വിവാദ പരാമര്‍ശം, പീഡനം നടക്കാതിരിക്കണമെങ്കില്‍ സ്ത്രീകള്‍ വീടിനുള്ളില്‍ ഇരിക്കണം
സ്ത്രീകള്‍ക്ക് എതിരായ പീഡനങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് നടത്തിയ പരാമര്‍ശം വിവാദത്തിലേക്ക്.
ദില്ലി: സ്ത്രീകള്‍ക്ക് എതിരായ പീഡനങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് നടത്തിയ പരാമര്‍ശം വിവാദത്തിലേക്ക്. പീഡനം ഉണ്ടാകാതിരിക്കാന്‍ സ്ത്രീകള്‍ വീടിന് പുറത്തിറങ്ങാതിരിക്കണം എന്ന സമാജ്‌വാദി പാര്‍ട്ടി നേതാവും മുന്‍ ഉത്തര്‍പ്രദേശ് മന്ത്രിയുമായ അസം ഖാന്റെ പരാമര്‍ശമാണ് വിവാദമായത്.
അടുത്തിടെ ഉത്തര്‍ പ്രദേശിലെ റാംപൂര്‍ ജില്ലയില്‍ നടന്ന പീഡനത്തിന് പിന്നലൊണ് അസം ഖാന്റെ പരാമര്‍ശം. സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും ഇക്കാര്യത്തില്‍ അവര്‍ കൂടുതല്‍ ശ്രദ്ധാലുക്കളാകണമെന്നും അസം ഖാന്‍ പറഞ്ഞു.

പുറത്തേക്ക് പോകുമ്പോള്‍ സ്ത്രീകള്‍ ജാഗ്രത പാലിക്കണമെന്നും തുടര്‍ന്ന് അടുത്തിടെയുണ്ടായ പീഡനങ്ങള്‍, കവര്‍ച്ച, കൊലപാതകം എന്നിവയെയും കുറിച്ചു അദ്ദേഹം പറഞ്ഞു. ക്രിമിനലുകള്‍ക്ക് ഇത് അവരുടെ സര്‍ക്കാരാണ് എന്ന് സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications