഴിഞ്ഞദിവസം ബംഗാളിലെത്തി മമതാ ബാനര്‍ജിയെയും കണ്ടു.

കോണ്‍ഗ്രസിനെ തളര്‍ത്തിയ നേതാവ്

കോണ്‍ഗ്രസിനെ തളര്‍ത്തിയ നേതാവ്

ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിനോട് മുഖം തിരിച്ചുനില്‍ക്കുന്ന മുഖ്യമന്ത്രിയാണ് കെസിആര്‍. കോണ്‍ഗ്രസിനെ നിലംപരിശമാക്കിയാണ് തെലങ്കാനയിലെ ഭരണം അദ്ദേഹം വീണ്ടും പിടിച്ചത്. സംസ്ഥാനത്ത് ഭിന്നത നിലനിര്‍ത്തികൊണ്ടുതന്നെയാണ് ദേശീയ സര്‍ക്കാരിന്റെ ഭാഗമാകുക എന്നാണ് വിവരം.

 ഒരുമിച്ചുനീങ്ങാന്‍...

ഒരുമിച്ചുനീങ്ങാന്‍...

ടിആര്‍എസിലെയും കോണ്‍ഗ്രസിലെയും മുതിര്‍ന്ന നേതാക്കള്‍ ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും ഒരുമിച്ചു നീങ്ങാനുള്ള സാധ്യതകള്‍ പരിശോധിക്കുന്നുണ്ടെന്നുമാണ് വിവരം. ഇതിന് വേണ്ടിയാണ് ഇരവിഭാഗവും യോഗം ചേര്‍ന്നതെന്ന് റിപ്പോര്‍ട്ടില്‍ സൂചന നല്‍കുന്നു.

ഫെഡറല്‍ മുന്നണി

ഫെഡറല്‍ മുന്നണി

പ്രാദേശിക കക്ഷികളുമായി കോണ്‍ഗ്രസ് ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ടിആര്‍എസ് തങ്ങള്‍ക്കൊപ്പം നില്‍ക്കില്ല എന്നാണ് കോണ്‍ഗ്രസ് കരുതിയത്. ഫെഡറല്‍ മുന്നണി എന്ന ലക്ഷ്യവുമായിട്ടാണ് കെസിആര്‍ ഇതുവരെ നീങ്ങിയതും കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയതും.

ടിഡിപി തടസമാകില്ല

ടിഡിപി തടസമാകില്ല

കോണ്‍ഗ്രസിനൊപ്പം ചേരാന്‍ ചില തടസങ്ങള്‍ കെസിആറിന് നിലനില്‍ക്കുന്നുണ്ട്. രാഷ്ട്രീയ ശത്രുവായ ചന്ദ്രബാബു നായിഡു കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നുവെന്നതാണ് തടസം. എന്നാല്‍ ഇക്കാര്യം മുന്‍കൂട്ടി കണ്ടാണ് താന്‍ പ്രധാനമന്ത്രി പദവിയിലേക്കില്ലെന്ന് നായിഡു പറഞ്ഞതെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

 കെസിആറും ജഗനും

കെസിആറും ജഗനും

ആന്ധ്രയില്‍ ടിഡിപിയുടെ എതിരാളിയാണ് ജഗന്‍ മോഹന്‍ റെഡ്ഡി നേതൃത്വം നല്‍കുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ്. ജഗനെ കെസിആര്‍ പിന്തുണയ്ക്കുന്നുണ്ട്. തെലങ്കാനയില്‍ 17 ലോക്‌സഭാ മണ്ഡലങ്ങളും ആന്ധ്രയില്‍ 25 മണ്ഡലങ്ങളുമാണുള്ളത്. ഇരുസംസ്ഥാനങ്ങളിലും പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധി നേതാക്കളെ ശക്തമായി വിമര്‍ശിച്ചിരുന്നില്ല. ബിജെപിക്കെതിരെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.

42 സീറ്റുകളുടെ പിന്തുണ

42 സീറ്റുകളുടെ പിന്തുണ

തെലങ്കാനയിലെയും ആന്ധ്രയിലെയും പാര്‍ട്ടികള്‍ കോണ്‍ഗ്രസിനൊപ്പം നിന്നാല്‍ 42 സീറ്റുകളുടെ പിന്തുണയാണ് ദേശീയതലത്തില്‍ ലഭിക്കുക. കെസിആറും ജഗനും അടുത്ത ബന്ധമാണ്. ഈ ബന്ധം പ്രതിപക്ഷത്തിന് ഗുണമാക്കുക എന്ന ലക്ഷ്യവും നായിഡുവിനുണ്ട്. രാഹുല്‍ നേരത്തെ ഒരു സാധ്യത തുറന്നിടുകയും ചെയ്തിരുന്നു.

 പ്രത്യേക പദവി നല്‍കും

പ്രത്യേക പദവി നല്‍കും

ആന്ധ്രയിലെ എല്ലാ പാര്‍ട്ടികളുടെയും പ്രധാന ആവശ്യമാണ് സംസ്ഥാനത്തിന് പ്രത്യേക പദവി കിട്ടണമെന്നത്. ഇക്കാര്യം രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആദ്യം ഒപ്പുവയ്ക്കുന്ന ഫയലുകളിലൊന്ന് ആന്ധ്രയുടേതായിരിക്കുമെന്നാണ് രാഹുല്‍ പറഞ്ഞത്. ബിജെപി 2014ല്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും വാഗ്ദാനം പാലിക്കപ്പെട്ടില്ല. ഇതും ആന്ധ്ര, തെലങ്കാന പാര്‍ട്ടികള്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

ദില്ലിയിലെ യോഗം

ദില്ലിയിലെ യോഗം

എസ്പി, ബിഎസ്പി, ആര്‍എല്‍ഡി, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങി 21 പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ച് നീങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. മെയ് 19നോ 21നോ ഇവര്‍ ദില്ലിയില്‍ പ്രത്യേക യോഗം ചേരാനാണ് ധാരണ. ബിജെപി സര്‍ക്കാര്‍ വരുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണിത്.

 ജെഡിഎസ് പറയുന്നത്

ജെഡിഎസ് പറയുന്നത്

കര്‍ണാടകയിലെ ജെഡിഎസ് വഴി കെസിആര്‍ കോണ്‍ഗ്രസുമായി അടുക്കാന്‍ ശ്രമിക്കുന്നുവെന്ന ചില റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞദിവസം വന്നിരുന്നു. ഇത് ജെഡിഎസ് നേതാക്കള്‍ തള്ളി. ഇരുവരും ചര്‍ച്ച നടത്തിയെങ്കിലും ഇങ്ങനെ ഒരു നീക്കം നടക്കുന്നില്ലെന്ന ജെഡിഎസ് നേതാക്കള്‍ പ്രതികരിച്ചു.

 കെസിആര്‍ ബിജെപിക്കൊപ്പം നില്‍ക്കാത്തതിന് കാരണം

കെസിആര്‍ ബിജെപിക്കൊപ്പം നില്‍ക്കാത്തതിന് കാരണം

ബിജെപിക്കൊപ്പം നില്‍ക്കാന്‍ സാധ്യതയുള്ള വ്യക്തിയാണ് കെസിആര്‍ എന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അദ്ദേഹം ബിജെപിക്കൊപ്പം പോകില്ലെന്നാണ് പുതിയ വിവരം. ആന്ധ്രയിലെ ടിഡിപി, കശ്മീരിലെ പിഡിപി എന്നീ കക്ഷികളെയെല്ലാം ബിജെപി അവഗണിച്ച കാര്യമാണ് കെസിആറിനെ പിന്നോട്ടടിപ്പിക്കുന്നത്.

 രാഹുലിനെ പിന്തുണയ്ക്കാമെന്ന് കെജ്രിവാള്‍

രാഹുലിനെ പിന്തുണയ്ക്കാമെന്ന് കെജ്രിവാള്‍

അതേസമയം, പ്രധാനമന്ത്രി പദവിയിലേക്ക് രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കുമെന്നാണ് അരവിന്ദ് കെജ്രിവാള്‍ പറുയുന്നത്. പക്ഷേ അദ്ദേഹം ഒരു നിബന്ധന മുന്നോട്ട് വെക്കുന്നു. ദില്ലിക്ക് സമ്പൂര്‍ണ സംസ്ഥാന പദവി ലഭിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

മമതയ്ക്കും ഗഡ്കരിക്കും പിന്തുണ

മമതയ്ക്കും ഗഡ്കരിക്കും പിന്തുണ

തങ്ങളുടെ ആവശ്യം അംഗീകരിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാവുകയാണെങ്കില്‍ അദ്ദേഹത്തെ പിന്തുണയ്ക്കുമെന്ന് കെജ്രിവാള്‍ പറഞ്ഞു. മോദിയെ അധികാരത്തില്‍ നിന്ന അകറ്റണമെന്നാണ് തങ്ങളുടെ ലക്ഷ്യം. മമതാ ബാനര്‍ജിയെയും പിന്തുണയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി നേതാവ് നിതിന്‍ ഗഡ്കരിയെയും പിന്തുണയ്ക്കാം. പക്ഷേ മോദിയും അമിത് ഷായും അധികാരത്തിലുണ്ടാകരുതെന്നും കെജ്രിവാള്‍ പറഞ്ഞു.

ദില്ലിയില്‍ മോദിക്ക് പ്രിയങ്കയുടെ വെല്ലുവിളി; ഇത് ഞാന്‍ പിറന്ന നാട്, ധൈര്യമുണ്ടോ ഏറ്റെടുക്കാന്‍...ദില്ലിയില്‍ മോദിക്ക് പ്രിയങ്കയുടെ വെല്ലുവിളി; ഇത് ഞാന്‍ പിറന്ന നാട്, ധൈര്യമുണ്ടോ ഏറ്റെടുക്കാന്‍...

English summary
KCR may be Supports to Congress Over Possible Post Poll Arrangement, Kejriwal ready to endorse Rahul Gandhi as PM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X